സീറോമലബാർ സഭയുടെ മെത്രാൻസിനഡിന്റെ പ്രത്യേക സമ്മേളനം തുടരും|എറണാകുളം-അങ്കമാലി അതിരൂപതയിൽ വി. കുർബാനയുടെ ഏകീകൃത അർപ്പണ രീതി നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങൾ തീരുമാനിക്കും .

Share News

കാക്കനാട്: സീറോമലബാർ സഭയുടെ മെത്രാൻസിന‍ഡിന്റെ ഒരു പ്രത്യേക സമ്മേളനം മേജർ ആർച്ചുബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി പിതാവിന്റെ അധ്യക്ഷതയിൽ ഇന്നലെ വൈകുന്നേരം ഓൺലൈനിൽ ചേരുകയുണ്ടായി. എറണാകുളം-അങ്കമാലി അതിരൂപതയിൽ വി. കുർബാനയുടെ ഏകീകൃത അർപ്പണ രീതി നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് ചർച്ച ചെയ്തത്. സിനഡിന്റെ പ്രത്യേക സമ്മേളനം ഇന്നും തുടരുന്നതാണെന്ന് സഭയുടെ മീഡിയ കമ്മീഷൻ സെക്രട്ടറി .ഫാ. അലക്സ് ഓണംപള്ളി ഇന്നലെ നൽകിയ പത്രക്കുറിപ്പിൽ വ്യക്തമാക്കിയിരുന്നു .

സീറോമലബാർ സഭയുടെ മെത്രാൻസിന‍ഡിന്റെ പ്രത്യേക സമ്മേളനം തുടങ്ങുന്നതിന് മിനിറ്റുകൾക്ക് മുമ്പ് മാർ ആൻ്റണി കരിയിൽ പുതിയൊരു സർക്കുലർ ഇറക്കിയിരുന്നു .

ഏകീകൃത കുർബാനഅർപ്പണം നടപ്പാക്കുന്നതിനുള്ള സമയം എറണാകുളം അങ്കമാലി അതിരൂപത യ്ക്ക് ഡിസംബർ 25 വരെ അനുവദിച്ചുകൊണ്ട് മാർ ആന്റണി കരിയിൽ മെത്രാപ്പോലീത്തായുടെ സർക്കുലർ

മാർ കരിയിൽ എഴുതിയ സർക്കുലർ സഭാ നേതൃത്വം അംഗീകരിക്കുവാൻ സാദ്ധ്യത വളരെക്കുറവാണെന്ന് സഭാനിയമങ്ങൾ അറിയുന്നവർ വിലയിരുത്തുന്നു .

സർക്കുലറിനെ എതിർക്കുന്നവർ വിവിധ നിരീക്ഷണങ്ങൾ പങ്കുവെയ്ക്കുന്നത് ഇപ്രകാരമാണ് .

1.സിനഡു ക്രമം നടപ്പാക്കുന്ന തിൽ 8 മാസത്തെ ബോധപൂർവ്വമായ കാലതാമസം വരുത്തി.

  1. കാരണം കൂടാതെ ഡിസ്പെൻസേഷൻ രൂപത മുഴുവൻ അടിച്ചേൽപ്പിച്ചു.
  2. സിനഡുക്രമം പിന്തുടർന്ന വൈദീകർക്കെതിരെ നടപടി എടുത്തു.
  3. സിനഡുക്രമം എവിടെയെങ്കിലും നടപ്പാകുന്നതിൽ നിന്ന് വൈദീകരെയും ഇടവകകളെയും പിന്തിരിപ്പിച്ചു.

