
ആര്യാടൻ മുഹമ്മദ് അന്തരിച്ചു|പ്രണാമം പ്രിയപ്പെട്ട കുഞ്ഞാക്ക…
കോഴിക്കോട്: കോൺഗ്രസ് നേതാവും മുൻ മന്ത്രിയുമായ ആര്യാടൻ മുഹമ്മദ് അന്തരിച്ചു. 87 വയസ്സായിരുന്നു. കോഴിക്കോട് സ്വകാര്യ ആശുപത്രിയിലാണ് അന്ത്യം. ഹൃദ്രോഗ സംബന്ധമായ ബുദ്ധിമുട്ടുകൾക്ക് പുറമേ ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങളും അദ്ദേഹത്തെ അലട്ടിയിരുന്നു. രണ്ടാഴ്ചയായി ചികിത്സയിലായിരുന്നു.

ആദരാഞ്ജലികൾ..
മലബാറിന്റെ മതേതര മുഖംയാത്രയായി …നിലമ്പൂരിന്റെ കുഞ്ഞാക്കഎല്ലാവരുടെയും സ്വന്തമായിരുന്ന ആര്യാടൻ …ആദരവോടെ ….

..പ്രണാമം
ദുബായിലെ ഹോട്ടൽ മുറിയിൽ ഉറങ്ങിയെണീറ്റ ഉടനെ ആദ്യം കേട്ട വാർത്ത ആര്യാടൻ സാറിന്റെ (കുഞ്ഞാക്ക) വിയോഗമാണ്.
ഈ കഴിഞ്ഞയാഴ്ച ഓണത്തിന് നാട്ടിൽ പോയപ്പോൾ ഒരിക്കൽ കൂടി ഞാനും ഏട്ടന്മാരും കുഞ്ഞാക്കയെ കാണാൻ പോയിരുന്നു. രോഗം ശരീരത്തെ തളർത്തിയിരുന്നെങ്കിലും ഓർമകൾക്ക് ഒരു കുറവുമുണ്ടായിരുന്നില്ല.

എന്റെ മാന്ത്രികയാത്രയിൽ ഒപ്പം നിന്ന നിമിഷങ്ങളിൽ പലതും അദ്ദേഹം ഒപ്പമുള്ളവരോട് പങ്കുവച്ചു. മാജിക് രംഗത്തോട് വിടപറഞ്ഞതിനെ വിമർശിച്ചു… ഇപ്പോഴത്തെ അവസ്ഥകളെ പറ്റി ചോദിച്ചറിഞ്ഞു. ട്രെയിനിന് തിരുവനന്തപുരത്തേക്ക് പോരാൻ സമയമായതുകൊണ്ട് ഇനിയും വരാമെന്ന് പറഞ്ഞാണ് മടങ്ങിയത്. ‘അമ്മയെ കാണാൻ വരുമ്പോഴെല്ലാം ഇവിടെയുമൊന്ന് വരണേ’ എന്ന് അദ്ദേഹം പറഞ്ഞത് കേട്ടാണ് പടിയിറങ്ങിയത്. ഇനി അദ്ദേഹത്തെ കാണാനാവില്ല. രാഷ്ട്രീയരംഗത്തെ എത്രയോ ജയങ്ങളും തോൽവികളും ഏറ്റുവാങ്ങിയ ആ നേതാവ് ജയപരാജയങ്ങളില്ലാത്ത ഒരു ലോകത്തേക്ക് മടങ്ങിപ്പോയിരിക്കുന്നു.

പ്രണാമം പ്രിയപ്പെട്ട കുഞ്ഞാക്ക…

Gopinath Muthukad