നമ്മുടെ തോട്ടഭൂമികളിൽ വൻതോതിൽ പഴങ്ങളുടെ കൃഷി നടത്താനുള്ള സാഹചര്യം വേണം. കൃഷിയിൽ താല്പര്യമുള്ളവർക്ക് തോട്ടങ്ങൾ പാട്ടത്തിനെടുത്ത് കൃഷി ചെയ്യാനുള്ള നിയമങ്ങളും ഉണ്ടാകണം.
ഒരു ഫ്രൂട്ട് ട്രക്ക് നമ്മളോട് പറയുന്നത് വെങ്ങോലയിൽ നിന്നും കോലഞ്ചേരിക്ക് പി പി റോഡ് വഴി യാത്ര ചെയ്യുന്പോൾ ഓണം കുളത്തിനടുത്ത് റോഡിൽ രണ്ടു ഫ്രൂട്ട് ട്രക്കുകൾ ഉണ്ട്. അതിരാവിലെ മുതൽ രാത്രി വൈകി വരെ അതവിടെ കാണും. എപ്പോഴും ധാരാളം നല്ല പഴങ്ങൾ അവിടെ കാണും. ഞാൻ ഇടക്കിടക്ക് അവിടെ നിന്നും വാങ്ങാറുണ്ട്. പഴം വാങ്ങാൻ നിൽക്കുന്പോൾ ഞാൻ അവിടെയുള്ള പഴങ്ങൾ ശ്രദ്ധിക്കും. പഴം വിൽക്കാൻ നിൽക്കുന്നവരോട് സംസാരിക്കും. വിൽക്കുന്ന പഴങ്ങളിൽ പകുതിയും കേരളത്തിന് പുറത്തു […]
Read More