രാഷ്ട്രീയ കിസാന്‍ മഹാസംഘ് ദേശീയ കര്‍ഷക സംരക്ഷണ ദിനാചരണം ഇന്ന് (ജൂണ്‍ 6)
കൊച്ചി: ഇന്ത്യയിലെ സ്വതന്ത്ര കര്‍ഷകപ്രസ്ഥാനങ്ങളുടെ ഐക്യവേദിയായ ദേശീയ കര്‍ഷക മഹാസംഘിന്റെ നേതൃത്വത്തില്‍ ഇന്ന് (ജൂണ്‍ 6) ദേശീയ കര്‍ഷക സംരക്ഷണദിനമായി ആചരിക്കുന്നു. കാര്ഷികോല്പന്നങ്ങള്ക്ക് അടിസ്ഥാന വില കിട്ടുന്നത് അടക്കമുള്ള കര്‍ഷകരുടെ ന്യായമായ ആവശ്യങ്ങള്‍ക്കായി സമരം ചെയ്ത കര്‍ഷകരുടെ നേര്‍ക്ക് നിഷ്കരുണം വെടിയുതിര്‍ത്ത് 6 കര്‍ഷകരെ മദ്ധ്യപ്രദേശിലെ മന്‍സോറില്‍ കൊലപ്പെടുത്തിയ ജൂണ്‍ 6ന്റെ സ്മരണയ്ക്കായാണ് രാഷ്ട്രീയ കിസാന്‍ മഹാ സംഘ് ദേശീയ കര്‍ഷക സംരക്ഷണ ദിനമായി ആചരിക്കുന്നത്. മൂന്നു പതിറ്റാണ്ടിനിടയില്‍ 70 കര്‍ഷകരാണ് പോലീസ് വെടിവെയ്പില്‍ ഇന്ത്യയില്‍ കൊല്ലപ്പെട്ടിട്ടുള്ളത്. […]
Read More