മാധ്യമ പ്രവര്‍ത്തനം എനിക്ക് ഒരു കരിയര്‍ മാത്രമല്ലായിരുന്നു. സമൂഹത്തിനു നന്മ പകരുന്ന സാമൂഹ്യ സേവനമായിരുന്നു| ഫാങ്കോ ലൂയിസ്
പടിയിറക്കം. മൂന്നാം വട്ടവും വിരമിക്കുകയാണ്. ദീപികയില്‍നിന്ന് രണ്ടാമൂഴം. 1986 ല്‍ ആരംഭിച്ച മാധ്യമ പ്രവര്‍ത്തനത്തിന്റെ 35 ാം വര്‍ഷം. ദീപികയില്‍ 29 വര്‍ഷവും കേരള കൗമുദിയില്‍ ആറു വര്‍ഷവും.ചേര്‍ത്തു നിര്‍ത്തിയവരേയും ചേര്‍ന്നു നടന്നവരേയുമെല്ലാം നന്ദിപൂര്‍വം ഓര്‍ക്കുന്നു. വിരമിക്കുകയാണെന്ന് അറിഞ്ഞ് ഓടിയെത്തി ഒപ്പമെന്നു പറഞ്ഞവരുമുണ്ട്. എന്നും വിളയുന്ന ആയുര്‍ജാക്ക് പ്ലാവിന്‍തൈകള്‍ 58 എണ്ണവുമായി എത്തി എന്റെ സഹപ്രവര്‍ത്തകര്‍ക്കു വിതരണം ചെയ്ത ക്ഷോണിമിത്ര അവാര്‍ഡു ജേതാവ് വര്‍ഗീസ് തരകന്‍. ആ ഫോട്ടോ ഫേസ് ബുക്കിലൂടേയും പത്രത്തിലൂടേയും കണ്ട് വിരമിക്കല്‍ ദിവസം […]
Read Moreദീപിക പത്രത്തിൻ്റ തൃശൂർ ബ്യുറോ ചീഫ് ശ്രീ ഫാങ്കോ ലൂയിസ് ഇന്ന് വിരമിക്കുകയാണ്|ആശംസകൾ
പത്രപ്രവർത്തന മേഖലയിൽ അദ്ദേഹം നൽകിയ സംഭാവനകൾ ഏറെ വിലമതിക്കുന്നതാണ്. ഇന്ന് രാവിലെ ദീപികയുടെ തൃശൂർ ഓഫീസിലെത്തി അദ്ദേഹത്തെ ആദരിച്ചു. തുടർന്നും അദ്ദേഹത്തിന് വിവിധ മേഖലകളിൽ സജീവമായി പ്രവർത്തിക്കാൻ സാധിക്കട്ടെ ഇരുപത്തൊന്നാം വയസില്‍ പത്തിരുപതു പെയിന്റിംഗുകളുമായി ദീപികയുടെ ടൗണ്‍ ബ്യൂറോയിലേക്ക് പടികയറിച്ചെല്ലുമ്പോള്‍ ചീഫ് അവിടെയില്ല. അല്പം കാത്തിരുന്നപ്പോഴേക്കും സുമുഖനും ഗംഭീരനുമായൊരാള്‍ എത്തി. ഒരു സിഗരറ്റ് വലിച്ചു കഴിഞ്ഞുള്ള വരവാണെന്നു തോന്നി. ചീഫ്- ഫ്രാങ്കോ ലൂയിസ്. സുഹൃത്തായ റിപ്പോര്‍ട്ടര്‍ എന്നെ പരിചയപ്പെടുത്തിയിട്ടു പറഞ്ഞു, ദീപികയില്‍ പത്രപ്രവര്‍ത്തകനാവാന്‍ വന്നയാളാണ്. കട്ടിക്കണ്ണടയിലൂടെ ഒന്നുനോക്കി. […]
Read Moreദീപികയുടെ സങ്കടവെള്ളി
ഒരു കൈയില്‍ മടക്കിവച്ച ചെറിയ പ്ലാസ്റ്റിക് കവറില്‍ ഏജന്റുമാരുടെ കളക്ഷന്‍ തുകയടക്കിപ്പിടിച്ചും, മറുകൈയുയര്‍ത്തി എല്ലാവരോടും ഹായ് പറഞ്ഞും രണ്ടര പതിറ്റാണ്ടോളമായി ദീപികയുടെ പടികയറിവന്ന പ്രിയ സഹപ്രവര്‍ത്തകന്‍ രാജീവ് ഇനി ഒരിക്കലും വരില്ല!!! *ആരോടും പറയാതെ…* പ്രിയപ്പെട്ട രാജീവ്,നിനച്ചിരിക്കാത്ത നേരത്തു നീ യാത്ര പറഞ്ഞകന്നത് ഇനിയും വിശ്വസിക്കാനാവുന്നില്ല. രോഗാതുരനായ നിന്നെ സന്ദര്‍ശിക്കാനാവാതെ, മരണശേഷവും ഒരുനോക്കു കാണാനാവാതെ… അങ്ങനെയൊരു കെട്ടകാലത്താണല്ലൊ നീ പറന്നകലുന്നത്.രാജീവിന്റെ മരണവാര്‍ത്തയുടെ സൂചന കിട്ടിയപ്പോള്‍, അതു തെറ്റായ വാര്‍ത്തയാകണേ എന്നായിരുന്നു മനസില്‍ പ്രാര്‍ഥന. ആകുലതയോടെ വിളിച്ചന്വേഷിച്ചവരുടെയും മനസില്‍ […]
Read More