
ഭാരത കേസരി മന്നത്ത് പത്ഭനാഭന്റെ ഓർമ്മകൾക്കു മുൻപിൽ സ്മരണാഞ്ജലികൾ അർപ്പിക്കുന്നു.
ഇന്ന് മന്നം സമാധിദിനം, ശ്രീ മന്നത്ത് പത്മനാഭൻ സമാധിയായിട്ട് ഇന്ന് 54 ആണ്ടുകൾ കഴിഞ്ഞു.
ചങ്ങനാശ്ശേരി കണ്ട ഏറ്റവും വലിയ വിടവാങ്ങൽ ജനസഞ്ചയം ഭാരത കേസരി മന്നത്ത് പത്ഭനാഭന്റെ ആയിരുന്നു. 1970 ഫെബ്രുവരി 25 ന് ബുധനാഴ്ച രാവിലെ 11.45 ന് ആയിരുന്നു മന്നത്തിന്റെ അന്ത്യം. ആ വാർത്ത കാട്ടു തീ പോലെ പടർന്നു. കേരളത്തിന്റെ വിവിധ കോണുകളിൽ നിന്ന് നിരവധി ആളുകൾ പെരുന്നയിലേക്കു ഒഴുകി എത്തി. അന്ന് മന്നം ഒക്കെ ചേർന്ന് രൂപം കൊടുത്ത കേരള കോൺഗ്രസിന്റെ കെ എം ജോർജായിരുന്നു ട്രാൻസ്പോർട്ട് മന്ത്രി, മരണ വാർത്ത അറിഞ്ഞ ഉടൻ തന്നെ കേരളത്തിലെ വിവിധ KSRTC ജില്ലാ ഡിപ്പോകളിൽ നിന്ന് ചങ്ങനാശ്ശേരിയിലേക്ക് KSRTC ബസ് സർവീസും തുടങ്ങി, ഇപ്പോൾ എൻ എസ് എസ്സ് മെഡിക്കൽ മിഷൻ ആശുപത്രി ഇരിക്കുന്ന സ്ഥലം ഒരു താൽകാലിക KSRTC സ്റ്റാൻഡായി മാറി. ഗവർമെന്റ് പബ്ലിക് ഹോളിഡേ പ്രഖാപിച്ചു, എൻ എസ് എസ്സ് കോളജ് ഗ്രൗണ്ടിൽ ആർ ശങ്കറിന്റെ നേതൃത്തത്തിൽ വലിയ അനുശോചന സമ്മേളനം നടന്നു, മരിച്ചു മൂന്നാം നാൾ ആയിരുന്നു അടക്കം.
ഈ ചടങ്ങിലേക്ക് ഒരു വലിയ അഥിതി എത്തി ഒരു വലിയ കാറിൽ. വലിയ ഒച്ചപ്പാടും ബഹളവും, ആളുകൾ കൂട്ടത്തോടെ ആ കാറിന് പിറകെ ഓടുന്നു. പെട്ടന്ന് പോലീസ് എത്തി വലയം തീർത്തു അദ്ദേഹത്തെ പുറത്തിറക്കി, അത് തമിഴരുടെ സിനിമ ദൈവം MGR ആയിരുന്നു, വലിയ ക്യു നിന്ന് എം ജി ആർ ആ വിലാപയാത്രയിൽ പൂർണ്ണമായും പങ്കെടുത്തു. അദ്ദേഹം തമിഴ് നാട്ടിൽ നിന്ന് കൊണ്ടു വന്ന ആറടി പൊക്കമുള്ള തെങ്ങിന്റെ വണ്ണത്തിലുള്ള വലിയ മാല ഭൗതിക ശരീരത്തിൽ സമർപ്പിച്ചു. അക്കാലത്തെ നിരവധി പ്രഗത്ഭരും പ്രശസ്തരും അന്ന് ചങ്ങനാശ്ശേരിയിൽ ശ്രീ മന്നത്ത് പത്മനാഭന്റെ സംസ്കാരത്തിന് എത്തി. ഭാരത കേസരി മന്നത്ത് പത്ഭനാഭന്റെ ഓർമ്മകൾക്കു മുൻപിൽ സ്മരണാഞ്ജലികൾ അർപ്പിക്കുന്നു.
ചിത്രം കടപ്പാട് -V Sajeev Sastharam
Vinod Panicker