എന്നാലും പറയാതെ വയ്യ. ജനപ്രീയതയെ മാത്രം മുൻ നിർത്തിയാകരുത് കുട്ടികൾക്കായുള്ള പ്രചരണ പോസ്റ്ററുകൾ .|ഡോ. സി ജെ ജോൺ

Share News

കുട്ടികൾ മാതാപിതാക്കളുടെ മാർഗ്ഗ നിർദ്ദേശത്തോടെ കാണണമെന്ന സൂചനയുള്ള ആവേശം സിനിമയിലെ കഥാ പാത്രങ്ങളായ രംഗണ്ണനെയും അമ്പാനെയും ബ്രാൻഡ് അംബാസിഡറന്മാരായി അവതരിപ്പിച്ചാണ് വനിതാ ശിശുക്ഷേമ വകുപ്പ് സ്‌കൂൾ തുറ കാലത്ത് പോസ്റ്ററുകളുമായി ഇറങ്ങിയിട്ടുള്ളത് .

യുവ പ്രേക്ഷകരുടെ മനം കവരാൻ പോന്ന വിധത്തിൽ അടിയും, കുടിയും, പുകവലിയും ,പെണ്ണിനെ സുഖത്തിനായി നൽകലുമൊക്കെ മാന്യവൽക്കരിക്കുകയും, ശരിവൽക്കരിക്കുകയുമൊക്കെ ചെയ്യുന്ന കാർട്ടൂൺ പരിവേഷം ചാർത്തിയ കഥാപാത്രങ്ങളാണ് രംഗണ്ണനും അമ്പാനും.ഫഹദ് ഫാസിൽ രംഗണ്ണന്റെ വേഷം ചെയ്യുന്നത് കൊണ്ട് സ്വീകാര്യതയും കൂടുതലാണ് .ഇവരാണ് കുട്ടികളുടെ മാതൃകയാകേണ്ടവരെന്ന് പരോക്ഷമായി പറയുന്നത് പോലെയായായി ഇതെന്ന്

സൂചിപ്പിക്കുമ്പോൾ അത് പറയുന്നയാളുടെ അരസികതയെ ചൂണ്ടി കാണിച്ചു

കുറ്റം പറയുന്നവരാകും കൂടുതൽ .

എന്നാലും പറയാതെ വയ്യ. സോറി. ജനപ്രീയതയെ മാത്രം മുൻ നിർത്തിയാകരുത് കുട്ടികൾക്കായുള്ള പ്രചരണ പോസ്റ്ററുകൾ .കോപ്പി ക്യാറ്റ് പ്രവണത കൂടുതലുള്ള വിഭാഗമാണവർ .അവരുടെയും മാതാപിതാക്കളുടെയും മനസ്സിലേക്ക് ഉപദേശകരുടെ കുപ്പായം നൽകി ഈ കഥാപാത്രങ്ങളെ ഇറക്കി വിട്ടവർ ഈ സിനിമ ഒന്ന് കൂടി കാണുക. ഇവർക്ക് സെൻസർ ബോർഡ് നൽകിയ റേറ്റിങ്ങ് ശ്രദ്ധിക്കുക .നിർദോഷമെന്ന് തോന്നുന്ന ഇത്തരം ചെയ്തികൾ സോഷ്യൽ

ലേർണിംഗ് തിയറി പ്രകാരം കുട്ടികളിൽ ചെയ്യാൻ ഇടയുള്ള അപകടങ്ങളെ കുറിച്ച് പഠിക്കുക. ഇവരെയൊക്കെ ഇറക്കിയാലല്ലേ പിള്ള മനസ്സ് ഇളക്കാനാവൂവെന്നമറുപടിയെങ്കിൽ അത് പുതിയ കാല കാഴ്ചപ്പാടിന്റെ പ്രതിഫലനമെന്ന് ചൊല്ലി വായടക്കാം .ഇതൊക്കെ മാതൃകയാക്കിയുള്ള പെരുമാറ്റ വൈകല്യങ്ങളുമായി മാനസികാരോഗ്യ ക്ലിനിക്കുകളിൽ വരുന്ന കുട്ടികളെയും മാതാപിതാക്കളെയും കണ്ട് നെടുവീർപ്പിടാം .

