അഭിനയകലയിൽ സർഗധന്യത തെളിയിച്ച അസാമാന്യ പ്രതിഭയാണ് മലയാളത്തിന്റെ മോഹൻലാൽ. -.മുഖ്യമന്തി പിണറായി വിജയൻ

Share News

അഭിനയകലയിൽ സർഗധന്യത തെളിയിച്ച അസാമാന്യ പ്രതിഭയാണ് മലയാളത്തിന്റെ മോഹൻലാൽ. നൂറുകണക്കിനു കഥാപാത്രങ്ങളിലൂടെ പ്രേക്ഷകമനസ്സുകളിൽ അനശ്വരമായ സ്ഥാനമാണ് അദ്ദേഹം നേടിയിട്ടുള്ളത്. വൈവിധ്യം നിറഞ്ഞതും ജീവസ്സുറ്റതുമാണ് ആ കഥാപാത്രങ്ങൾ. ഏതുതരം കഥാപാത്രമായാലും അതിൽ ലാലിന്റേതായ സംഭാവനയുണ്ടാകും. ഭാവംകൊണ്ടും രൂപംകൊണ്ടും ശബ്ദംകൊണ്ടും പ്രേക്ഷകമനസ്സിൽ ആ കഥാപാത്രം നിറഞ്ഞുനിൽക്കുകയും ചെയ്യും. ഈ അസാധാരണത്വമാണ് മോഹൻലാലിനെ മലയാളത്തിന്റെ പ്രിയ നടനാക്കുന്നത്.ആപത്‌ഘട്ടങ്ങളിൽ സഹജീവികളെ സഹായിക്കാനും ലാൽ താൽപ്പര്യം കാണിക്കാറുണ്ട്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക്‌ 50 ലക്ഷം രൂപയാണ് അദ്ദേഹം സംഭാവന നൽകിയത്. പ്രളയകാലത്തും ഇതേ നിലയിൽ സഹായമെത്തിക്കാൻ […]

Share News
Read More

കോവിഡ്:ലോകത്ത് അരക്കോടിയിലേറെ രോഗബാധിതർ

Share News

ന്യൂഡെൽഹി;ലോ​ക​ത്താ​കെ​യു​ള്ള കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം 50 ല​ക്ഷ​വും പി​ന്നി​ട്ട് മു​ന്നോ​ട്ട്. ഇ​തു​വ​രെ ലോ​ക​വ്യാ​പ​ക​മാ​യി 50,82,244 പേ​ർ​ക്കാ​ണ് രോ​ഗം ബാ​ധി​ച്ചി​ട്ടു​ള്ള​തെ​ന്നാ​ണ് ഔ​ദ്യോ​ഗി​ക ക​ണ​ക്കു​ക​ൾ. 3,29,246 പേ​ർ​ക്കാ​ണ് വൈ​റ​സ് ബാ​ധ​യേ​ത്തു​ട​ർ​ന്ന്ജീ​വ​ൻ ന​ഷ്ട​മാ​യ​ത്. 20,20,151 പേ​ർ​ക്ക് മാ​ത്ര​മാ​ണ് ഇ​തു​വ​രെ രോ​ഗ​മു​ക്തി നേ​ടാ​നാ​യ​ത്. വി​വി​ധ രാ​ജ്യ​ങ്ങ​ളി​ലെ രോ​ഗ​ബാ​ധി​ത​രു​ടെ എ​ണ്ണം അ​മേ​രി​ക്ക- 15,91,575, റ​ഷ്യ- 3,08,705, ബ്ര​സീ​ൽ- 293,357, സ്പെ​യി​ൻ- 2,79,524, ബ്രി​ട്ട​ൻ- 2,48,293, ഇ​റ്റ​ലി- 2,27,364, ഫ്രാ​ൻ​സ്- 1,81,575, ജ​ർ​മ​നി- 1,78,531, തു​ർ​ക്കി- 1,52,587, ഇ​റാ​ൻ- 1,26,949, ഇ​ന്ത്യ- 1,12,028. മേ​ൽ​പ​റ​ഞ്ഞ രാ​ജ്യ​ങ്ങ​ളി​ൽ […]

