തദ്ദേശ വോട്ടർപട്ടിക പ്രസിദ്ധീകരിച്ചു:14.79 ലക്ഷം പുതിയ വോട്ടർമാർ
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേയ്ക്ക് ഈ വർഷം നടത്തുന്ന പൊതു തിരഞ്ഞെടുപ്പിനുളള അന്തിമ വോട്ടർപട്ടിക പ്രസിദ്ധീകരിച്ചതായി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ വി. ഭാസ്കരൻ അറിയിച്ചു. സംസ്ഥാനത്തെ 941 ഗ്രാമ പഞ്ചായത്തുകളിലെയും 86 മുനിസിപ്പാലിറ്റികളിലെയും 6 മുനിസിപ്പൽ കോർപ്പറേഷനുകളിലെയും വോട്ടർപട്ടികയാണ് അതാത് ഇലക്ടറൽ രജിസ്ട്രേഷൻ ഓഫീസർമാർ ബുധനാഴ്ച അന്തിമമാക്കി പ്രസിദ്ധീകരിച്ചത്. അന്തിമ വോട്ടർപട്ടികയിൽ ആകെ 2,62,24,501 വോട്ടർമാരാണ് ഉൾപ്പെട്ടിട്ടുള്ളത്. 1,25,40,302 പുരുഷൻമാർ, 1,36,84,019 സ്ത്രീകൾ, 180 ട്രാൻസ്ജെണ്ടർമാർ എന്നിങ്ങനെയാണ് അന്തിമപട്ടികയിലെ വോട്ടർമാർ. പുതിയതായി 6,78,147 പുരുഷൻമാർ, 8,01,328 സ്ത്രീകൾ 66 […]
Read More