അഗ്നിയും തേനും ചേർന്നഅച്യുതാനന്ദൻ.

Share News

ഏതർത്ഥത്തിൽ നോക്കി കണ്ടാലും

വി. എസ്. അച്യുതാനന്ദൻ എന്ന

വേലിക്കകത്ത് ശങ്കരൻ അച്യുതാന

ന്ദൻ ആധുനിക കേരളത്തിൻ്റെ രാഷ്

ട്രീയ — ഭരണ ചരിത്രത്തിൽ വേറിട്ടൊരു

പ്രതിഷ്ഠാ സങ്കേതത്തെ സൃഷ്ടിച്ച

നേതാവും ഭരണകർത്താവുമായിരു

ന്നുവെന്ന് പറയുവാൻ ആർക്കും രണ്ടാ

മതൊരാലോചന ആവശ്യമുണ്ടാവുക

യില്ല. എന്നാൽ വി.എസ്. ഒരിക്കലും

മുഖ്യമന്ത്രിമാരായിരുന്ന ഏ.ജെ. ജോണി ൻ്റെയോ സി. അച്യുതമേനോൻ്റെയോ ഇ.കെ. നായനാരുടെയോ ഗണത്തിൽ പ്പെടുത്താവുന്ന തരത്തിൽ സർവ്വസമ്മ തനെന്നു വിശേഷിപ്പിക്കാവുന്ന ഒരു നേതാവായിരുന്നുവെന്നു പറയുവാനും

നിവൃത്തിയില്ല. എങ്കിലും വി. എസ്.

“അഗ്നിയിൽ കുരുത്തവൻ വെയിലത്ത്

വാടുകയില്ല” എന്ന വിഭാഗത്തിൽപ്പെട്ട

ഒരു നേതാവായിരുന്നുവെന്നതിൽ

സംശയവുമില്ല. താൻ വിശ്വസിച്ച തത്വ

സംഹിതകളോടും ആയുഷ്ക്കാലം

മുഴുവൻ താൻ ഉൾപ്പെട്ടു നിന്ന രാഷ്ട്രീ

യ പ്രസ്ഥാനത്തോടും അവസാന ശ്വാസം വരെയും അചഞ്ചലമായ കൂറും വിശ്വസ്തതയും പുലർത്തിയ നേതാവു

മായിരുന്നു ശ്രീ വി.എസ്. എന്നതിലും

തർക്കമൊന്നും വരാനുമിടയില്ല. എന്നാ

ൽ വി.എസ്.എന്ന രണ്ടക്ഷരം ഈ.എം. എസ്. എന്ന മൂന്നക്ഷരം പോലെ തന്നെ

യോ ഒരു പക്ഷേ അതിലധികമായോ ഇവിടത്തെ ഇടതുപക്ഷ അണികളെ

ആവേശം കൊള്ളിച്ച അത്ഭുതാക്ഷര

ങ്ങളായിരുന്നുവെന്നതും ഒരു രാഷ്ട്രീയ യാഥാർത്ഥ്യം തന്നെ.

