എന്തൊരു ദിവസമാണ്, മറഡോണ, നിങ്ങൾ മടങ്ങാൻ തിരഞ്ഞെടുത്തത്!ലോകത്ത് നിങ്ങൾക്ക് ഏറ്റവുമധികം ആരാധകരുള്ള ഇടങ്ങളിലൊന്നായ കേരളത്തിൽ ഇന്ന് പണിമുടക്കാണ്.
എന്തൊരു ദിവസമാണ്, മറഡോണ, നിങ്ങൾ മടങ്ങാൻ തിരഞ്ഞെടുത്തത്!ലോകത്ത് നിങ്ങൾക്ക് ഏറ്റവുമധികം ആരാധകരുള്ള ഇടങ്ങളിലൊന്നായ കേരളത്തിൽ ഇന്ന് പണിമുടക്കാണ്. കേരളത്തിന്റെ ജീവിതം ഇന്ന് അടഞ്ഞു കിടക്കും.അവർ ഇന്നു നിങ്ങളെ ഓർമിച്ചുകൊണ്ടേയിരിക്കും.മലയാളത്തിലെ ദിനപത്രങ്ങൾക്ക് ഒരിക്കലും വിസ്മരിക്കാനാകില്ല, ഈ ദിനം. വായനക്കാരിൽ വലിയൊരു വിഭാഗത്തിന്റെയും വീടുകളിൽ കിട്ടിയ ഇന്നത്തെ പത്രത്തിൽ ഈ ചിത്രത്തിലുള്ള വാർത്ത ഉണ്ടാകില്ല. മനോരമയുടേതു മാത്രമല്ല, മലയാളത്തിലെ എല്ലാ ദിനപത്രങ്ങളുടെയും അവസ്ഥ ഇതാണ്. കാരണം, പണിമുടക്കിന്റെ പശ്ചാത്തലത്തിൽ,ഇന്നലെ എല്ലാ പത്രങ്ങളും സാധാരണ സമയത്തിനും മുന്നേ അച്ചടി തുടങ്ങിയിരുന്നു. എല്ലാ […]
Read Moreദളിത് ക്രൈസ്തവരുടെ അവകാശങ്ങൾക്കുവേണ്ടി എല്ലാവരും ഒരുമിച്ചു നിൽക്കണം : കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി
കാക്കനാട് : ദളിത് ക്രൈസ്തവ സഹോദരങ്ങളുടെ അവകാശങ്ങൾക്കുവേണ്ടി എല്ലാവരും ഒരുമിച്ചു നിൽക്കണം. മൗണ്ട് സെന്റ് തോമസിൽ കെസിബിസി എസ് സി എസ് റ്റി ബിസി കമ്മീഷന്റെ നേതൃത്വത്തിൽ നടക്കുന്ന ടാലെന്റ് അക്കാഡമി ഉത്ഘടനം ചെയ്തു സംസാരിക്കുകയായിരുന്നു കെസിബിസി അധ്യക്ഷന്‍ കാർഡിനൽ മാർ ജോർജ് ആലഞ്ചേരി. പഠനത്തില്‍ മികവുപുലര്‍ത്തുന്നതിനുവേണ്ടി ദളിത് ക്രിസ്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്കായി കെസിബിസി എസ് സി എസ് റ്റി ബിസി കമ്മീഷനാണ് ടാലെന്റ് അക്കാഡമിയ്ക്ക് നേതൃത്വം നല്ക്കുന്നത്. മാര്‍ സെബാസ്റ്റ്യന്‍ വാണിയപുരയ്ക്കല്‍ അധ്യക്ഷത വഹിച്ച സമ്മേളനത്തില്‍ കമ്മീഷന് […]
Read Moreസാമ്പത്തിക സംവരണത്തിന്റെ ഇന്ത്യയിലെഏറ്റവും വലിയ ഗുണഭോക്താക്കള്‍ മുസ്ലീം സമൂഹം:സിബിസിഐ ലെയ്റ്റി കൗണ്‍സില്‍
കൊച്ചി: കേന്ദ്രസര്‍ക്കാര്‍ നടപ്പിലാക്കിയ സംവരണേതര വിഭാഗങ്ങള്‍ക്കുള്ള സാമ്പത്തിക സംവരണത്തില്‍ ഏറ്റവും നേട്ടമുള്ളത് ഇന്ത്യയിലെ മുസ്ലീം സമൂഹത്തിനാണെന്നും സാമ്പത്തിക സംവരണത്തിനെതിരെ കേരളത്തില്‍ തുടര്‍ച്ചയായി ചിലര്‍ നടത്തുന്ന കുപ്രചരണങ്ങള്‍ ജനങ്ങളെ സാമുദായികമായി ഭിന്നിപ്പിച്ച് നേട്ടമുണ്ടാക്കാനും അധികാരത്തിലേറാനുമുള്ള രാഷ്ട്രീയ തട്ടിപ്പുമാത്രമാണെന്നും സിബിസിഐ ലെയ്റ്റി കൗണ്‍സില്‍ സെക്രട്ടറി ഷെവലിയര്‍ അഡ്വ.വി.സി.സെബാസ്റ്റ്യന്‍ പറഞ്ഞു. ഇന്ത്യയിലെ ബഹുഭൂരിപക്ഷ മുസ്ലീമിനും നേട്ടമുണ്ടാക്കുന്നതാണ് സാമ്പത്തിക സംവരണമെന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനവും ഏറെ പ്രാധാന്യമര്‍ഹിക്കുന്നു. സച്ചാര്‍ കമ്മിറ്റി ശുപാര്‍ശകളുടെ പശ്ചാത്തലത്തില്‍ ന്യൂനപക്ഷ ക്ഷേമപദ്ധതികളൊന്നാകെ സ്ഥിരനിക്ഷേപമായി ന്യൂനപക്ഷത്തിലെ ഭൂരിപക്ഷ സമുദായം നേടിയെടുക്കുന്നതും പൊതുസമൂഹം […]
