ലോക്ഡൗൺ പിൻവലിക്കുന്ന രാജ്യങ്ങൾ അതീവ ജാഗ്രത പുലർത്തമെന്ന് ഡബ്ല്യൂ എച്ച് ഓ
ജനീവ: കോവിഡ്19 വൈറസിൻെറ വ്യാപനം തടയുന്നതിനായി ഏർപ്പെടുത്തിയ ലോക്ഡൗൺ പിൻവലിക്കാനൊരുങ്ങുന്ന രാജ്യങ്ങൾ അതീവ ജാഗ്രത പുലർത്തണമെന്ന് ലോകാരോഗ്യ സംഘടന. ആഗോളതലത്തിൽ രണ്ടാംഘട്ട കോവിഡ് വ്യാപനമുണ്ടാകുമെന്ന ആശങ്ക നിലനിൽക്കുന്നുണ്ട്. ലോക്ഡൗൺ ലഘൂകരിക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ച ശേഷം ജർമനിയിൽ കോവിഡ് വ്യാപനം വർധിക്കുന്നതായി റിപ്പോർട്ട് ചെയ്തിരുന്നു. വൈറസ് ബാധ പരിമിതപ്പെടുത്തുന്നതിൽ വിജയിച്ച ദക്ഷിണ കൊറിയയിൽ നൈറ്റ്ക്ലബ്ബുകൾ തുറന്നതോടെ പുതിയ ക്ലസ്റ്ററുകൾ ഉണ്ടായി. കോവിഡ് നിയന്ത്രണത്തിന് ശേഷം പല രാജ്യങ്ങളും ലോക്ഡൗണിൽ നിന്ന് പുറത്തുകടക്കുന്നതിൽ പ്രതീക്ഷകളുണ്ട്. ക്ലസ്റ്ററുകളെക്കുറിച്ച് പൂർണമായ വിവരങ്ങൾ ലഭിക്കാതെ […]
Read More