ഔപചാരിക വിദ്യാഭ്യാസം ഒരു പക്ഷേ

ഏറ്റവും കുറവായിരുന്ന മുഖ്യമന്ത്രിയും

വി.എസ്. തന്നെയാവാം. എന്നാൽ കാര്യ

ങ്ങൾ വി. എസ്. നെപ്പോലെ അത്ര വേഗ

ത്തിൽ മനസ്സിലാക്കാൻ കഴിഞ്ഞിരുന്ന

മുഖ്യമന്ത്രിമാർ മറ്റധികം പേരുണ്ടായിരു

ന്നില്ല എന്നതും സത്യം. കൊടി കെട്ടിയ

സിവിൾ സർവ്വീസ് സിംഹങ്ങൾക്കു

പോലും ഒട്ടും കബളിപ്പിക്കാൻ കഴിയാ തിരുന്ന മുഖ്യമന്ത്രിമാരുടെ ഗണത്തിൽ

പ്പെടുന്നവരായിരുന്നു സഖാവ് വി.എസ്. അച്യുതാനന്ദനും ലീഡർ കെ. കരുണാ

കരനും. ഒറ്റനോട്ടത്തിൽ തന്നെ അവർ

കാര്യങ്ങൾ ഗ്രഹിച്ചിരുന്നുവെന്നു ഒരി ക്കൽ സാക്ഷാൽ സുകുമാർ അഴീക്കോ ടിനോട് സാക്ഷ്യപ്പെടുത്തിയത് ചീഫ് സെക്രട്ടറിയായിരുന്ന ശ്രീ ടി.എൻ . ജയ ചന്ദ്രനാണ്. അദ്ദേഹം ദീർഘകാലം മുഖ്യമന്ത്രി ശ്രീ അച്ചുത മേനോൻ്റെ സെക്രട്ടറിയുമായിരുന്നല്ലോ. പെട്ടെന്നു തീരുമാനങ്ങളെടുക്കാനുള്ള അപാര മായ സിദ്ധിയും പ്രായോഗിക ബുദ്ധിയും അവർക്കു സ്വായത്തമായിരുന്നത്രേ!

രാഷ്ട്രീയത്തിൽ എന്നും തീക്കനൽ

ചവിട്ടി നടന്ന ഒരു നേതാവായിരുന്നു

വി.എസ്. അച്യുതാനന്ദൻ. സഖാവ് വി. എസ്. ന് സ്വാതന്ത്ര്യസമരകാലത്താണ് പോലീസിൻ്റെ കൊടിയ മർദ്ദനമേറ്റതെ

ങ്കിൽ സഖാവ് പിണറായി പിൽക്കാല ത്ത് കഠിനമായ മർദ്ദനങ്ങൾക്കു വിധേ യനായത് അടിയന്തരാവസ്ഥയുടെ ആദ്യനാളുകളിലായിരുന്നുവെന്നാണ്

കേട്ടിട്ടുള്ളത്. അതിന് അന്നത്തെ ഭര ണാധികാര കേന്ദ്രങ്ങളെ പ്രസാദിപ്പിക്കു വാൻ ഒരു പോലീസ് മേധാവി തന്നെ നേരിട്ടു ചെന്നു നേതൃത്വം കൊടുക്കുക യായിരുന്നുവെന്നും കേട്ടിരുന്നു.

ദിവാൻ സർ. സി.പി. യുടെ കാലത്ത് ഒട്ടേറെ സ്‌റ്റേറ്റ് കോൺഗ്രസ് നേതാക്ക ളും അതിലധികമായി കോൺഗ്രസിലെ അന്നത്തെ സന്നദ്ധഭടന്മാരും കഠിന മർദ്ദനങ്ങൾക്ക് വിധേയരായിട്ടുണ്ടെ ന്നതും ചരിത്രം. നാഷണൽ ക്വയിലോ ൺ ബാങ്കിൻ്റെ ലിക്വിഡേഷനുമായി

ബന്ധപ്പെട്ട് മനോരമ പത്രാധിപരായി

രുന്ന കെ.സി. മാമ്മൻ മാപ്പിളയും

സഹോദരങ്ങളും പൂജപ്പുര സെൻട്രൽ

ജയിലിൽ തടവുകാരായിരിക്കെ, കടു

ത്ത ആസ്മാരോഗിയായിരുന്ന കെ.സി.

ഈപ്പനു (പ്രശസ്ത ഗാന്ധിയൻ കെ.ഇ.

മാമ്മൻ്റെ പിതാവ്) ശ്വാസതടസ്സമുണ്ടാ

യപ്പോൾ ജയിലധികൃതർ അദ്ദേഹത്തെ ആശുപത്രിയിലാക്കുന്നതിനു ദിവാനോ ട് അനുവാദം തേടിയപ്പോൾ ആസ്മാ ക്കാർക്കു ശ്വാസതടസ്സം വരിക സ്വാഭാ വികമാണെന്നും നേരം വെളുത്ത് ജയിൽ ഡോക്ടർ വരുമ്പോൾ മരുന്നു

നൽകിക്കൊള്ളുമെന്നും സർ സി.പി.

