സ്വാശ്രയകോളേജ് അദ്ധ്യാപക- അനദ്ധ്യാപക ജീവനക്കാരുടെ ‘മഗ്നാകാര്‍ട്ട’ക്ക് ക്യാബിനറ്റിൻ്റെ അനുമതി. ചരിത്രം കുറിക്കുന്ന നിയമം ഉടൻ.- മന്ത്രി ഡോ .കെ ടി ജലീൽ
കേരളത്തിൽ ഓരോ വർഷവും മൂന്നുലക്ഷത്തിലധികം വിദ്യാർത്ഥികളാണ് പ്ലസ് ടു പഠനം പൂർത്തിയാക്കി ബിരുദ പഠനത്തിന് അർഹത നേടുന്നത്. ഇവർക്കെല്ലാം ഉപരിപഠനത്തിന് നേരിട്ട് സർക്കാർ സംവിധാനത്തിൽ അവസരമൊരുക്കുന്നതിന് ഒരു സർക്കാരിനും കഴിയില്ല. അത്തരമൊരു സാഹചര്യത്തിലാണ് സ്വാശ്രയകോളേജുകൾ കേരളത്തിൽ ആരംഭിക്കുന്നത്. നിലവിൽ 1000-ലധികം സ്വാശ്രയ കോളേജുകളാണ് സംസ്ഥാനത്ത് പ്രവർത്തിക്കുന്നത്. ഇവയിലെ അദ്ധ്യാപക-അനദ്ധ്യാപക ജീവനക്കാരുടെ എണ്ണം അമ്പതിനായിരത്തിലധികം വരും. തികച്ചും അസംഘടിതരായ ഇക്കൂട്ടർപലവിധത്തിലുളള ചൂഷണങ്ങളും തൊഴിലിടങ്ങളിൽ നേരിടുന്നുവെന്ന ആക്ഷേപത്തിന് സ്വാശ്രയ കോളേജുകളോളം തന്നെ പഴക്കമുണ്ട്. അദ്ധ്യാപക-അനദ്ധ്യാപകരുടെ യോഗ്യത, ശമ്പളം, ലീവ്, ജോലി […]
Read More