നമ്മുടെ ചുറ്റിനുമുള്ളവർ കുറേക്കൂടി ആദരവ് അർഹിക്കുന്നുണ്ട്.
{പുലർവെട്ടം 393}നമ്മുടെ ‘അഞ്ചപ്പ’ത്തിന്റെ വോളന്റിയേഴ്‌സായി വന്ന തൊട്ടടുത്ത കോളജിലെ എൻ എസ് എസ് അംഗങ്ങളോട്, ‘ശ്രദ്ധിക്കേണ്ടതായി ഒരു കാര്യം മാത്രമേയുള്ളു’ എന്നാണ് പറഞ്ഞുകൊടുത്തത്- ഇനിയൊരിക്കലും കാണാൻ സാധ്യതയില്ലാത്ത ഒരാളെന്ന മട്ടിൽ അതിഥികളെ ഉപചരിക്കുക. മൗലികമായ വിചാരമൊന്നുമായിരുന്നില്ല അത്. ചൈനീസ് ജ്ഞാനധാരയായ താവോയിസത്തിൽ ഇതേ വരികൾ അച്ചട്ടായി കിടപ്പുണ്ട്. കുറേക്കൂടി ആദരപൂർവം അപരിചിതരെ കാണാൻ അതു സഹായിച്ചുവെന്ന് കൂട്ടത്തിലുള്ള ഒരാൾ കഴിഞ്ഞ ദിവസം പറഞ്ഞു. ആർക്കു വേണമെങ്കിലും ഏർപ്പെടാവുന്ന രസകരമായ കളിയാണത്. അപ്പോൾ മിഴി നിറയുകയും കരം അറിയാതെ […]
Read More