മറുപടി പറഞ്ഞതായും പറഞ്ഞു കേട്ടിട്ടുണ്ട്. രാത്രി വെളുപ്പിനു പ്രശസ്ത

നായ ആ സ്വാതന്ത്ര്യ സമര സേനാനി

മരുന്നു നിഷേധിക്കപ്പെട്ട് ശ്വാസം മുട്ടി

മരണമടഞ്ഞുവെന്നത് തൊട്ടടുത്ത

ജെയിൽ മുറിയിൽ തടവുകാരായിരു

ന്ന എൻ്റെ പിതാവ് ആർ.വി. തോമസും സഹതടവുകാരനായിരുന്ന കെ.ജെ. തോമസ് (കരിപ്പാപ്പറമ്പിൽ) എക്സ്.

എം.എൽ.എ.യും പിൽക്കാലത്ത് പറഞ്ഞിരുന്നതായി ശ്രീ ഏ. പി. ഉദയ

ഭാനു സാറാണ് എന്നോടൊരിക്കൽ

പറഞ്ഞത്. സർ സി.പി. യ്ക്ക് പല നന്മ

കളും ഒരു പക്ഷേ ഉണ്ടായിരുന്നിരിക്കാം.

എന്നാൽ തൻ്റെ രാഷ്ട്രീയ ശത്രുക്ക ളോട് പലപ്പോഴും ദിവാൻ കടുത്ത വിദ്വേ

ഷവും ക്രൂരമായ വൈരാഗ്യബുദ്ധിയും

പ്രകടിപ്പിച്ചിരുന്നുവെന്നതും അനിഷേധ്യ

മായ യാഥാർത്ഥ്യങ്ങളായി നിലനിൽ ക്കുന്നുമുണ്ട്!

ഗാന്ധിജിയുടെ നേതൃത്വത്തിൽ കോൺ ഗ്രസണികളുടെ പിൻബലത്തിലായിരു ന്നു ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിൻ്റെ മുഖ്യധാരാ രാഷ്ട്രീയമെന്നുള്ളതിൽ തർക്കമൊന്നും വരേണ്ടതില്ല.എന്നാൽ ഇൻഡ്യൻ ദേശീയ സ്വാതന്ത്ര്യ സമരം ഒരിക്കലും ഒരു ഏക നദീപ്രവാഹമായി യിരുന്നു വെന്നു പറയുന്നത് യുക്തി ഭദ്രവുമല്ലല്ലോ. നേതാജി സുഭാഷ് ചന്ദ്ര ബോസും ഐ.എൻ. എയും ഡോ. ബി. ആർ. അംബേദ്കറും ഭഗത് സിംഗും ജിന്നയുടെ മുസ്ലീം ലീഗും ഹിന്ദുമഹാസ

ഭയുമൊക്കെ ബ്രിട്ടീഷ് സാമ്രാജ്യത്വ ദുഃഷ് പ്രഭുത്വത്തോട് അവരവരുടേതാ യ ശൈലിയിലും രീതിയിലും പടവെട്ടി യവരാണ്. കോൺഗ്രസ് സോഷ്യലിസ്റ്റ് പാർട്ടിയും അന്നത്തെ അനുബന്ധ ഇടതുപക്ഷ പ്രസ്ഥാനങ്ങളുമൊക്കെ

ഒരർത്ഥത്തിൽ അവരവരുടേതായ

രീതികളിൽ സ്വാതന്ത്ര്യ സമരമെന്ന

മഹാനദിയുടെ പോഷക നദികളായി

രുന്നുവെന്നതും നിഷേധിക്കാനാവി

ല്ലല്ലോ. അതിനും മുൻപ് രാജാറാം മോഹൻ റോയിയും സ്വാമി വിവേകാന ന്ദനും പിൽക്കാലത്ത് രവീന്ദ്രനാഥ

ടാഗോറുമൊക്കെ ഇന്ത്യൻ ദേശീയത

യുടെയും അവിഭാജ്യ ഘടകങ്ങളുമായി

രുന്നു. ദേശീയ സ്വാതന്ത്ര്യ സമരമെന്ന

മഹാപ്രവാഹത്തിൻ്റെ നേർക്കാഴ്ച്ചക

ളിൽ നിന്നും ഇവയിലൊന്നിനെയും മാറ്റി

നിർത്താനുമാവില്ല.