മാർ ആന്റണി കരിയിൽ പിതാവിന്റെ സർക്കുലറിലെ കാനോൻ നിയമ ലംഘനങ്ങൾ

  1. ഒരു നിയമത്തിൽനിന്ന് പൊതു ഒഴിവ് (general dispensation) കൊടുക്കാൻ ഒരു മെത്രാനും അനുവാദമില്ല. ഇത് പൌരസ്ത്യ തിരുസംഘവും മാർപാപ്പയും അവർത്തിച്ച് അറിയിച്ചിട്ടുള്ളതുമാണ്. എന്നാൽ കരിയിൽ രൂപതയ്ക്ക് മുഴുവൻ ഡിസംബർ 25 വരെ ഒഴിവ് കൊടുത്തിരിക്കുകയാണ്.
  2. ഒരു ഒഴിവ് ആരുടേമേലും നിർബന്ധപൂർവ്വം അടിച്ചേല്പിക്കാൻ സാധിക്കില്ല. എന്നാൽ കരിയിൽ രൂപതയിലെ വൈദികരെ ഡിസംബർ 25 വരെ നിയമം അനുസരിക്കുന്നതിൽ നിന്നും വിലക്കിയിരിക്കുകയാണ്.
  3. കുർബാന ഏകീകരണം ഏപ്രിൽ 17 ന് നടപ്പിലാക്കണം എന്നാണ് പരിശുദ്ധ ഫ്രാൻസിസ് മാർപാപ്പയുടെ കല്പന. അതിനു വിരുദ്ധമായ കരിയിലിന്റെ സർക്കുലർ നിലനിൽക്കുന്നതല്ല.
  4. കരിയിൽ അതിരൂപതാ മെത്രാപ്പോലീത്തയായ മേജർ അർച്ച്ബിഷപ്പ് മാർ ജോർജ് അലഞ്ചേരി പിതാവിന്റെ വികാരി മാത്രമാണ്. അതിനാൽത്തന്നെ മേജർ അർച്ച്ബിഷപ്പിനോ അദേഹത്തിന്റെ അംഗീകാരത്തോടെയോ മാത്രമേ ഒഴിവ് കൊടുക്കാൻ സാധിക്കൂ എന്ന് പൌരസ്ത്യ തിരുസംഘവും മാർപാപ്പയും വ്യക്തമാക്കിയിട്ടുള്ളതാണ്. എന്നാൽ മേജർ അർച്ച്ബിഷപ്പിന്റെ അനുവാദം ഇല്ലാതെയാണ് കരിയിൽ ഇവിടെ ഒഴിവ് കൊടുത്തിരിക്കുന്നത്.

ഇങ്ങനെയാണ് വിമർശനങ്ങൾ ഉയരുന്നത് .

നിയമവിരുദ്ധതയുടെ പ്രതീകമായ മാർ കരയിലിനെ പുറത്താക്കണമെന്നുള്ള പരാതികളും അഭിപ്രായങ്ങളും ഉയരുന്നുണ്ട് .

ആരാധനാക്രമ ഏകീകരണവുമായി ബന്ധപ്പെട്ട് നിരന്തരം സഭാനേതൃത്വത്തെ വെല്ലുവിളിക്കുന്ന എറണാകുളം അങ്കമാലി അതിരൂപതയുടെ മെത്രാപ്പോലീത്തൻ വികാരി മാർ ആന്റണി കരിയിലിനെ അടിയന്തരമായി പുറത്താക്കണമെന്ന് വിവിധ പ്രസ്ഥാനങ്ങൾ ആവശ്യപ്പെട്ടുകഴിഞ്ഞു .
റോമിലെ പരിശുദ്ധ സിംഹാസനവും, പൗരസ്ത്യ സഭകളുടെ തലവനും, സീറോ മലബാർ സഭാ സിനഡിനെയും ധിക്കരിച്ചു കൊണ്ടുള്ള മാർകരിയിലിന്റെ നിലപാടുകൾ സഭയിലെ ഒരു മെത്രാന് ചേർന്ന് തരത്തിലുള്ളതല്ല. നിരന്തരം സഭാ വിരുദ്ധതയുടെ ഏജന്റ് ആയി പ്രവർത്തിക്കുന്ന അദ്ദേഹത്തെ ഉടനടി പുറത്താക്കണമെന്നും പരാതികൾ ഉന്നയിച്ചു .