Share News
Read More

കോവിഡിനെതിരായ പോരാട്ടത്തിൽ ലിനിയുടെ ഓർമ്മകൾ നമുക്ക് കരുത്തേകും.- മുഖ്യ മന്ത്രി

Share News

ആ ജീവിതം മറ്റുള്ളവർക്ക് ഏറ്റവും പ്രചോദിതമാകുന്നത് ഇക്കാലത്താണ്. നിപയെന്ന മഹാമാരിക്കെതിരായി പോരാടി സിസ്റ്റർ ലിനി വിടവാങ്ങിയിട്ട് ഇന്നേക്ക് രണ്ടു വർഷം തികയുന്നുനമുക്ക് കരുത്തേകും ലിനിയെ ഓർക്കാതെ ഈ കാലം എങ്ങനെ കടന്നു പോകും? ആ ജീവിതം മറ്റുള്ളവർക്ക് ഏറ്റവും പ്രചോദിതമാകുന്നത് ഇക്കാലത്താണ്. നിപയെന്ന മഹാമാരിക്കെതിരായി പോരാടി സിസ്റ്റർ ലിനി വിടവാങ്ങിയിട്ട് ഇന്നേക്ക് രണ്ടു വർഷം തികയുന്നു. പേരാമ്പ്ര താലൂക്ക് ആശുപത്രിയില്‍ ജോലി ചെയ്തിരുന്ന ലിനിക്ക് നിപാ ബാധിതരെ ശുശ്രൂഷിക്കുന്നതിനിടെയാണ് വൈറസ് ബാധയേറ്റത്. അർപണ ബോധത്തോടെ രോഗബാധിതരെ ശുശ്രൂഷിച്ച […]

Share News
Read More

..എന്റെ തെരഞ്ഞുപ്പ് പ്രചാരണ യോഗം ഉദ്ഘാടനം ചെയ്തതിനുശേഷമാണ് മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധി തമിഴ്നാട്ടിലേക്ക് പോയത്-മുൻ മന്ത്രി കെ വി തോമസ്

Share News

ഇന്ത്യയെക്കുറിച്ച് വലിയ സ്വപ്നങ്ങൾ നെയ്ത മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധി നമ്മളിൽ നിന്ന് വേർപിരിഞ്ഞിട്ട് ഇന്നേയ്ക്ക് 29 വർഷം.1991 മെയ് 21 ന് എറണാകുളം ഡർബാർ ഹാൾ ഗ്രൌണ്ടിൽ എന്റെ തെരഞ്ഞുപ്പ് പ്രചാരണ യോഗം ഉദ്ഘാടനം ചെയ്തതിനുശേഷമാണ് അദ്ദേഹം തമിഴ്നാട്ടിലേക്ക് പോയത്. മെയ് 10 ന് എന്റെ ജന്മദിനമായിരുന്നു. ആ യോഗത്തിൽവച്ച് ജന്മദിനാശംകൾ നേർന്ന് അദ്ദേഹം എന്നെ ഷാൾ അണിയിച്ചു.1984 ഡിസംബറിലാണ് ഞാൻ 8-ാം ലോക്സഭയിൽ എറണാകുളത്തിന്റെ പ്രതിനിധിയായി എത്തുന്നത്. അന്നു മുതൽ അദ്ദേഹത്തിന്റെ വേർപാട് ദിനംവരെ […]

Share News
Read More

മോഹൻലാലിനെക്കുറിച്ചു പെട്ടെന്ന് എഴുതിയ ഒരു കവിത …

Share News

കഴിഞ്ഞവർഷം മെയ് 19 ആം തീയതി ഞാൻ ഗോവയിൽ ആയിരുന്നു.മോഹൻലാൽ സംവിധാനം ചെയ്യുന്ന ബറോസ് എന്ന ചിത്രത്തിൻറെ ലൊക്കേഷൻhunting ജോലികളുമായി ബന്ധപ്പെട്ട് നവോദയ ടീമിനൊപ്പം ഗോവയിൽ എത്തിയതാണ് ഞാൻ. എന്നാൽ എൻറെ ജീവിതത്തിൽ അവിസ്മരണീയമായ ഒരു ദിനം ആ യാത്ര എനിക്ക് സമ്മാനിച്ചു. മോഹൻലാലിൻറെ 59 ആം ജന്മദിനം ഞങ്ങൾ ഗോവയിൽ വെച്ച് ആഘോഷിച്ചു ഞാൻ പെട്ടെന്ന് എഴുതിയ ഒരു കവിത മോഹൻലാലിനെ കുറിച്ചുള്ളത് മോഹൻലാലിനെയും മറ്റു വിശിഷ്ടാതിഥികളും മുമ്പേ എനിക്ക് അവതരിപ്പിക്കുവാൻ കഴിഞ്ഞു ആ കവിതയും […]

Share News
Read More

സ്വർഗ്ഗാരോഹണ തിരുനാൾ ആശംസകൾ….