1946 ൽ നെഹൃവിൻ്റെ നേതൃത്വത്തിൽ ദേശീയ ഇടക്കാലമന്ത്രിസഭയുണ്ടാക്കു മ്പോൾ ഡോ. അംബേദ്ക്കർക്കൊപ്പം ആർ.കെ. ഷൺമുഖം ചെട്ടിയെയും ഡോ. ജോൺ മത്തായിയെയും ജഗ ജ്ജീവൻ റാമിനെയും സർദാർ ബൽ ദേവ് സിംഗിനെയും മാത്രമല്ല,ഹിന്ദു മ ഹാസഭാ നേതാവായിരുന്ന ഡോ. ശ്യാമ പ്രസാദ് മുഖർജിയെയും നെഹൃ തൻ്റെ മന്തിസഭയിലുൾപ്പെടുത്തിയിരുന്നു

വെന്നതും ഇന്ത്യയുടെ വൈവിധ്യ പൂർ ണ്ണമായ ദേശീയ ധാരയുടെ ആത്മാംശ ത്തിന് അടിവരയിടുന്നതാണെന്നതിലും തർക്കമുണ്ടാകേണ്ട കാര്യമില്ല.

ഇന്നലെ നമ്മെ കടന്നുപോയ ശ്രീ വി.

എസ്. അച്യുതാനന്ദനും ഒരു തികഞ്ഞ

രാജ്യസ്നേഹിയും ദേശാഭിമാനിയുമാ

യിരുന്ന ഒരു തീവ്ര മാർക്സിസ്റ്റ് നേതാ

വായിരുന്നു. വി.എസ്. ൻ്റെ സത്യസന്ധ

തയെ അദ്ദേഹത്തിൻ്റെ രാഷ്ട്രീയ പ്രതി

യോഗികൾ പോലും സംശയിച്ചില്ല എന്ന

തായിരുന്നു അദ്ദേഹത്തിൻ്റെ നന്മയും മാഹാത്മ്യവും. സ്വന്ത പാർട്ടി അനുയാ യികൾക്കു മാത്രമല്ല, തൻ്റെ എതിർ ചേരിയിലുള്ളവർക്കും വി.എസ്. ൻ്റെ കമ്യൂണിസ്റ്റ് പ്രതിബദ്ധതയിലും ജീവിത സംശുദ്ധിയിലും ഉറച്ച വിശ്വാസമുണ്ടാ യിരുന്നുവെന്നതാണ് ശരി. അനീതിക്കു മാത്രമല്ല, അഴിമതിക്കും എതിരേയുള്ള ഒരു നീരന്തര പോരാട്ടമായിരുന്നു ഒരു കണക്കിൽ വി. എസ്.ൻ്റെ ജീവിതം തന്നെ. അക്കാര്യത്തിൽ അധികാര ത്തിലാണോ പ്രതിപക്ഷത്താണോ എന്ന വ്യത്യാസമൊന്നും വി.എസ്. നെ ഒരിക്കലും ബാധിച്ചിരുന്നതുമില്ല. ധീര നായിരുന്ന വി.എസ്. നിർഭയനുമായി

രുന്നു. നിലപാടുകളിലെ ഉറപ്പായിരുന്നു അച്യുതാനന്ദനെ ജനപ്രിയനാക്കിയത്.