പരിശുദ്ധ സിംഹാസനം മാർച്ച് 25 ആം തീയതി എറണാകുളം അങ്കമാലി അതിരൂപതക്കായി എഴുതിയ കത്തിൽ ആവശ്യപ്പെട്ടതുപോലെ ഏപ്രിൽ 17 -നു തന്നെ സീറോ മലബാർ സഭയുടെ നവീകരിച്ച വിശുദ്ധ കുർബാന എറണാകുളം അങ്കമാലി അതിരൂപതയിൽ നടപ്പാക്കണം. മെത്രാപ്പോലീത്തൻ വികാരി എന്ന സ്ഥാനം മാത്രമുള്ള മാർ കരിയിലിനു സ്വന്തമായ തീരുമാനം എടുക്കാൻ അനുവാദമില്ല. അദ്ദേഹം ഏതു തീരുമാനമെടുക്കേണ്ടതും മെത്രാപോലിത്ത യോട് ആലോചിച്ചു കൊണ്ട് മാത്രമാവണം എന്ന് പരിശുദ്ധ സിംഹാസനം ആവർത്തിച്ചു അദ്ദേഹത്തെ ബോധിപ്പിച്ചിട്ടുണ്ട്. മെത്രാപ്പോലീത്തയുടെ അനുവാദമില്ലാതെ ഇപ്പോൾ ഇറക്കിയിരിക്കുന്ന സർക്കുലർ അതിനാൽ തന്നെ നിയമവിരുദ്ധവും, നിലനിൽപ്പില്ലാത്തതുമാണ്.

നിയമവിരുദ്ധമായ കാര്യങ്ങൾ ആവർത്തിക്കുന്ന എറണാകുളം അങ്കമാലി അതിരൂപതാ മെത്രാപ്പോലീത്ത വികാരിയെ തൽസ്ഥാനത്തുനിന്ന് ഉടനടി നീക്കം ചെയ്യണമെന്ന ആവശ്യം വിശ്വാസികളിൽനിന്നും മെത്രാന്മാരിൽനിന്നും വത്തിക്കാനിലേയ്ക്ക് പ്രവഹിക്കുന്നുവെന്നും സർക്കുലറിനെ എതിർക്കുന്നവർ പറയുന്നു .

കരിയിൽ പിതാവിന്റെ ഈ തീരുമാനം യാഥാർത്ഥ്യബോധത്തോടെയാണെന്ന് വിലയിരുത്തുന്ന വൈദികരും വിശ്വാസികളുമുണ്ട് .അവരുടെ അഭിപ്രായം താഴെപറയുന്ന പ്രകാരമാണ് .

‘അഭിവന്ദ്യ കരിയിൽ പിതാവിന്റെ ഈ തീരുമാനം യാഥാർത്ഥ്യബോധത്തോടികൂടിയുള്ളതും ഇപ്പോഴത്തെ രൂപതാ സാഹചര്യത്തിൽ ഏറ്റവും ഉചിതവുമാണെന്ന് വിശ്വസിക്കുന്ന ആളാണ് ഞാൻ. പരിശുദ്ധ ഫ്രാൻസിസ് പാപ്പായുടെ കത്തിനെ തുടർന്നാണ് ഇത്തരത്തിലൊരു സർക്കുലർ എന്നതാണ് എറ്റവും കൂടുതൽ ശ്രദ്ധിക്കപ്പെടേണ്ടത്.

പാപ്പ ആവശ്യപ്പെട്ട കാര്യത്തിൻ്റെ ചൈതന്യം പിൻപറ്റി 50:50 കുർബാനയെ ഉൾക്കൊണ്ടുകൊണ്ടുകൊണ്ടുള്ള ഈ സർക്കുലർ പൗരസ്ത്യ തിരു സംഘത്തെയും സിനഡിനെയും ഒരുപോലെ ഉൾചേർക്കുന്നതുമാണ്.

