
വിദേശ സര്‍വകലാശാലകള്‍ ഇന്ത്യയിലേക്ക് വരുന്നതിനെ എതിര്‍ക്കേണ്ടേ എന്നൊരു ചോദ്യം ഉയരുകയാണ്.
വിദേശ സര്‍വകലാശാലകള്‍ ഇന്ത്യയിലേക്ക് വരുന്നതിനെ എതിര്‍ക്കേണ്ടേ എന്നൊരു ചോദ്യം ഉയരുകയാണ്. ഇവിടുത്തെ വിദ്യാര്‍ത്ഥികള്‍ വിദേശത്തുപോയി പഠിക്കുന്നതിനെ അനുകൂലിക്കാമെങ്കില്‍ ആ സര്‍വകലാശാലകള്‍ ഇന്ത്യയിലേക്ക് വരുന്നതിനെ എന്തിനാണ് എതിര്‍ക്കുന്നത്? 2021 ല്‍ മാത്രം നാലരലക്ഷം വിദ്യാര്‍ത്ഥികള്‍ ഇന്ത്യയില്‍നിന്നും വിദേശത്ത് പഠനത്തിനായി പോയി എന്നാണ് കണക്കുകള്‍ പറയുന്നത്. അതുവഴി രണ്ടരലക്ഷം കോടി രൂപയാണ് പല രാജ്യങ്ങള്‍ക്കായി ലഭിച്ചത്. രാജ്യാന്തരതലത്തില്‍ സര്‍വകലാശാലകളുടെ ഗുണമേന്മ വിലയിരുത്തുന്ന 2022 ലെ റാങ്കിംഗില്‍ ആദ്യ 150 ല്‍പ്പോലും ഇന്ത്യയിലെ ഒരു സര്‍വകലാശാലയും എത്തിയിട്ടില്ല.
വിദേശസര്‍വകലാശാലകള്‍ ഇന്ത്യയില്‍ വരുമ്പോള്‍ കുറഞ്ഞപക്ഷം ഗുണമേന്മയുടെ കാര്യത്തില്‍ മത്സരാന്തരീക്ഷം രൂപപ്പെടും. കാലത്തിനനുസരിച്ച് ഏതുവിധത്തില്‍ മാറണമെന്ന ബോധ്യം ഇവിടുത്തെ വിദ്യാഭ്യാസ വിചക്ഷണര്‍ക്ക് ലഭിക്കാനുള്ള സാഹചര്യവും അതു സൃഷ്ടിക്കും. വിദേശ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച് 13 ലക്ഷത്തിലധികം ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ പല വിദേശ രാജ്യങ്ങളിലായി പഠിക്കുന്നുണ്ട്

.Joseph Michael