Read Moreഅഹമ്മദ് പട്ടേൽ എൻ്റെ ആത്മബന്ധു വിടവാങ്ങി
ഞെട്ടലോടെയാണ് അഹമ്മദ് പട്ടേലിൻ്റെ നിര്യാണ വാർത്ത കേട്ടത് . അദ്ദേഹം അസുഖ ബാധിതനായി ആശുപത്രിയിലായത് മുതൽ ആരോഗ്യത്തോടെ തിരിച്ചുവരുന്ന നാളുകൾ എണ്ണിക്കഴിയുന്നതിനിടയിലാണ് കടുത്ത വേദനയുളമാക്കിയ ഈ വാർത്ത. കോവിഡു കാലത്ത് ഒട്ടേറെ ആത്മ സുഹൃത്തുക്കളെയാണ് എനിക്കു നഷ്ടമായത്. അതിൽ ഒട്ടും ഉൾക്കൊള്ളാനാവാത്ത ഒന്നായി അഹമ്മദ് പട്ടേലിൻ്റെ വേർപാട്.നാലു പതിറ്റാണ്ടിന്റെ ബന്ധമുള്ള ആത്മസുഹൃത്ത്, കോൺഗ്രസിൻ്റെ പട നായകൻ, പട്ടേലിൻ്റെ ആഘാതം താങ്ങാവുന്നതല്ല . കോൺഗ്രസിന്റെ തലമുതിർന്ന മുൻനിരനേതാക്കളിൽ ഒരാളായിരുന്നുവെങ്കിലും എന്നും പിന്നിലേക്ക് ഒതുങ്ങി നിന്നയാളാണ് അദ്ദേഹം. ജി.കെ.മൂപ്പനാർക്ക് ശേഷം […]
Read More‘ക്രൈസ്തവ സാമൂഹ്യപ്രതിബദ്ധത സമൂഹം തിരിച്ചറിയണം’
കൊച്ചി. കേരളത്തിന്റെ ആരോഗ്യ വിദ്യാഭാസ സാമൂഹ്യ മേഖലകളിൽ ക്രൈസ്തവ സഭകളും സ്ഥാപനങ്ങളും നൽകിവരുന്ന മഹനീയ സേവനം സമൂഹം തിരിച്ചറിയണമെന്ന് കെസിബിസി പ്രോലൈഫ് സംസ്ഥാന സമിതി പ്രസിഡന്റ് സാബു ജോസ്. സാമൂഹ്യ വിദ്യാഭ്യാസ മേഖലയിൽ മികച്ച സേവനം പരമാവധി ജനങ്ങളിലേയ്ക്ക് എത്തിക്കുവാൻ സ്വാശ്രയ കോളേജുകൾ ആരംഭിച്ചപ്പോൾ കടന്നുവന്ന പുതിയ പ്രസ്ഥാനങ്ങളുടെയും നൂറ്റാണ്ടുകളായി സേവന പാരമ്പര്യമുള്ള സമുദായങ്ങളുടെ സ്ഥാപനങ്ങളെയും ഒരുപോലെ വിക്ഷിക്കരുത്. കച്ചവടതാല്പര്യത്തോടെ കടന്നുവന്നരുടെയും, സേവന മേഖലകളിൽ യാതൊരുവിധ പദ്ധ്യതികളോ സ്ഥാപങ്ങളോ ഇല്ലാത്തവരും നടത്തുന്ന നയങ്ങളും പ്രസ്താവനകളും തെറ്റിദ്ധാരണകൾ സൃഷ്ടിക്കാറുണ്ട്. […]
Read Moreമദ്യവര്‍ജ്ജനം എന്ന അഴകൊഴമ്പന്‍ നിലപാട് (നയം)
കേരളം ഒരു പൊതുതെരഞ്ഞെടുപ്പിലേക്ക് നീങ്ങുമ്പോള്‍ രാഷ്ട്രീയപാര്‍ട്ടികളും മുന്നണികളും കേരളത്തിന്റെ പൊതുജീവിതത്തേയും സമൂഹത്തിന്റെ സാംസ്കാരികവും ധാര്‍മ്മികവുമായ നിലവാരത്തെയും സംബന്ധിച്ച നിലപാടുകള്‍ വ്യക്തമാക്കണമെന്ന് ആവശ്യപ്പെടുന്നത് സ്വാഭാവികമാണ്. മദ്യവര്‍ജ്ജനമോ മദ്യനിരോധനമോ എന്ന ചോദ്യത്തിന് ഇടതുപക്ഷം പറയുന്നത് മദ്യവര്‍ജ്ജനമാണ് ഞങ്ങളുടെ നയം എന്നാണ്. മദ്യവര്‍ജ്ജനവും മദ്യനിരോധനവും പ്രക്രിയയാണ്. മദ്യവര്‍ജ്ജനമെന്നത് ഒരു വ്യക്തി സ്വമേധയാ വ്യക്തിതലത്തില്‍ എടുക്കേണ്ട നിലപാട് മാത്രമാണ്. അത് എങ്ങനെയാണ് ഒരു മുന്നണിയുടെ നിലപാടും മാനിഫെസ്റ്റോയുമായി മാറുന്നതെന്ന് മനസ്സിലാവുന്നില്ല. ഇനി മദ്യവര്‍ജ്ജനം ഒരു നയമാണെന്ന് വ്യാഖ്യാനിച്ചാല്‍ തന്നെ എങ്ങനെയാണ് അത് നടപ്പാക്കുക. […]
Read More