കുട്ടികളുടെ സ്‌കൂൾ തുറ കാലത്തെ ഉപദേശ പോസ്റ്ററുകളിൽ ആവേശം സിനിമയിലെ രംഗണ്ണനും അമ്പാനും സ്ഥാനം പിടിച്ചതിലെ അനൗചിത്യം ചൂണ്ടി കാട്ടി പോസ്റ്റ് ഇട്ടപ്പോൾ ഉടൻ തന്നെ കേരളം സർക്കാരിന്റെ വനിതാ ശിശുക്ഷേമ വകുപ്പ് അത് മാറ്റി .വളരെ നല്ല നടപടി .ഈ പോസ്റ്റിനോടുള്ള പ്രതികരണമായി കിട്ടിയ പോസ്റ്ററുകളിൽ നിന്ന് സർക്കാരിന്റെ തന്നെ ബ്രാൻഡ് അംബാസിഡറായി ആവേശത്തിലെ ഫഹദ് കഥാപാത്രം മാറിയോയെന്ന സംശയമായി .പോലീസ് ,സിവിൽ സപ്ലൈസ് ,ആരോഗ്യവകുപ്പ് എന്നിലൂടെ വകുപ്പുകൾ എല്ലാം തന്നെ മൂപ്പരെ ദത്തെടുത്ത പോലെ.

(ഡോ. സി ജെ ജോൺ )

പൊതുജനങ്ങളുടെ സൃഷ്ടിപരമായ വിമർശനത്തോട്

ക്രീയാത്മകമായി സർക്കാരും വകുപ്പുകളും ക്രീയാത്മകമായി പ്രതികരിക്കുമ്പോഴാണ് ജനാധിപത്യം സാർത്ഥകമാകുന്നത്.

https://www.facebook.com/wcdkerala

അത്തരമൊരു വേളയാണ് ഈ വാർത്തയിൽ .കുട്ടികൾക്കായി വരുത്തിയ ഈ തിരുത്തിന്‌ വനിതാ ശിശുക്ഷേമ വകുപ്പിന് അഭിനന്ദനം

പൊതു ബോധത്തിന് നൽകാനുള്ള സന്ദേശങ്ങൾക്കായി സിനിമ കഥാ പാത്രങ്ങളെ ഉപയോഗിക്കേണ്ടത് ജനപ്രീയത മാത്രം നോക്കിയല്ല .ആ കഥാ പാത്രം സിനിമയിൽ മുമ്പോട്ട് വയ്ക്കുന്ന പെരുമാറ്റങ്ങളും പരിഗണിക്കണം .കുഴപ്പം പിടിച്ച പെരുമാറ്റങ്ങൾ ശരിവൽക്കരിക്കുന്ന കഥാ പാത്രങ്ങളെഒഴിവാക്കണം .ആവേശത്തിലെ രംഗൻ എന്ന കഥാപാത്രം തീയേറ്ററിൽ ഓളം ഉണ്ടാക്കി തീരേണ്ട കഥാപാത്രമാണ് .അയാളെ സന്ദേശം നൽകാനായി ഉപയോഗിക്കുന്നത് ,

ആ കഥാപാത്രം ചെയ്യുന്ന പെരുമാറ്റങ്ങൾക്ക് കൂടിയുള്ള എൻഡോഴ്‌സ്‌മെന്റ് ആയേക്കാം .ഈ തത്വം ഓർക്കുന്നത് നല്ലതാണ് .

സന്ദേശം നൽകുന്നത് ഫഹദ് ഫാസിൽ അല്ല .കുടിയും, ഗുണ്ടായിസവും,അടിയും ശരിയെന്ന് പറയുന്ന രംഗനാണ് .അയാളുടെ വായിൽ സന്ദേശമിടുമ്പോൾ അയാൾ നൽകുന്ന മറ്റ് പല കുഴപ്പങ്ങൾ കൂടി ശരിയാകും .അത് കാട്ടി കൂട്ടി നേടിയ ജനപ്രീയതയാണല്ലോ ഉപയോഗിക്കപ്പെടുന്നത് .

https://www.mathrubhumi.com/news/kerala/controversial-school-open-poster-1.9605988?fbclid=IwZXh0bgNhZW0CMTAAAR2kYvYYuLlB_iceM5zvono4Vzh7x3JqoohdE1915CGpjBDNuG9J47aDnV4_aem_ZmFrZWR1bW15MTZieXRlcw

(ഡോ.സി .ജെ .ജോൺ )

Drcjjohn Chennakkattu 

Share News