മനുഷ്യത്വവും മാനവീകതയുമായിരു

ന്നു അച്യുതാനന്ദൻ്റെ മുഖമുദ്ര.സാധാ

രണക്കാരുടെ പക്ഷത്തു നില്ക്കുമ്പോ

ൾ വി.എസ്. പലപ്പോഴും മറുപക്ഷത്തി ൻ്റെ ന്യായങ്ങളായ അവകാശങ്ങളെ പ്പോലും പരിഗണിച്ചിരുന്നില്ല എന്നതാ യിരുന്നു വി.എസ്.നെതിരെ ഉന്നയിക്ക പ്പെട്ടിരുന്ന പ്രധാന പരാതി. കുട്ടനാട്ടിൽ

കൃഷീവിപ്ലവം നടത്തി നെല്ലുവിളയിച്ച

ജോസഫ് മുരിക്കനെപ്പോലുള്ള യഥാ ർത്ഥ കർഷകരെ– അവർ ഭൂ ഉടമക

ളായിരുന്നുവെന്നത് ശരി തന്നെ —

കായൽ രാജാക്കന്മാരെന്നു മുദ്രകുത്തി

കർഷകത്തൊഴിലാളി വിരുദ്ധരെന്ന് വിമർശനമുയർത്തി വിസ്തൃതമായ കുട്ടനാടൻ കൃഷിഭൂമികളെത്തന്നെ തനി തരിശാക്കിക്കളഞ്ഞുവെന്നതിൽ വി.എസ്. നെതിരെ ഒട്ടേറെ വിമർശന

മുണ്ടായി എന്ന മറുവശവും ഉണ്ട്.

ജന്മിത്വകാലത്ത് ” അടിയാളന്മാർക്ക് “

നേരേ ഉണ്ടായിട്ടുണ്ടായിരിക്കാനിടയായ

അന്യായങ്ങളുടെ മുറിവ് വി.എസ്. നേയും വല്ലാതെ മുറിപ്പെടുത്തിയിട്ടൂ

ണ്ടാവണം.

വ്യക്തിപരമായി എനിക്കു വി.എസ്.

മായി വലിയ അടുപ്പത്തിനുള്ള അധി

കമായ അവസരങ്ങൾ ഉണ്ടായിട്ടുമില്ല.

രണ്ടോ മൂന്നോ സന്ദർഭങ്ങളിൽ മാത്ര

മാണ് നേരിൽ കാണാനിടയായിട്ടുള്ള

തും. അപ്പോഴൊക്കെ എന്നോട് ആർ.വി. തോമസിൻ്റെ മകനെന്ന നില

യിൽ വലിയ പരിഗണനനൽകുകയും

ചെയ്തു. ആദ്യസന്ദർഭം ഞാൻ എം.ജി.

വി.സി.യായിരിക്കെ കൊച്ചിൻ സർവ്വക

ലാശാലയുടെ കൂടി വി.സി. ചുമതല

വന്ന സന്ദർഭത്തിലായിരുന്നു. 2003ലോ 2004 ലോ ആയിരിക്കണം. വി.എസ്

അന്നു നിയമസഭാ പ്രതിപക്ഷ നേതാ വാണ്. കൊച്ചിൻ സർവ്വകലാശാലയി ലെ ഇടതുപക്ഷ എംപ്ലോയീസ് സംഘ

ടനയുടെ വാർഷികത്തിനു വന്നതായി

രുന്നു സഖാവ് വി.എസ്. ഒരു പക്ഷേ വിശ്രമത്തിനായിട്ടു യൂണി. ഗസ്റ്റ് ഹൗസി ൽ വന്നേക്കാമെന്നു സംഘടനാ ഭാരവാ

ഹികൾ പറഞ്ഞപ്പോൾ ഒന്നാം നമ്പർ

മുറി തന്നെ അദ്ദേഹം ഉപയോഗിച്ചോട്ടെ എന്നു ഞാനും പറഞ്ഞു. ഞാൻ രണ്ടാം

നമ്പർ മുറിയിലേക്കുമാറി. പോർട്ടിക്കോ യുടെ നേരേയുള്ള മുറിയായിരുന്നു അത്. വി.എസ്.വന്നപ്പോൾ ഞാനും

മുറിയുടെ പുറത്തേക്കു ചെന്ന് കൈ

കൂപ്പി അദ്ദേഹത്തെ സ്വീകരിച്ചു .വി. എസ്. ചിരിച്ചു എൻ്റെ കൈ പിടിച്ചു

എൻ്റെ മുറിക്കു നേരേ നടന്നപ്പോൾ

ഭാരവാഹികളിലാരോ ഒന്നാം നമ്പർ

റൂമാണ് സഖാവിൻ്റേതെന്നു സൂചിപ്പിച്ചു.