Share News

ജനമെല്ലാം വിസ്മയഭരിതരായി (ശ്ലീഹ .നട.3.11)സ്വർഗ്ഗാരോഹണ സുദിനത്തിൽശിക്ഷ്യർക്കത്ഭുതമുളവായിനാഥനു ദൂതർ സ്തുതി പാടിമർത്ത്യനു മോദം കൈവന്നു.നിന്റെ വഴി എന്നെ പഠിപ്പിക്കണമേ (സങ്കീ.27.11)സ്വർഗ്ഗാരോഹണമെൻ നാഥഞങ്ങൾ വാഴ്ത്തിപ്പാടുന്നു.അതിനാൽ നീ വഴി ഞങ്ങൾക്കായ്സ്വർഗ്ഗത്തേക്കു തുറന്നരുളി.ആദിമുതൽ എന്നേക്കും ആമ്മേൻസ്വർഗ്ഗാരോഹണ വിജയത്തിൻസ്വർല്ലോകത്തിന്നാനന്ദംമർത്ത്യ ഗണത്തിനു ശാശ്വതമാംസൗഭാഗ്യത്തിൻ വാഗ്ദാനം(സപ്ര പ്രാർത്ഥനയിൽ നിന്ന്)

Share News
Read More

ഫുട്ബോൾ പരിശീലനത്തിന്റെ 50 വർഷങ്ങൾ….

Share News

കൊച്ചിയുടെ പ്രിയപ്പെട്ട കാൽപ്പന്തുകളിക്കാരൻ റൂഫസങ്കിൾ ഫോർട്ടുകൊച്ചി പരേഡ് മൈതാനിയിൽ ഫുട്ബോൾ പരിശീലനം നല്കുന്നതാരംഭിച്ചിട്ട് അമ്പതാണ്ട്. .വിവാഹ ജീവിതം പോലും മാറ്റി വച്ച് ഫുട്ബോളിനു വേണ്ടി ജീവിതം സമർപ്പിച്ച രാജ്യത്തെ ഏറ്റവും തലമുതിർന്ന ഈ പരിശീലകൻ തൻ്റെ എൺപതാം വയസ്സിലും ജഴ്സി അഴിച്ചു വച്ചിട്ടില്ല.കോവിഡു സൃഷ്ടിച്ച ലോക് ഡൗൺ പ്രതിസന്ധിയിൽ മാത്രമാണ് അമ്പത് വർഷമായി തുടരുന്ന പരിശീലക ദിനചര്യയ്ക്ക് മുടക്കം വന്നത്. 1970 മെയ് 19ന് ഫോർട്ടുകൊച്ചി പരേഡ് മൈതാനിയിലാണ് തൻ്റെ ഫുട്ബോൾ പരിശീലനം റൂഫസ് അങ്കിൾ ആരംഭിക്കുന്നത്. […]

Share News
Read More

കേരള സര്‍വകലാശാല പരീക്ഷകള്‍ മാറ്റി

Share News

തിരുവനന്തപുരം: ഈ മാസം നടത്തിരുന്ന കേരള സര്‍വകലാശാല പരീക്ഷകള്‍ മാറ്റി. പരീക്ഷകള്‍ ലോക്ഡൗണിനു ശേഷം മാത്രമെന്ന് കേരള സര്‍വകലാശാല അറിയിച്ചു. പുതിയ തീയതികള്‍ പിന്നീടറിയിക്കുമെന്നും കൂടുതല്‍ പരീക്ഷാകേന്ദ്രങ്ങള്‍ അനുവദിക്കുന്ന കാര്യം പരിഗണിക്കുമെന്നും സര്‍വകലാശാല അധികൃതര്‍ അറിയിച്ചു. പൊതുഗതാഗത സര്‍വീസ് ആരംഭിച്ചാല്‍ 26ന് പരീക്ഷകള്‍ തുടങ്ങുമെന്നായിരുന്നു നേരത്തെ സര്‍വകലാശാല തീരുമാനിച്ചിരുന്നത്.

Share News
Read More

പാലാ രൂപതയെ മുഖ്യമന്ത്രി അനുമോദിച്ചു

Share News

പാലാ രൂപതയുടെ കീഴിലുള്ള 300 ബാത്ത് അറ്റാച്ച്ഡ് മുറികള്‍ ക്വാറന്റീനുവേണ്ടി വിട്ടുകൊടുത്തതായി രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ട്. കൂടാതെ ഒരുകോടി 57 ലക്ഷം രൂപ കൊറോണ നിവാരണത്തിനും സമൂഹ ശാക്തീകരണത്തിനും വേണ്ടി ചെലവഴിച്ചു. രണ്ടുലക്ഷം പച്ചക്കറിത്തൈ, 60,000 ഫലവൃക്ഷത്തൈകള്‍ എന്നിവ വിതരണം ചെയ്തു. മാര്‍ ജേക്കബ് മുരീയ്ക്കന് ഉള്‍പ്പെടെ 50 പുരോഹിതന്മാര്‍ രക്തം ദാനം ചെയ്തു എന്നും പാലാ രൂപത അറിയിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. കൊവിഡ് 19 അവലോകന യോഗത്തിന് ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു മുഖ്യമന്ത്രി.

Share News
Read More