കൊ​ച്ചി​യി​ൽ വ​ൻ മ​യ​ക്കു​മ​രു​ന്ന് വേ​ട്ട: എം​ഡി​എം​എ​യു​മാ​യി എട്ട് പേർ പിടി​യി​ൽ

Share News

കൊച്ചി: കൊച്ചിയില്‍ വീണ്ടും മയക്കു മരുന്ന് വേട്ട. ഇടപ്പള്ളിയിലെ ഹോട്ടലില്‍ നടത്തിയ റെയ്ഡിലാണ് മയക്കുമരുന്ന് കണ്ടെത്തിയത്. 60 ഗ്രാം എംഡിഎംഎ ആണ് പിടികൂടിയത്.

ഗ്രാന്റെ കാസ ഹോട്ടലിലാണ് റെയ്ഡ് നടത്തിയത്. സംഭവത്തില്‍ എട്ട് പേരെ അറസ്റ്റ് ചെയ്തു. മൂന്ന് വാഹനങ്ങള്‍ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഹോട്ടലില്‍ റൂമെടുത്ത് വില്‍പ്പന നടത്തുന്നതിന് ഇടയിലാണ് അറസ്റ്റ്. എക്‌സൈസും കസ്റ്റംസ് ചേര്‍ന്നാണ് പരിശോധന നടത്തിയത്.

എറണാകുളം, മലപ്പുറം സ്വദേശികളാണ് പിടിയിലായിരിക്കുന്നത്. ഇവരെ കാണാനായി കൊല്ലത്ത് നിന്ന് ഒരു യുവതി ഉള്‍പ്പെടെ നാല് പേരെത്തി. സ്ഥിരമായി ഇവരില്‍ നിന്ന് ലഹരി വസ്തുക്കള്‍ വാങ്ങുന്നവരാണ് കൊല്ലത്ത് നിന്ന് എത്തിയത്.

മയക്കുമരുന്നുകൾ വ്യാപകമായി വിതരണം നമ്മുടെ നാട്ടിൽ നടക്കുന്നുവോ ?കഴിഞ്ഞ വര്ഷം 3922 കേസുകൾ റെജിസ്റ്റർ ചെയ്തു .ജില്ലകൾ തിരിച്ചുള്ള കേസുകൾ ,അറസ്റ്റ് വിവരങ്ങളും പുറത്തുവരുന്നു .മാരകമായ മയക്കുമരുന്നുകൾ വിദേശത്തുനിന്നും ഫോറിൻ പാർസലുകളായി എത്തുന്ന വിവരം ,കൊച്ചിയിൽ വീണ്ടും വലിയ തുകയുടെ മയക്കുമരുന്നുകൾ വിൽപ്പനയ്ക്ക് ഇടയിൽ പിടിച്ചതിൻെറ വാർത്തയും ഇന്ന് പുറത്തുവന്നിരിക്കുന്നു .

കൊച്ചുകുട്ടികൾ ,യുവ തലമുറയെ ,മനുഷ്യസമൂഹത്തെ …നിത്യനാശത്തിലേക്കു നയിക്കുന്ന ഇത്തരം ജീവനും ജീവിതത്തിനും വിരുദ്ധമായ ഈ വലിയ ആപത്തിനെതിരെ സർക്കാരും സമൂഹവും ശക്തമായ നടപടികൾ സ്വീകരിക്കണം .

ലഹരിക്കെതിരെ മനസ്സുകൾ പാകപ്പെടണം .ഒരിക്കൽപോലും പുകവലിക്കില്ല ,മദ്യപിക്കില്ല …എന്ന തീരുമാനം ഓരോ വ്യക്തിയും എടുക്കണം .

ജീവൻ ;ആഗ്രഹിക്കുക ,ആദരിക്കുക ,സംരക്ഷിക്കുക ,പ്രാർത്ഥിക്കുക ,പ്രവർത്തിക്കുക 
Share News