
അറിയപ്പെടാത്ത മലയാളി|Quess Corp എന്ന ബിസിനസ്സ് സർവീസ് കമ്പനിയുടെ സ്ഥാപകനായ അജിത് ഐസക്കാണ് മലയാളികളിൽ മുൻപിൽ നിൽക്കുന്നത്.
അറിയപ്പെടാത്ത മലയാളി

ഇന്ത്യക്കാരായ ബിസിനസ്സുകാരിൽ ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് വേണ്ടി 2021 ഇൽ ഏറ്റവും കൂടുതൽ തുക സംഭാവന ചെയ്തവരുടെ ലിസ്റ്റ് ഹുറുൺ ഇന്ത്യ പുറത്തിറക്കിയിട്ടുണ്ട്. HCL Tech എന്ന സോഫ്റ്റ്‌വെയർ കമ്പനിയുടെ സ്ഥാപകനായ ശിവ് നാടാർ ആൻഡ് ഫാമിലി സംഭാവന ചെയ്തിട്ടുള്ളത് 1161 കോടി രൂപയാണ്, വിപ്രോയുടെ സ്ഥാപകനായ അസിം പ്രേംജി ആൻഡ് ഫാമിലി 484 കോടി, മുകേഷ് അംബാനി ആൻഡ് ഫാമിലി 411 കോടി, കുമാർ മംഗളം ബിർള ആൻഡ് ഫാമിലി 242 കോടി, മൈൻഡ്ട്രീ എന്ന സോഫ്റ്റ്‌വെയർ കമ്പനിയുടെ സ്ഥാപകനായ സുബ്രദോ ബാഗ്‌ച്ചി ആൻഡ് ഫാമിലി 223 കോടിയും സംഭാവന കൊടുത്തിട്ടുണ്ട്.
കേരളത്തിൽ നിന്ന് ഹുറുൺ ഇന്ത്യ ലിസ്റ്റിൽ ഇടം പിടിച്ചിട്ടുള്ളവർ ആരൊക്കെ ആയിരിക്കും എന്ന് ചോദിച്ചാൽ രണ്ടാമത് ഒന്ന് ആലോചിക്കാതെ ലുലു ഗ്രൂപ്പിന്റെ സ്ഥാപകൻ എംഎ യൂസഫ് അലി എന്നായിരിക്കും മിക്കവാറും മലയാളികളും പറയുന്നത്. ഹുറുൺ ഇന്ത്യ ലിസ്റ്റിൽ ഇടം പിടിച്ചിട്ടുള്ള മലയാളികളിൽ ആദ്യത്തെ 8 പേരുകൾ ഇന്ത്യൻ എക്സ്പ്രസ്സിൽ കൊടുത്തിട്ടുള്ളതിൽ മലയാളികളിൽ ഏറ്റവും കൂടുതൽ സമ്പത്ത് ഉള്ള എംഎ യൂസഫ് അലിയുടെ പേര് ഇല്ലാത്തത് ശരിക്കും അത്ഭുതപ്പെടുത്തി എന്ന് മാത്രമല്ല, മലയാള മാധ്യമങ്ങൾ എങ്ങനെയാണ് അവർക്ക് വേണ്ടപ്പെട്ടവരെ പ്രൊമോട്ട് ചെയ്യുന്നത് എന്നും മനസ്സിലാക്കാൻ സാധിച്ചിട്ടുണ്ട്.
Quess Corp എന്ന ബിസിനസ്സ് സർവീസ് കമ്പനിയുടെ സ്ഥാപകനായ അജിത് ഐസക്കാണ് മലയാളികളിൽ മുൻപിൽ നിൽക്കുന്നത്. അദ്ദേഹം സംഭാവന ചെയ്തത് 115 കോടി, ഇന്ത്യയിലെ ലിസ്റ്റിൽ 12 മത്തെ സ്ഥാനത്താണ്. ഇൻഫോസിസ് സഹസ്ഥാപകനായ എസ് ഗോപാലകൃഷ്ണൻ ആൻഡ് ഫാമിലി 90 കോടി, 16 മത്തെ സ്ഥാനം. ജോർജ് ജേക്കബ് മുത്തൂറ്റ് ആൻഡ് ഫാമിലി 60 കോടി, 20 മത്തെ സ്ഥാനം. കൊച്ചൗസേപ്പ് ചിറ്റിലപ്പള്ളി ആൻഡ് ഫാമിലി 40 കോടി, 23 മത്തെ സ്ഥാനം. ഇൻഫോസിസ് സഹസ്ഥാപകനായ എസ് ഡി ഷിബുലാൽ ആൻഡ് ഫാമിലി 35 കോടി, 28 മത്തെ സ്ഥാനം. ജോയ് ആലുക്കാസ് ആൻഡ് ഫാമിലി 10 കോടി, 75 മത്തെ സ്ഥാനം. വിപി നന്ദകുമാർ ആൻഡ് ഫാമിലി മണപ്പുറം ഫിനാൻസ് 7 കോടി, 89 മത്തെ സ്ഥാനം. UAE ബേസ്ഡ് ബിസിനസ്സുകാരായ ഷബാന ഫൈസൽ, ഫൈസൽ ഇ കോട്ടികൊളൂണ് KEF ഹോൾഡിങ് 6 കോടി, 103 മത്തെ സ്ഥാനം.
കടപ്പാട്: ജസ്റ്റിൻ ജോർജ്
Joshyachan Mayyattil
Ajit Isaac, the man behind Quess Corp’s blockbuster listing