പാപ്പ ആവശ്യപ്പെട്ടതനുസരിച്ച് 50:50 കുർബാന ആരംഭിക്കാൻ ഒരു തീയതി നിശ്ചയിച്ചിരിക്കുന്നു. പക്ഷെ അത്തരത്തിൽ ഒരു കാര്യം ആരംഭിക്കുമ്പോൾ ഉണ്ടാകാവുന്ന എല്ലാ ബുദ്ധിമുട്ടുകളും ഒഴിവാക്കാൻ വിശ്വാസ പരിശീലനത്തിനുള്ള ഉള്ള സമയം മുൻകൂട്ടി കണ്ട് കൊണ്ട് രൂപപ്പെടുത്തിയിരിക്കുന്ന ഈ സർക്കുലർ മികച്ച അജപാലന രീതി പിൻപറ്റുന്ന ഒന്നാണ്.

കലുഷിതമായ ഇപ്പോഴത്തെ രൂപതാ അന്തരീക്ഷത്തെ ശാന്തമാക്കാൻ ഇതിനേക്കാൾ മികച്ച സാധ്യത ഇല്ല എന്നുതന്നെ കരുതേണ്ടിവരും. കാരണം ലിറ്റർജി വിഷയത്തിൽ ഉൾപ്പെട്ടിട്ടുള്ള എല്ലാ വ്യക്തികളുടെയും ആവശ്യങ്ങളേയും വികാരങ്ങളേയും ഈ സർക്കുലർ മാനിക്കുന്നുണ്ട്.’- ഇങ്ങനെ പോകുന്ന അഭിപ്രായങ്ങൾ .

മാതൃഭൂമി പ്രത്യേക ആലപ്പുഴയിൽ നിന്നും നൽകിയിരിക്കുന്ന വിലയിരുത്തൽ ശ്രദ്ധേയമാണ് .സർക്കുലർ തന്ത്രപരമാണെന്ന നിഗമനങ്ങളെ അത് ശരിവെക്കുന്നു .മാർ കരിയിൽ മുന്നറിയിപ്പില്ലാതെ എറണാകുളം ബിഷപ്പ് ഹൗസിൽ ഇല്ലാതെ വന്നപ്പോൾ ,അദ്ദേഹത്തെ കാണാനില്ലെന്നുകാണിച്ചുകൊണ്ട് എറണാകുളം ബസലിക്കയിലെ വിശ്വാസികൾ പോലീസിൽ പരാതിനൽകിയിരുന്നു . വിശ്വാസികൾ പരാതിയുമായി കോടതിയിൽ പോകുമെന്ന അവസ്ഥ ഉണ്ടാകും മുമ്പാണ് മാർ കരിയിൽ അരമനയിൽ തിരിച്ചെത്തിയത് .

കഴിഞ്ഞ ദിവസംവരെ സിനഡ് നിർദേശിച്ച പുതിയ വിശുദ്ധ കുർബാന ക്രമത്തെ ശക്തമായി എതിർത്ത വ്യക്തികളും അടുത്തകാലത്ത് രൂപപ്പെട്ട പ്രസ്ഥാനങ്ങളും വലിയ പിന്തുണയുമായി പെട്ടന്ന് രംഗത്ത് വന്നതും സംശയാസ്പതമെന്നു അരമനയ്ക്കു മുന്നിൽ നാൽപ്പതിലേറെ ദിവസമായി ഉപവാസപ്രാർത്ഥന നടത്തുന്നവർ പറയുന്നു . ഇപ്പോഴത്തെ സർക്കുലർ വിശ്വാസികളുടെ കണ്ണിൽപൊടിയിടാനുള്ളതാണെന്ന് ഇവർ വിലയിരുത്തുന്നു . തെരുവിൽ നടക്കുന്ന രണ്ടാം മാസത്തിലേയ്ക്ക് പ്രവേശിച്ചപ്പോഴും അവരെകാണുവാനൊ സംസാരിക്കാനോ മാർ ആൻ്റണി കരിയിൽ തയ്യാറാകാത്തത് അദ്ദേഹത്തിൻെറ വിരുദ്ധ മനസ്സിൻെറ അവസ്ഥകൊണ്ടാണെന്ന് പ്രാർത്ഥനക്കാർ പറയുന്നു .

