
രാജീവ്ജിയുടെ സ്മരണയ്ക്ക് മുന്നിൽ തലകുനിക്കുന്നു. ദീപ്തമായ ആ വെളിച്ചം നമ്മെ നയിക്കട്ടെ|രമേശ് ചെന്നിത്തല
കോട്ടയം മെഡിക്കൽ കോളേജിലെ ആശുപത്രികിടക്കയിൽ വച്ചാണ് നടുക്കുന്ന ആ വാർത്ത അറിഞ്ഞത്. പ്രിയപ്പെട്ട രാജീവ് ഗാന്ധി ചാവേർ ബോംബ് സ്ഫോടനത്തിൽ കൊല്ലപ്പെട്ടു. ജീവിതത്തിൽ ഇത്രയേറെ തളർത്തിയ മറ്റൊരു വാർത്ത ഉണ്ടായിട്ടില്ല. മരണത്തിൽ നിന്നും തലനാരിഴയ്ക്ക് രക്ഷപെട്ടു ആശുപത്രിയിൽ എത്തിയ എനിക്ക് താങ്ങാനാവുന്നതിനു അപ്പുറമായിരുന്നു ആ ദുരന്തവാർത്ത. ഈ ദിനത്തിന് ആറ് ദിവസം മുൻപാണ് ആർപ്പൂക്കര വച്ചു ഇടിമിന്നലേറ്റത്.
കോട്ടയം ലോക്സഭാ മണ്ഡലത്തിലെ പര്യടനത്തിലുണ്ടായ ഈ ദുരന്തത്തിൽ ജീപ്പിൽ ഒപ്പമുണ്ടായിരുന്ന ഏറ്റുമാനൂരിലെ നിയമസഭ സ്ഥാനാർത്ഥി ബാബു ചാഴികാടൻ തൽക്ഷണം മരിച്ചു. പുറത്തേക്ക് തെറിച്ചു വീണ ഞാൻ ആശുപത്രിയിലുമായി. മെയ് 20 ന് തെരഞ്ഞെടുപ്പ് പര്യടന തിരക്കിനിടയിൽ പോലും ആശുപത്രിയിലേക്ക് വിളിച്ചു എന്നെക്കുറിച്ച് രാജീവ് ഗാന്ധി അന്വേഷിച്ചിരുന്നു
പുതിയ ഇന്ത്യയെക്കുറിച്ച് മനസ് നിറയെ സ്വപ്നവുമായി ജീവിച്ച നേതാവായിരുന്നു രാജീവ്ഗാന്ധി. ആധുനിക സാങ്കേതിക വിദ്യയുടെ ചിറകിലേറ്റി ലോകരാജ്യങ്ങൾക്ക് മുകളിൽ ഇന്ത്യയെ ഉയർത്തി. രാജ്യത്തിന് വേണ്ടി ഇനിയുമേറെ ചെയ്യാൻ ബാക്കിനിൽക്കുമ്പോഴാണ് ശ്രീപെരുംപത്തൂരിൽ രാജീവ്ഗാന്ധി പൊലിഞ്ഞുപോയത്.

രാജീവ്ജിയുടെ സ്മരണയ്ക്ക് മുന്നിൽ തലകുനിക്കുന്നു. ദീപ്തമായ ആ വെളിച്ചം നമ്മെ നയിക്കട്ടെകെപിസിസി ആസ്ഥാനത്ത് സംഘടിപ്പിച്ച രാജീവ്ജി അനുസ്മരണത്തിൽ പങ്കെടുത്തു.
രമേശ് ചെന്നിത്തല