വി.എസ്. ചിരിച്ചു കൊണ്ടു എൻ്റെ കൈ

വിടാതെ വി.സി. യുടെ റൂമിൽ എനിക്കു ഇരുന്നു കൂടെ എന്നു പറഞ്ഞു രണ്ടാംന

മ്പറിലേക്കു തന്നെ കയറി യൂണിയൻ

നേതാക്കളെ അത്ഭുതപ്പെടുത്തുകയും

ചെയ്തു. ഒരു ചായ പറയട്ടെ, സാർ

എന്നു ചേദിച്ചപ്പോൾ, ” ആവാം. പക്ഷേ

പഞ്ചസാര ഒട്ടും വേണ്ട” എന്നായി

വി.എസ്. പിന്നെ മക്കളെത്ര പേരാണെ ന്നു സൗഹൃദത്തോടെ അന്വേഷിച്ചു.

രണ്ടു പെൺമക്കളാണെന്നു പറഞ്ഞ

പ്പോൾ നന്നായി ചിരിച്ചു. അമ്മയുണ്ടോ

എന്നും അന്വേഷിച്ചു. ഇല്ലെന്നു പറഞ്ഞ

പ്പോൾ ” അച്ഛന് സമ്പാദ്യമൊന്നും ഉണ്ടാ

യില്ല, അല്ലേ? ” എന്നു പറഞ്ഞു വീണ്ടും

ചിരിച്ചു കൈ പിടിച്ചു. രാഷ്ട്രീയമൊ ന്നും സംസാരിച്ചതേയില്ല. ഒരു പക്ഷേ

മറ്റുള്ളവരുടെ സാന്നിധ്യത്തിൽ ഒരു

കരുതലെടുത്തതുമാവാം.

കേരളം കണ്ട സത്യസന്ധരായ മുഖ്യ

മന്ത്രിമാരുടെ ഗണത്തിൽ തന്നെയാ

ണ് വി.എസ്. ൻ്റെയും സ്ഥാനം. വ്യക്തി

പരമായ ബന്ധങ്ങളിൽ വി.എസ്. ഒരു

പക്ഷേ കൂടുതൽ കരുതലെടുത്തിരു

ന്നുവെന്നും വരാം. നയതന്ത്രങ്ങളില്ലാ

ത്ത സൗഹൃദമായിരുന്നു വി.എസ്. ൻ്റെ

ശൈലി. 101 വയസ് വരെ ജീവിച്ചുവെ

ന്നതിൻ്റെ ക്രെഡിറ്റ് സഖാവിൻ്റെ ചിട്ടയ്

ക്കും ഭക്ഷണക്രമത്തിന്നും മുടങ്ങാത്ത

വ്യായാമ നടപ്പുകൾക്കുമുള്ളതാവണം.

ശാന്തമായ കുടുംബ ജീവിതവും വി.എസ്. ൻ്റെ ജീവിത ഭാഗ്യങ്ങളിലൊ

ന്നായിരുന്നുവെന്നതും തീർച്ച!

അഗ്നിയിൽ തേൻ ചാലിച്ച ഒരു വിപ്ലവ ജീവിതമായിരുന്നു വി.എസ്. ൻ്റേതെന്ന്

ഒറ്റ വാചകത്തിൽ സംഗ്രഹിക്കാം.

ഓർമ്മകൾക്കു പ്രണാമം.

ഡോ. സിറിയക് തോമസ്.

Share News