ഒരു വശത്ത് കാന്തല്ലൂർ മലനിരകൾ കോട്ട പോലെ നിൽക്കുന്നു, മറുവശത്ത് ആനമുടി ഉൾപ്പെടുന്ന ഇരവികുളം ദേശീയോദ്യാനത്തിലെ ദുർഗമമായ കൊടുമുടികൾ.
സഞ്ചാര സ്മരണകൾ : മറയൂർ 16 ജൂൺ , 2013 ഇടുക്കി ജില്ലയിൽ മൂന്നാറിൽ നിന്നും 40 കിലോമീറ്റർ വടക്ക് ഉടുമൽപെട്ട റൂട്ടിൽ ആണ് മറയൂർ ഗ്രാമം. ജൈവ വൈവിധ്യം നിറഞ്ഞ പ്രകൃതി രമണീയമായ ഈ ഗ്രാമത്തിന്റെ ശ്രദ്ധേയത തിങ്ങിനിറഞ്ഞ ചന്ദനക്കാടുകളും കരിമ്പ് തോട്ടങ്ങളും തന്നെയാണ്. മറയൂർ ചന്ദനതൈലവും മറയൂർ ശർക്കരയും ഏറെ പ്രശസ്തമാണ് . മറയൂരിലെ ഏറ്റവും ആകർഷകമായ കാഴ്ചയാണ് ശിലാനിർമ്മിതികളായ മുനിയറകൾ. ഐതിഹ്യങ്ങൾ പ്രകാരം സഹ്യപർവതത്തിന്റെ താഴ്വരയിൽ തപസ്സുചെയ്യാനായി നിർമ്മിച്ചവയാണ് ഇവ എന്ന് കരുതപ്പെടുന്നുഭൂമിശാസ്ത്രഗവേഷകരും […]
Read More