അത്യപൂര്‍വ്വ ശസ്ത്രക്രിയയിലൂടെ വിദ്യാര്‍ത്ഥിനിക്ക് പുതുജന്മമേകി ചങ്ങനാശേരി ചെത്തിപ്പുഴ സെന്റ്തോമസ് ആശുപത്രി
പതിനാറുകാരിയായ സെറിബല്ലത്തിലെ മുഴ നീക്കം ചെയ്ത് ചങ്ങനാശേരി ചെത്തിപ്പുഴ സെന്റ് തോമസ് ആശുപത്രിചങ്ങനാശേരി പന്ത്രണ്ടു മണിക്കൂർ നീണ്ടുനിന്ന അത്യപൂർവ്വ ശസ്ത്രക്രിയയിലൂടെ ഡെസ്മോപ്ലാസ്റ്റിക് മെടുല്ലോബ്ലാസ്റ്റോമ എന്ന മുഴയാണ് നീക്കം ചെയ്തത് രോഗിയുടെ ആരോഗ്യനില തൃപ്തികരമാണന്നും ഡിസ്ചാർജ്ജ് ചെയ്തെന്നും ന്യൂറോ സർജ്ജറി വിഭാഗം മേധാവി ഡോ. അനീസ് എം. മുസ്തഫ പറഞ്ഞു.സെറിബല്ലത്തിന്റെയത്രയും വലിപ്പമുണ്ടായിരുന്ന മുഴയാണ് ചങ്ങനാശേരി സ്വദേശിനിയായ വിദ്യാര്‍ത്ഥിനിയില്‍ നിന്നുമൊഴിവാക്കിയത് . നേരിയ പിഴവ് പോലും ജീവൻ നഷ്ടമാനോ ശരീര തളർച്ചക്കോ കാരണമായേക്കാവുന്ന സങ്കീർണ്ണമായ പന്ത്രണ്ടു മണിക്കൂർ നീണ്ടു നിന്ന […]
Read Moreപിണറായി വിജയൻ ദൈവം: മലപ്പുറത്ത് പോസ്റ്റർ
മലപ്പുറം: വളാഞ്ചേരിക്കടുത്ത് പച്ചീരിയിൽ മുഖ്യമന്ത്രി പിണറായി വിജയനെ ദൈവമായി ചിത്രീകരിച്ച് ഫ്ലെക്സ് ബോർഡ് പ്രത്യക്ഷപെട്ടു. പ്രദേശത്തെ ഒരു ക്ഷേത്രത്തിന്റെ കവാടത്തിന് സമീപമാണ് ഫ്ലെക്സ് വച്ചിരിക്കുന്നത്. “ആരാണ് ദൈവം എന്ന് നിങ്ങൾ ചോദിച്ച്, അന്നം തരുന്നവരെന്ന് ജനം പറഞ്ഞു, കേരളത്തിന്റെ ദൈവം’ എന്നാണ് ഫ്ലെക്സ് ബോർഡിലെ എഴുത്ത്. സംഭവത്തെ തുടർന്ന് ക്ഷേത്രത്തിലേക്ക് പോയ ചിലർ പ്രതിഷേധവുമായി രംഗത്തെത്തി. സിപിഎം പ്രാദേശിക നേതാക്കളാണ് ബോർഡ് വച്ചതെന്ന് നാട്ടുകാരിൽ ചിലർ ആരോപിച്ചു. എന്നാൽ ആരോപണം പ്രാദേശിക നേതൃത്വം നിഷേധിക്കുകയാണ്.
Read Moreശനിയാഴ്ച 18,531 പേര്‍ക്ക് കോവിഡ്; 15,507 പേര്‍ രോഗമുക്തി നേടി
July 24, 2021 ചികിത്സയിലുള്ളവര്‍ 1,38,124 ആകെ രോഗമുക്തി നേടിയവര്‍ 30,99,469 കഴിഞ്ഞ 24 മണിക്കൂറിനിടെ 1,55,568 സാമ്പിളുകള്‍ പരിശോധിച്ചു ടി.പി.ആര്‍. 15ന് മുകളിലുള്ള 271 പ്രദേശങ്ങള്‍ കേരളത്തില്‍ ശനിയാഴ്ച 18,531 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 2816, തൃശൂര്‍ 2498, കോഴിക്കോട് 2252, എറണാകുളം 2009, പാലക്കാട് 1624, കൊല്ലം 1458, തിരുവനന്തപുരം 1107, കണ്ണൂര്‍ 990, ആലപ്പുഴ 986, കോട്ടയം 760, കാസര്‍ഗോഡ് 669, വയനാട് 526, പത്തനംതിട്ട 485, ഇടുക്കി 351 എന്നിങ്ങനേയാണ് […]
Read Moreകോവിഡ് മഹാമാരിയുടെ പ്രതിസന്ധികള്‍ മറികടന്ന് ജപ്പാനിലെ ടോക്കിയോയില്‍ കായികലോകത്തെ മഹാമേളയായ ഒളിമ്പിക്സിന് തുടക്കമായി.
