നവകാലഘട്ടത്തിൽ നമ്മുടെയൊക്കെ ജീവിതരീതിയിൽ വന്നിട്ടുള്ള മാറ്റങ്ങളെ കുറിച്ച് നമ്മൾ ബോധവാന്മാരാണോ?
പൊതുജീവിതത്തിലും കുടുംബജീവിതത്തിലും കാലഘട്ടത്തിനനുസരിച്ചുള്ള മാറ്റങ്ങൾ നാം വേണ്ടവിധം ഉൾക്കൊണ്ടു പോകുന്നുണ്ടോ?
എവിടെയാണ് താളപ്പഴകൾ വന്നുപോകുന്നത് എങ്ങനെയാണ് ആസ്വാരസ്യങ്ങൾ വന്നുചേരുന്നത്?
പങ്കിടലുകളിലെ ഏറ്റക്കുറച്ചിൽ എവിടെ നിന്നാണ് തുടങ്ങുന്നത്? മനസ്സ് തുറക്കാൻ പങ്കാളി തയ്യാറാവാത്തതാണോ എന്തുകൊണ്ട്? പ്രശ്നം നിങ്ങളുടെതു മാത്രമോ അതോ പങ്കാളിയുടേതോ?
തിരക്കുള്ള ജോലി, ബിസിനസിലെ പ്രശ്നങ്ങൾ തുടങ്ങിയവ കുടുംബ ജീവിതവുമായി പൊരുത്തപ്പെട്ട് പോകാൻ കഴിയുന്നുണ്ടോ?
അഴിക്കാൻ ശ്രമിക്കുംതോറും ജീവിതത്തിലെ പ്രശ്നങ്ങൾ വീണ്ടും മുറുക്കി വരുന്നതിന്റെ കാരണം എന്താണ്? ജോലി ബിസിനസ് ടെൻഷൻ സ്ട്രെസ്സ്, അപ്പോൾ പിന്നെ കുടുംബം…….?
ഈഗോ എവിടെ നിന്ന് എങ്ങനെ തുടങ്ങുന്നു? എല്ലാവിധ ദാമ്പത്യ കുടുംബ പ്രശ്നങ്ങൾക്കും നാം അറിയുന്നതും എന്നാൽ പറയാൻ മടിക്കുന്നതുമായ ശാരീരിക ബന്ധത്തിലെ ഏറ്റക്കുറച്ചിലുകൾ കൂടി പരിഹരിച്ചാൽ മാത്രമേ അത് പൂർണ്ണമാകുകയുള്ളൂ.
ആനന്ദകരമായ ജീവിതത്തിന് ലൈംഗീകതയ്ക്ക് മറ്റേതിനെക്കാളും പ്രാധാന്യമുണ്ട്. മേൽപ്പറഞ്ഞ പ്രശ്നപരിഹാരത്തിന് ഒരു ചികിത്സാരീതി അല്ല മറിച്ച് ആനന്ദകരവും സമാധാനപരവുമായ ഒരു അതുല്യ ജീവിതം കെട്ടിപ്പടുക്കുവാൻ വേണ്ടുന്ന ജീവിതരീതി പരിചയപ്പെടുത്തുകയാണ് ഇവിടെ.
സമ്മർദ്ദം നിറഞ്ഞ ഒരു കാലഘട്ടത്തിലൂടെയാണ് മനുഷ്യൻ ഇന്ന് കടന്നു പോകുന്നത്. അവനിലെ വികാരവിചാരങ്ങൾ നഷ്ടപ്പെട്ട് സ്വയം നിയന്ത്രിതമല്ലാത്ത അവസ്ഥയിൽ എത്തി നിൽക്കുകയാണ്.
തന്റെ ചിന്തകളെ നല്ല രീതിയിൽ ഉദ്ധേപിപ്പിക്കുകയും വികാരങ്ങളെ ഹൃദയത്തിൽ ഉൾക്കൊണ്ട് നന്നായി മനസ്സിലാക്കുകയും ആണ് ചെയ്യേണ്ടത്.