കുരുന്നുകളെ കുരുതികൊടുക്കുന്ന കൊടുംക്രൂരതയ്ക്ക് അംഗീകാരമോ?|സുപ്രീം കോടതി വിധി ഉയര്‍ത്തുന്ന ചോദ്യങ്ങള്‍ നിരവധിയാണ്.

Share News

കുരുന്നുകളെ കുരുതികൊടുക്കുന്നകൊടുംക്രൂരതയ്ക്ക് അംഗീകാരമോ? ഗര്‍ഭസ്ഥശിശുവിനെ ബോധപൂര്‍വ്വം കുരുതി കൊടുക്കുന്ന ക്രൂരതയ്ക്ക് ഇന്ത്യയിലെ ഉന്നതനീതിന്യായപീഠം അംഗീകാരം നല്‍കിയോ? 2022 സെപ്തംബര്‍ 29 ലെ സുപ്രീം കോടതിയുടെ അതിദാരുണമായ വിധിപ്രഖ്യാപനം ആ ദിശയിലേയ്ക്കാണ് വിരല്‍ ചൂണ്ടുന്നത്. കോടതിമുമ്പാകെ വരുന്ന കേസിന്റെ പശ്ചാത്തലത്തിലുള്ള വിധിവാക്യങ്ങളാണെങ്കിലും പൊതുസമൂഹത്തില്‍ ഇതു സൃഷ്ടിക്കുന്ന ആശങ്കകളും വ്യാഖ്യാനങ്ങളും മനുഷ്യജീവനെ നശിപ്പിക്കുവാനുള്ള കോടതി അംഗീകാരമായി മാത്രമേ കാണാനാവൂ. സുപ്രീം കോടതി വിധി ഉയര്‍ത്തുന്ന ചോദ്യങ്ങള്‍ നിരവധിയാണ്. ഗര്‍ഭസ്ഥശിശു സ്ത്രീയുടെ ശരീരത്തിന്റെ ഭാഗമാണെന്നും അത് മുറിച്ചുമാറ്റണമോ, നശിപ്പിക്കണമോ, തുടരണമോ എന്ന് […]

Share News
Read More

ഭക്ഷ്യവിഷം: മനുഷ്യജീവന് വെല്ലുവിളിയെന്ന് പ്രൊലൈഫ് അപ്പോസ്തലേറ്റ്

Share News

കൊച്ചി: മരവിച്ച മനസാക്ഷിയുള്ളവര്‍ക്ക് മാത്രമേ ആഹാരത്തില്‍ വിഷം ചേര്‍ക്കാന്‍ കഴിയുകയുള്ളുവെന്നു പ്രൊലൈഫ് അപ്പോസ്തലേറ്റ് എക്‌സിക്യൂട്ടീവ് സെക്രട്ടറി സാബു ജോസ്. മനുഷ്യജീവനും ഭാവി തലമുറയ്ക്കും അപകടമാകുന്ന വിധത്തില്‍ ഭക്ഷ്യവസ്തുക്കളില്‍ വിഷം നിറയ്ക്കുന്നവരെ നിയന്ത്രിക്കാന്‍ ഭരണകര്‍ത്താക്കള്‍ക്കു സാധിക്കണം.അന്യസംസ്ഥാനങ്ങളില്‍ നിന്നും ഒഴുകുന്ന പച്ചക്കറി, പാല്‍, കറിപ്പൊടികള്‍ ഉള്‍പ്പെടെയുള്ള വസ്തുക്കളില്‍ നിറയുന്ന മാരകവിഷങ്ങളെ പരിശോധിച്ചു കണ്ടെത്തി ശിക്ഷിക്കാന്‍ ആരുമില്ലെന്നാണ് മനുഷ്യര്‍ നേരിടുന്ന ഭീഷണിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മറ്റു രാജ്യങ്ങളില്‍ ആണെങ്കില്‍ ഇക്കൂട്ടരെ കൊടും കുറ്റവാളികളായി പരിഗണിക്കപ്പെടുകയും അവര്‍ ശിക്ഷിക്കപെടുകയും ചെയ്യും. നമ്മുടെ രാജ്യത്ത് […]

Share News
Read More