തെരുവിലെ പ്രാർത്ഥനാ സമരത്തിൽ സജീവമായിരുന്ന 85 -വയസ്സുപിന്നിട്ട ബ്രദർ മാവുരൂസ് മാളിയേക്കലിനെ അരമനയിൽ പ്രവേശിക്കാൻപോലും അനുവദിക്കാത്തതും മാർ കരിയിൽ സിനഡ് നിർദേശിച്ച വിശുദ്ധ കുർബാനയ്ക്ക് എതിരായതിനാലാണെന്നും സമര സമിതി നേതാക്കൾ പറയുന്നു .

സഭയുടെ നിർദേശങ്ങൾ അനുസരിച്ചുകൊണ്ട് തിരുത്തിയ സർക്കുലർ ഇന്ന് സിനഡ് സമ്മേളനം ആരംഭിക്കുന്നതിന് മുമ്പ് മാർ ആൻ്റണി കരിയിൽ പ്രസിദ്ധികരിക്കുമെന്ന് സഭാ നേതൃത്വം വിലയിരുത്തുന്നു .അദ്ദേഹം അംഗമായിരിക്കുന്ന സി എം ഐ സന്യാസ സഭാ നേതൃത്വവും സഭയെ അനുസരിക്കുവാൻ അറിയിച്ചതായി വൈദികർ പറഞ്ഞു .

വളരെക്കുറിച് വൈദികരുടെ അഭിപ്രായം മാനിച് ,സഭയുടെ പൊതുതീരുമാനത്തെ എതിർക്കാനുള്ള മനോഭാവം മാറ്റണമെന്ന്‌ വിശ്വാസികൾ ആവശ്യപ്പെടുന്നു . മികച്ച മാനേജ്മെന്റ് വിദക്തനായി അറിയപ്പെടുന്ന മാർ കരിയിൽ സഭാ സിൻഡിനെ അനുസരിക്കുമെന്ന് മെത്രാൻമാർ കരുതുന്നു . മറിച്ചാണ് സംഭവിക്കുന്നതെങ്കിൽ ഇന്നത്തെ സിനഡ് സമ്മേളനം കടുത്ത തിരുമാനങ്ങൾ എടുത്തുനടപ്പാക്കും .അത് എറണാകുളം അതിരൂപതയിൽ സമാധാനം ഉണ്ടാക്കുവാൻ സഹായിക്കുന്നതായിരിക്കും .

മറ്റെല്ലാ രൂപതകളിലുമെന്നപോലെ എറണാകുളം അതിരൂപതയിലും പുതിയ വിശുദ്ധ കുർബാന ക്രമം ഏപ്രിൽ 17 മുതൽ നടപ്പിലാക്കപ്പെടും .എറണാകുളം അതിരൂപതയുടെ ഭരണ നേതൃത്വം സഭയുടെ നിർദേശങ്ങൾ നടപ്പാക്കുന്ന മെത്രാനിലേയ്ക്ക് എത്തിച്ചേരും .മാർപാപ്പയുടെ നിർദേശങ്ങൾ അനുസരിക്കാതെ ഒരു മെത്രാന് സഭയിൽ തുടരുവാൻ കഴിയില്ല . മാർപാപ്പയുടെ ഉത്തരവ് അനുസരിക്കുക അല്ലെങ്കിൽ മാർ കരിയിലിന് സ്ഥാനത്യാഗം ചെയ്യേണ്ടിവരും . അനുസരിക്കാതെവന്നാൽ സ്ഥലംമാറ്റം അല്ലെങ്കിൽ അദ്ദേഹത്തെ മെത്രാൻ സ്ഥാനത്തുനിന്നും സിനഡിന് മാറ്റിനിർത്തേണ്ടിവരും .

സീറോ മലബാർ സഭയുടെ മാധ്യമ കമ്മീഷൻെറ പത്രക്കുറിപ്പിനെ വിശ്വാസികൾ താൽപര്യത്തോടെ കാത്തിരിക്കുന്നു .

Share News