നടൻ ഇന്നസെന്റ് വിടപറഞ്ഞു .

Share News

മുൻ പാർലമെന്റ് അംഗവും മലയാള സിനിമാ രംഗത്തെ അതുല്യപ്രതിഭയുമായിരുന്ന ഇന്നസെന്റിന്റെ മരണത്തിൽ അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നു.

പുരോഗമന പ്രസ്ഥാനങ്ങൾക്കും മലയാള സിനിമയ്ക്കും കനത്ത നഷ്ടമാണ് അദ്ദേഹത്തിന്റെ വിയോഗം. ഇന്നസെന്റിനെ സ്നേഹിക്കുന്ന മുഴുവനാളുകളുടെയും ദുഃഖത്തിൽ പങ്കുചേരുന്നു.

ആദരാഞ്ജലി.

ശ്രീ. ഇന്നസെന്റ്ന്റെ മൃതശരീരം പൊതുദർശന സമയ ക്രമീകരണം :- കാലത്തു 8 മുതൽ 11 മണിവരെ എറണാകുളത്തു കടവന്ത്രയിലെ രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിലും ഉച്ചക്ക് 1 മണി മുതൽ 3.30 വരെ ഇരിഞ്ഞാലക്കുട മുനിസിപ്പൽ ടൗൺ ഹാളിലും തുടർന്ന് സ്വവസതിയായ പാർപ്പിടത്തിൽ പൊതു ദർശനത്തിനു വെക്കുന്നതും 5 മണിക്ക് സെന്റ് തോമസ് കത്രീഡൽ ദേവാലയത്തിൽ സംസ്ക്കാര ചടങ്ങുകൾ നടത്തുന്നതും ആയിരിക്കും.

വലിയൊരു പാഠപുസ്തകമാണ് പിൻവാങ്ങുന്നത് …

ഇന്നസെന്റ്ചേട്ടനുമായുള്ള ഹൃദയബന്ധത്തിന് ഒരുപാട് വര്ഷങ്ങളുടെ പഴക്കവും ആഴവുമുണ്ട് ..എങ്ങനെയാണ് ഇന്നസെന്റ് ചേട്ടനെ നിർവചിക്കേണ്ടത്? അഭിനേതാവ് , ചലച്ചിത്ര സംഘാടകൻ, സാമൂഹ്യ-രാഷ്ട്രീയ നേതാവ് , മനുഷ്യ സ്‌നേഹി ..

.ഈ കളങ്ങൾ മാത്രം പോരാ ഇന്നസെന്റിനെ അടയാളപ്പെടുത്താൻ. രണ്ടു തവണയാണ് അർബുദത്തെ അതിജീവിച്ചത്, തളർന്നുപോയേക്കാവുന്ന രോഗാവസ്ഥയിൽ എല്ലാവരെയും ചിരിപ്പിച്ചിച്ചത്,ക്യാൻസർ വാർഡിൽ പോലും ചിരി കണ്ടെത്തിയത്, ഏവരെയും ചിന്തിപ്പിച്ചത് . അസാമാന്യ മനോധൈര്യമുള്ളവർക്കേ ഇതൊക്കെ സാധിക്കൂ.സ്വന്തം പരാജയങ്ങളെ, അബദ്ധങ്ങളെ ഏറ്റവും ആസ്വദിച്ച് പറഞ്ഞ് മറ്റുള്ളവരെ രസിപ്പിക്കാൻ ഇന്നസെന്റിനു മാത്രമേ കഴിഞ്ഞിട്ടുള്ളൂ.

പഠനത്തിൽ പിന്നോട്ടായിരുന്നു എന്ന് എപ്പോഴും പറയുമായിരുന്ന ഇന്നസെന്റ്ചേട്ടൻ എല്ലാവര്ക്കും ഒരു വലിയ പാഠപുസ്തകമാണ്.

ജീവിതത്തിൽ നിന്നും അദ്ദേഹം നേടിയ അനുഭവങ്ങൾ ഒന്നും അദ്ദേഹം സ്വകാര്യ സ്വത്താക്കിയില്ല. എല്ലാം മറ്റുള്ളവർക്കായി പങ്കുവെച്ചു . പലതും എനിക്ക് പുതിയ അറിവുകളായി . ഞങ്ങൾക്കിടയിലെ സംസാരത്തിന് ഒരിക്കലും അതിരുകൾ ഉണ്ടായിരുന്നില്ല …

എവിടെയൊക്കെയോ പോയി. ഓരോ വർത്തമാനവും സ്നേഹത്തിന്റെയും പരസ്പര വിശ്വാസത്തിന്റെയും തിരിച്ചറിവുകൾ ആയിരുന്നു .. .. മറക്കാത്ത ഓർമകൾക്ക് മരണമില്ല ..

പ്രണാമം .

John Brittas

ഇരിങ്ങാലക്കുടക്കാരുടെ സ്വകാര്യ അഹങ്കാരവും അഭിമാനവും….

നാഷണൽ സ്കൂളിലെ പൂർവ്വവിദ്യാർത്ഥി….

.. ഇരിങ്ങാലക്കുട പിണ്ടിപെരുന്നാൾ ഹൃദയത്തിൽ കൊണ്ട് നടന്ന വ്യക്തി…..ഒരുപാട് ചിരിപ്പിച്ചവരുടെ മരണം ഒരുപാട് വേദന തരുന്നതാണ്….

nammude-naadu-logo
Share News