പിന്നെ അലമാര തുറക്കാൻ തീരുമാനിച്ചപ്പോൾ പ്രസാധകൻ പുസ്തകപ്പണി നിർത്തി മറുലോകത്തേക്ക് യാത്രയായിരുന്നു.

Share News

വളരെ തിരക്കുള്ള ഡോക്ടർ ആയിരുന്നു അമൃത ആശുപത്രിയിലെ പ്രശസ്ത ഓങ്കോളജിസ്റ്റ് ഡോ. കെ. പവിത്രൻ. നിത്യേന നൂറുകണക്കിന് രോഗികളെ പരിശോധിക്കണം. തിരക്കോട് തിരക്ക്. എന്നിട്ടും എല്ലാദിവസവും വൈദ്യശാസ്ത്ര രംഗത്തെ പുതിയ അറിവുകൾ തേടുകയും വാട്ട്സാപ്പ് വഴി അതു മറ്റുള്ളവർക്ക് പങ്കുവയ്ക്കുകയും ചെയ്തിരുന്നു

.ഇപ്പോഴിതാ അറുപത്തി മൂന്നാം വയസ്സിൽ തിരക്കുപിടിച്ച് ഈ ലോകത്തുനിന്ന് കടന്നുപോയിരിക്കുന്നു. അദ്ദേഹത്തിന്റെ ചികിത്സയിൽ കഴിയുന്ന ആയിരക്കണക്കിനു ൾ ഇനി പുതിയൊരു രക്ഷകനെ തേടണം.

ഒരു ചെറു ചിരിയിൽ, ഒരു തലവെട്ടിക്കലിൽ, ങ്‌ഹ് എന്ന ശബ്ദധ്വനിയിൽ പരിചയവും സ്നേഹവും ഒതുക്കിവച്ചിരുന്ന പവിത്രൻ ഡോക്ടർക്ക് പി. ആർ. കുറവായിരുന്നതുകൊണ്ടാകണം, പത്ര മാധ്യമങ്ങളിൽ അർഹമായ യാത്രയയപ്പ് ലഭിക്കാതിരുന്നത്.

രോഗികൾക്കുവേണ്ടി സമർപ്പിച്ച ജീവിതമായിരുന്നു അദ്ദേഹത്തിന്റേത്. വളരെക്കുറച്ചു ഭക്ഷണമേ കഴിച്ചിരുന്നുള്ളൂവെന്നാണ് ഞാൻ മനസ്സിലാക്കിയിട്ടുള്ളത്. ഒരിക്കൽ അമൃത ആശുപത്രിയിൽ ലോക കാൻസർ ദിനത്തിന്റെ ഭാഗമായ ചടങ്ങിനുശേഷം എല്ലാവരും ചേർന്ന് ഉച്ചഭക്ഷണം കഴിക്കുമ്പോൾ പവിത്രൻ ഡോക്ടറുടെ പ്ളേറ്റിലേക്ക് നോക്കിയപ്പോൾ ഒരു പിടി ചോറും അല്പം കറിയും മാത്രം. നിറകുംഭം പോലെയായിരുന്നു എന്റെ പ്ലേറ്റ്.

മറ്റു ചികിത്സകരിൽ നിന്ന് രക്ഷ തേടിയും ഗുരുതരാവസ്‌ഥ മറികടക്കാനും

പവിത്രൻ ഡോക്ടറെ കണ്ട രോഗികൾക്കെല്ലാം അതു ലഭിച്ചു. അത്തരം അനുഭവങ്ങളുടെ ഒരു പുസ്തകം എഴുതാൻ ഡോക്ടറും ഞാനും ചേർന്നു തീരുമാനിച്ചു. പ്രസാധകനെ ഡോക്ടർ കണ്ടെത്തിയിരുന്നു. എഴുതി കുറെ മുന്നേറിയപ്പോൾ എന്തിന്റെയോ ഒരു കുറവുണ്ടെന്ന് എനിക്കും ഡോക്ടർക്കും ഒരുപോലെ തോന്നി. തൽക്കാലം ആ പ്രൊജക്റ്റ്‌ അലമാരയ്ക്കുള്ളിൽ വച്ചു. പിന്നെ അലമാര തുറക്കാൻ തീരുമാനിച്ചപ്പോൾ പ്രസാധകൻ പുസ്തകപ്പണി നിർത്തി മറുലോകത്തേക്ക് യാത്രയായിരുന്നു.

ചില സംരംഭങ്ങൾ മുടങ്ങാനുള്ളവയാണ്. എന്നാൽ, പവിത്രൻ ഡോക്ടറുടെ ചികിത്സാസപര്യ ഇടയ്ക്കുവച്ചു മുടങ്ങരുതായിരുന്നു.

വിധി മഹാക്രൂരനാണ്.

Mani Pius

Share News