
കെഎസ്ആർടിസി മുഴുവൻ സർവീസുകളും ജനുവരി മുതൽ ആരംഭിക്കും
തിരുവനന്തപുരം: ലോക്ക് ഡൗണിനെ തുടർന്ന് നിർത്തിവച്ചിരുന്ന കെഎസ്ആർടിസിയുടെ മുഴുവൻ സർവീസുകളും ജനുവരി മുതൽ പുനഃരാരംഭിക്കുമെന്ന് സിഎംഡി ബിജുപ്രഭാകർ അറിയിച്ചു.
ഇതിന് വേണ്ടി എല്ലാ യൂണിറ്റ് ഓഫീസർമാർക്കും നിർദേശം നൽകി. എന്നാൽ ഫാസ്റ്റ് പാസഞ്ചറുകൾ രണ്ട് ജില്ലകളിലും, സൂപ്പർ ഫാസ്റ്റുകൾ നാല് ജില്ലകൾ വരെയും ഓപ്പറേറ്റ് ചെയ്യുന്ന സമ്പ്രദായം നിലനിർത്തുമെന്നും സിഎംഡി അറിയിച്ചു.