
“ട്രാൻസ്മാന് ഒരിക്കലും പ്രസവിക്കാനാവില്ല, പുരുഷൻ പ്രസവിച്ചുവെന്ന് പ്രചരിപ്പിക്കുന്നവർ മൂഢരുടെ സ്വർഗത്തിൽ;”- എം.കെ മുനീർ
ട്രാൻസ് ദമ്പതികളായ സഹദിനും സിയയ്ക്കും കുഞ്ഞ് പിറന്നതിൽ പുരുഷൻ പ്രസവിച്ചുവെന്ന് പ്രചരിപ്പിക്കുന്നവർ മൂഢരുടെ സ്വർഗത്തിലാണെന്ന് എം കെ മുനീർ എം.എൽ.എ. കോഴിക്കോട് കടപ്പുറത്ത് നടക്കുന്ന വിസ്ഡം ഇസ്ലാമിക് കോൺഫറൻസിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ട്രാൻസ്മാന് ഒരിക്കലും പ്രസവിക്കാനാവില്ലെന്ന് ആദ്യം മനസിലാക്കണം.
പുരുഷൻ പ്രസവിച്ചുവെന്ന പ്രചാരണമാണ് മാധ്യമങ്ങൾ പോലും നടത്തുന്നതെന്നും അദ്ദേഹം വിമർശിച്ചു. ( transman can never give birth to child MK Muneer ).
പുറം തോടിൽ പുരുഷനായി മാറിയപ്പോഴും യഥാർത്ഥത്തിൽ സ്ത്രീയായത് കൊണ്ടാണ് പ്രസവിക്കാൻ കഴിഞ്ഞത്.
പുരുഷൻ പ്രസവിച്ചുവെന്നത് അത്ഭുതപ്പെടുത്തുന്ന കാര്യമാണെന്നും എം കെ മുനീർ പറഞ്ഞു.
ഒരുമിച്ചുള്ള ജീവിതത്തിനിടയിൽ കുഞ്ഞ് വേണമെന്ന സിയ പവലിന്റെയും സഹദിന്റെയും സ്വപ്നമാണ് ഒടുവിൽ പൂവണിഞ്ഞത്. ട്രാൻസ് പുരുഷൻ ആയ സഹദാണ് കുഞ്ഞിന് ജന്മംനൽകിയത്.
ട്രാൻസ് വ്യക്തികളായെങ്കിലും ഇരുവരുടെയും ശരീരം മാറ്റത്തിന്റെ പാതിവഴിയിലാണ്. സഹദ് ഹോർമോൺ തെറപ്പിയും ബ്രസ്റ്റ് റിമൂവലും ചെയ്തു. ഗർഭപാത്രം നീക്കാനുള്ള ശസ്ത്രക്രിയയുടെ ഘട്ടമെത്തിയപ്പോഴാണ് കുഞ്ഞെന്ന ആഗ്രഹം പിറന്നത്.
സിയയാവട്ടെ ട്രാൻസ് സ്ത്രീയാവാനുള്ള ശസ്ത്രക്രിയക്ക് വിധേയയായിരുന്നുമില്ല.
‘സൊസൈറ്റി എന്ത് വേണമെങ്കിലും പറയട്ടെ, നമുക്ക് മുന്നോട്ട് പോകാമെന്നായിരുന്നു സഹദ് പറഞ്ഞത്. എൽജിബിടി കമ്യൂണിറ്റിയിലെ ആദ്യ കുഞ്ഞല്ലേ, അതിന്റെ സന്തോഷത്തിലാണ് എല്ലാവരും’- സിയ പവൽ ട്വന്റിഫോറിനോട് പരഞ്ഞു. കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിലാണ് സഹദിന്റെ ഗർഭപരിചരണ ചികിത്സ.
‘ഞാനൊരു പുരുഷനല്ലേ ? അതുകൊണ്ട് ആദ്യം സ്വീകരിക്കാൻ പറ്റിയില്ല. പിന്നെ, നമ്മുടെ കുഞ്ഞല്ലേ, എന്തിനാണ് നാണിക്കുന്നത്, എന്തിനാ സൊസൈറ്റിയെ പേടിക്കുന്നത് എന്ന് തോന്നി. ഇപ്പോൾ അച്ഛന്റെ വികാരവും അമ്മയുടെ വികാരവും ഒരുമിച്ച് അനുഭവിക്കാൻ പറ്റുന്നുണ്ട്’- സഹദ് പറഞ്ഞു.
‘സ്വവർഗരതി ആസ്വദിക്കുന്ന ഒരാളായി ചിത്രീകരിച്ചു’; മാധ്യമങ്ങൾക്കെതിരെ എം.കെ മുനീർ

https://www.twentyfournews.com/2022/08/25/mk-muneer-against-media.html
ട്രാൻസ്ജെൻഡർ പങ്കാളികൾക്ക് ആശംസകൾ നേർന്ന് മന്ത്രി വീണാ ജോർജ്

https://www.twentyfournews.com/2023/02/08/veena-george-send-wishes-transgender-partners.html
കടപ്പാട്

Related Posts
- “ജീവന് അമൂല്യവും, സംരക്ഷിക്കപ്പെടേണ്ടതുമാണ്”
- accident
- disaster strikes
- Pro Life
- അതി ജാഗ്രത
- അപകടം
- അമിത വേഗത
- കാരണമാകുന്നത്
- ജീവിത ശൈലി
- ഡ്രൈവിംഗ് പരിശീലനം
- മനോഭാവം
- മോട്ടോർ വാഹന വകുപ്പ്
- വാഹനങ്ങള്
അമിത വേഗതയും ഓവർ ടേക്കിംഗുംഅപകടത്തിന് കാരണമാകുന്നത് എങ്ങനെ ?|ഓവർ ടേക്കിംഗിന് മുമ്പ് പ്രധാനമായും മൂന്നു ചോദ്യങ്ങൾക്ക് ‘YES’ എന്ന ഉത്തരം കിട്ടിയിരിക്കണം.
- Humble Life
- life
- LIFE CARE
- Life Is Beautiful
- Pro Life
- Rev Dr Vincent Variath
- Right to life
- Rules of life
- ഉദരത്തിലെ കുഞ്ഞുങ്ങൾ
- കുഞ്ഞുങ്ങൾ
- കുഞ്ഞുങ്ങൾ ദൈവത്തിന്റെ ദാനം
ലാബിൽ കുഞ്ഞുങ്ങളെ വികസിപ്പിക്കുന്ന രീതി വരുമോ? | Rev Dr Vincent Variath
- 100 Quotes
- Change Your life
- INSPIRATIONAL BOOKS
- life
- LIFE CARE
- LIFE CHANGING AFFIRMATIONS
- Life Is Beautiful
- Mindset
- Right to life