. ‘മുന്നോട്ട്’ എന്ന തീം ആധാരമാക്കി തുടങ്ങിയ ഉദ്ഘാടന ചടങ്ങുകള്‍ ഏതു പ്രതിസന്ധിയും അതിജീവിച്ച് മനുഷ്യസമൂഹം മുന്നോട്ടു തന്നെ പോകുമെന്ന പ്രഖ്യാപനമായി മാറി. കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ഒളിമ്പിക്‌സ് മത്സരവേദികളില്‍ കാണികള്‍ക്ക് പ്രവേശനം അനുവദിക്കുന്നില്ലെങ്കിലും, നീണ്ട നാളുകള്‍ക്ക് ശേഷം കളിക്കളങ്ങള്‍ ഉണരുന്നത് ഏറെ സന്തോഷം നല്‍കുന്ന കാര്യമാണ്. ഏതൊരു അത്‌ലറ്റിന്റെയും ഏറ്റവും വലിയ സ്വപ്‌നമാണ് ഒളിമ്പിക്‌സില്‍ പങ്കെടുക്കുക എന്നത്. ഓഗസ്റ്റ് എട്ടിന് ഒളിംപിക്‌സിന്റെ സമാപനം കുറിക്കുമ്പോള്‍ ലോകം പുതിയ ദൂരവും പുതിയ വേഗവും പുതിയ ഉയരവും കുറിച്ചിരിക്കും. […]
Read Moreസ്ത്രീസുരക്ഷയ്ക്കായി ‘കനൽ’ കർമ പരിപാടിക്ക് തുടക്കമായി
സ്ത്രീധനം അവസാനിപ്പിക്കൽ സമൂഹത്തിന്റെ ഉറച്ച തീരുമാനമാകണം: മുഖ്യമന്ത്രി സ്ത്രീധനമെന്ന അനീതി അവസാനിപ്പിക്കുക എന്നത് സമൂഹത്തിന്റെ ഉറച്ച തീരുമാനമായി മാറണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അതിനായി നാം ഓരോരുത്തരും കൈകോർക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. വനിതാശിശു വികസന വകുപ്പ് സ്ത്രീ സുരക്ഷയ്ക്കായി നടപ്പാക്കുന്ന ‘കനൽ’ എന്ന പേരിലുള്ള കർമ്മ പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. സ്ത്രീകളുടെ വിദ്യാഭ്യാസമടക്കമുള്ള കാര്യങ്ങളിൽ മറ്റു ഇന്ത്യൻ സംസ്ഥാനങ്ങളേക്കാൾ ബഹുദൂരം മുന്നിലാണ് നാം. ഓരോ പെൺകുട്ടിക്കും ഇഷ്ടമുള്ള മേഖല തെരഞ്ഞെടുക്കാനും ആ മേഖലയിൽ അറിവ് […]
Read Moreടോക്കിയോ ഒളിമ്പിക്സിൽ ഇന്ത്യക്ക് വേണ്ടിമികച്ച നേട്ടം കൊയ്ത മീരാഭായ് ചാനുവിന് അഭിനന്ദനങ്ങൾ.
ടോക്കിയോ ഒളിമ്പിക്സിൽ ഇന്ത്യക്ക് വേണ്ടിമികച്ച നേട്ടം കൊയ്ത മീരാഭായ് ചാനുവിന് അഭിനന്ദനങ്ങൾ.സ്നാച്ചിലും ക്ലീൻ ആൻറ് ജർക്ക് വിഭാഗത്തിലുമായി ആകെ 202 കിലോ ഭാരം ഉയർത്തിയാണ്മണിപ്പൂർ സ്വദേശി മെഡൽ നേടിയത്.ഒളിമ്പിക്സിൽ വരും മത്സരങ്ങളിൽ ഇന്ത്യൻ ടീമിന് പ്രചോദനം നൽകുന്നതാണ് മീരാഭായിയുടെ നേട്ടം എന്നതിൽ സംശയമില്ല. ഒളിമ്പിക്സിൽ ഇന്ത്യയുടെ ആദ്യ മെഡലാണ് ചാനു നേടിയത്. മീരാബായ് ചാനുവിൻ്റെ വിജയം ഒളിമ്പിക്സിൽ കൂടുതൽ നേട്ടങ്ങൾ കൊയ്യാൻ ഇന്ത്യയ്ക്ക് പ്രചോദനമാകട്ടെ.
Read Moreഡല്‍ഹിയില്‍ ദേവാലയം തകര്‍ത്ത സംഭവം: വിശദ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടതായി കേന്ദ്ര ആഭ്യന്തരമന്ത്രി
ന്യൂഡല്‍ഹി: ലഡോ സരായ് ലിറ്റില്‍ ഫ്‌ളവര്‍ സീറോ മലബാര്‍ പള്ളി പൊളിച്ചുനീക്കിയതില്‍ ഡല്‍ഹി സര്‍ക്കാരില്‍ നിന്നു വിശദ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടതായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. കത്തോലിക്കാ ദേവാലയം തകര്‍ത്ത സംഭവം അതീവ ഗൗരവത്തോടെയാണ് ആഭ്യന്തര മന്ത്രാലയം കാണുന്നതെന്നും കൊടിക്കുന്നില്‍ സുരേഷ് എംപിയെ മന്ത്രി അറിയിച്ചു. ഡല്‍ഹിയിലെ കത്തോലിക്കാ പള്ളി ഇടിച്ചുനിരത്തിയ സംഭവത്തില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി നേരിട്ട് ഇടപെടണമെന്ന് തോമസ് ചാഴികാടന്‍ എംപി കഴിഞ്ഞ ചൊവ്വാഴ്ച ലോക്‌സഭയില്‍ സബ്മിഷനിലൂടെ ആവശ്യപ്പെട്ടിരുന്നു. സംഭവത്തില്‍ കേന്ദ്രം സ്വീകരിക്കുന്ന നടപടികളെക്കുറിച്ച് അടുത്തയാഴ്ച […]
Read More