അഭിലാഷ് ഫ്രേസർ ഹൃദയത്തിൽ കാരുണ്യവും ആത്മാവിൽ തീക്കനലും സൂക്ഷിക്കുന്ന എഴുത്തുകാരനാണ്.

Share News

അനുഭവങ്ങളുടെ മൂശയിലാളുന്ന, അഗ്നിയാൽ

ആത്മാവിഷ്ക്കാരം തേടുന്നവനാണോ യഥാർത്ഥ എഴുത്തുകാരനെങ്കിൽ,

അഭിലാഷ് ഫ്രേസർ ഹൃദയത്തിൽ കാരുണ്യവും ആത്മാവിൽ തീക്കനലും സൂക്ഷിക്കുന്ന എഴുത്തുകാരനാണ്.

അതിനാൽ തന്നെ ദർശനീക തലങ്ങൾക്ക് ആത്മീയ നവചൈതന്യത്തിന്റെ പുതിയ അർത്ഥതലങ്ങളാണ് ആ ഹൃദയത്തിൽ നിന്നൊഴുകുന്നത്. വാക്കുകളുടെ അർത്ഥ സംമ്പുഷ്ടിക്ക് വിഘനം വരുമെന്നതിനാൽ ഇംഗ്ലീഷാണ് ഉത്തമമെന്നാണ് അഭിലാഷിന്റെ അഭിപ്രായം…

ഇംഗ്ലീഷ് സാഹിത്യമെഴുതി ലോകത്തോളം വളർന്നു കൊണ്ടിരിക്കുന്ന

പ്രതിഭാവിലാസം തന്നെ അതിന് സാക്ഷി.

എന്റെ പ്രിയപ്പെട്ട സ്നേഹിതനും സാഹിത്യകാരനുമായ അഭിലാഷ് ഫ്രേസറിന് അന്താരാഷ്ട്ര പുരസ്കാരം..

അതുവരെ കണ്ടു മടുത്ത

ആവർത്തന ശൈലികളെ ഒരരികിലേക്ക് തള്ളി മാറ്റിയതിനു ശേഷം ആ തൂലിക

കലാലോകത്തോട് പറഞ്ഞതെല്ലാം പുതിയതായിരുന്നു. വർഷങ്ങൾക്ക് മുമ്പ് എറണാകുളത്ത് സംഘടിപ്പിക്കപ്പെട്ട

ഐ ബിലീവ് എന്ന ഷോ അതിന്റെ വ്യക്തമായ തെളിവായിരുന്നു.

ബൈബിൾ അധിഷ്ഠിതമായ ആ കല ആവിഷ്ക്കാരത്തിന്റെ തിരക്കഥ തയ്യാറാക്കിയത് അഭിലാഷായിരുന്നു. അന്നാണ് ആദ്യമായി അദ്ദേഹത്തിന്റെ തൂലികയുടെ മനോഹാരിതയും ശക്തിയും പുതുമയും ഞാൻ തിരിച്ചറിഞ്ഞത്…. കൊച്ചിയുടെ എഴുത്തുകാരെനെന്നാണ് ഇക്കാലം വരെ അദ്ദേഹത്തെ

വിളിച്ചിരുന്നതെങ്കിൽ ഇന്ന് ചിത്രം മാറി.

കൊച്ചിക്കായലും അറബിക്കടലും കടന്ന് ദേശാന്തരങ്ങൾ താണ്ടിയ ആ പ്രതിഭാ വിലാസം ഇന്ന് ലോകാംഗീകാരത്തിന് അർഹമായിരിക്കുന്നു.

ഗ്രീസില്‍ നടന്ന പനോരമ അന്താരാഷ്ട്ര സാഹിത്യോത്സവത്തില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച് പങ്കെടുത്ത അഭിലാഷ് ഫ്രേസറുടെ ഫാദര്‍ എന്ന പുസ്തകമാണ് സ്പെഷ്യല്‍ ജൂറി പുരസ്‌കാരം കരസ്ഥമാക്കിയത്.

2024 ജനുവരി 1 മുതല്‍ മാര്‍ച്ച് 31 വരെ നടന്ന സാഹിത്യോത്സവത്തില്‍ 90 ലോക രാജ്യങ്ങളില്‍ നിന്നുള്ള എഴുത്തുകാര്‍ പങ്കെടുത്തു. ഐക്യരാഷ്ട്ര സഭയുടെ സിവില്‍ സൊസൈറ്റീസിന്റെ ഭാഗമായ റൈറ്റേഴ്സ് കാപ്പിറ്റല്‍ ഇന്റര്‍നാഷനല്‍ ഫൗണ്ടേഷനാണ് ഈ രാജ്യാന്തര സാഹിത്യോത്സവത്തിന്റെ സംഘാടകര്‍.

2023-ല്‍ പ്രസിദ്ധീകരിച്ച പുസ്തകങ്ങളുടെ വിഭാഗത്തിലാണ് അഭിലാഷ് ഫ്രേസറുടെ പുതിയ പുസ്തകമായ ഫാദര്‍ പുരസ്‌കാരം നേടിയത്. അമേരിക്കയില്‍ നിന്ന് പ്രസിദ്ധീകരിച്ച ഫാദര്‍ ഇംഗ്ലീഷ് കവിതാ സമാഹാരമാണ്. ഇറ്റലി, അമേരിക്ക, അര്‍ജന്റീന, ഗ്രീസ്, ജര്‍മനി, പെറു, സെര്‍ബിയ, സൗത്ത് ആഫ്രിക്ക, ഇന്ത്യ തുടങ്ങിയ ലോകരാജ്യങ്ങളില്‍ നിന്നുള്ള എഴുത്തുകാര്‍ വിവിധ വിഭാഗങ്ങളിലെ പുരസ്‌കാരങ്ങള്‍ക്ക് അര്‍ഹരായി.

ഇതോടൊപ്പം റൈറ്റേഴ്സ് ക്യാപിറ്റര്‍ ഫൗണ്ടേഷന്റെ എക്സിക്യുട്ടീവ് അംഗമായി അഭിലാഷ് തെരഞ്ഞെടുക്കപ്പെട്ടു. 87 രാജ്യങ്ങളില്‍ നിന്നുള്ള സാഹിത്യകാരന്‍മാരും കലാകാരന്മാരും അംഗങ്ങളായുള്ള ആഗോള സംഘടനായാണ് റൈറ്റേഴ്സ് ക്യാപ്പിറ്റല്‍ ഇന്റര്‍നാഷണല്‍ ഫൗണ്ടേഷന്‍. ജൂണ്‍ മാസത്തില്‍ ഗ്രീസില്‍ വച്ചു നടക്കുന്ന അവാര്‍ഡ് നിശയില്‍ പുരസ്‌കാരം വിതരണം ചെയ്യും…..

ലോക സാഹിത്യത്തിലെ -സ്വപ്നതുല്യമായ -അംഗീകാരങ്ങൾ മലയാളക്കരയെ തേടിയെത്തുകയാണ്.

ഇക്കാലമത്രയും സാഹിത്യത്തെ ധന്യമാക്കിയിരുന്ന മഹാപ്രതിഭകൾക്ക് ശേഷം, അതിവൈശിഷ്ടരായ പുതു തലമുറക്കാർ സാഹിത്യത്തിൽ അവരുടെ സാന്നിധ്യമറിയിക്കുന്നുവെന്നത് ഏറ്റവും അഭിമാനകരമായ യാഥാർത്ഥ്യമാണ്.

Boban Varapuzha 

Share News