സംസ്ഥാന ന്യൂനപക്ഷ ക്ഷേമവകുപ്പ്ക്രൈസ്തവരെ നിരന്തരം അവഹേളിക്കുന്നു:ഷെവലിയര്‍ അഡ്വ. വി.സി സെബാസ്റ്റ്യന്‍

Share News

കൊച്ചി: ജെ.ബി.കോശി കമ്മീഷന്‍ 17 മാസങ്ങൾക്ക് മുമ്പ് സമര്‍പ്പിച്ച ക്രൈസ്തവ പഠന റിപ്പോര്‍ട്ടിന്മേല്‍ തുടര്‍നടപടികളില്ലാതെ കാലതാമസം വരുത്തിയും അലംഭാവം തുടര്‍ന്നും സംസ്ഥാന ന്യൂനപക്ഷ ക്ഷേമവകുപ്പ് ക്രൈസ്തവരെ നിരന്തരം അവഹേളിക്കുകയാണെന്ന് കാത്തലിക് ബിഷപ്‌സ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യ ലെയ്റ്റി കൗണ്‍സില്‍ സെക്രട്ടറി ഷെവലിയര്‍ അഡ്വ.വി.സി.സെബാസ്റ്റ്യന്‍. ഒക്ടോബര്‍ 9ന് ക്രൈസ്തവ പഠനറിപ്പോര്‍ട്ടിന്മേല്‍ നിയമസഭയിലെ സബ്മിഷന് ന്യൂനപക്ഷ ക്ഷേമവകുപ്പ് മന്ത്രി നല്‍കിയ മറുപടി ഭരണഘടന ഉത്തരവാദിത്വങ്ങളില്‍ നിന്നുള്ള ഒളിച്ചോട്ടമാണ്. കഴിഞ്ഞ നിയമസഭാസമ്മേളനത്തില്‍ നല്‍കിയ മറുപടി തന്നെയാണ് ഇക്കുറിയും ആവര്‍ത്തിച്ചത്. റിപ്പോര്‍ട്ട് ന്യൂനപക്ഷ […]

Share News
Read More

മോദി ഭരണത്തില്‍; ‘ഇന്ത്യ’തിളങ്ങിജനാധിപത്യത്തിന്റെ വിശുദ്ധി ഭാരതം ഉയര്‍ത്തി|ഷെവലിയര്‍ അഡ്വ.വി.സി.സെബാസ്റ്റ്യന്‍

Share News

ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്ത് ഒന്നര മാസക്കാലമായി നടന്ന പൊതുതെരഞ്ഞെടുപ്പ് പ്രക്രിയയ്ക്കു ശേഷമുള്ള വിധി പ്രഖ്യാപനം ജനാധിപത്യത്തിന്റെ വിശുദ്ധിയും ഭരണഘടനയുടെ പവിത്രതയും ഉയര്‍ത്തിപ്പിടിക്കുന്നു. ചില മാധ്യമങ്ങളുടെയും വിദഗ്ദ്ധരുടെയും തെരഞ്ഞെടുപ്പ് വിശകലനങ്ങളും പ്രവചനങ്ങളും വെറുംവാക്കായി മാറുകയും അവകാശവാദങ്ങള്‍ പച്ചക്കള്ളമെന്ന് ഇന്ത്യന്‍ ജനത തെളിയിക്കുകയും ചെയ്തു. മൃഗീയ ഭൂരിപക്ഷവുമായി മൂന്നാമതും അധികാരത്തിലേറാന്‍ കച്ചകെട്ടി തേരോട്ടം നടത്തിയ എന്‍ഡിഎയ്ക്ക് കൂച്ചുവിലങ്ങിട്ട് രാജ്യത്ത് ശക്തമായ സാന്നിധ്യം കോണ്‍ഗ്രസ് നേതൃത്വ ഇന്‍ഡ്യ മുന്നണി തെളിയിച്ചിരിക്കുമ്പോള്‍ തുടര്‍ച്ചയായി മൂന്നാമതും അധികാരത്തിലേറിയ നരേന്ദ്രമോദി സര്‍ക്കാരിന് മുന്‍കാലങ്ങളിലേതുപോലെ […]

Share News
Read More

മദ്യവും മയക്കുമരുന്നും കുത്തിനിറച്ച ദൃശ്യമാധ്യമ സംസ്‌കാരംപുതുതലമുറയെ നാശത്തിലേക്ക് തള്ളിവിടും:ഷെവലിയര്‍ അഡ്വ. വി സി സെബാസ്റ്റ്യന്‍

Share News

കൊച്ചി: മദ്യവും മയക്കുമരുന്നും കുത്തിനിറച്ച സിനിമകള്‍ ഉള്‍പ്പെടെയുള്ള ആധുനിക ദൃശ്യമാധ്യമ സംസ്‌കാരം പുതുതലമുറയെ നാശത്തിന്റെ വഴികളിലേക്ക് തള്ളിവിടുന്നുവെന്നും ഭരണസംവിധാനങ്ങളും ജനപ്രതിനിധികളും സാമൂഹ്യ സമുദായിക സാംസ്‌കാരിക നേതൃത്വങ്ങളും ഇതിനെതിരെ രംഗത്തുവരണമെന്നും കാത്തലിക് ബിഷപ്‌സ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യ (സിബിസിഐ) ലൈയ്റ്റി കൗണ്‍സില്‍ സെക്രട്ടറി ഷെവലിയര്‍ അഡ്വ. വി സി സെബാസ്റ്റ്യന്‍ ആവശ്യപ്പെട്ടു. മദ്യത്തിനും മയക്കുമരുന്നിനും അടിമപ്പെടുന്ന പുതുതലമുറയുടെ എണ്ണം സംസ്ഥാനത്ത് ക്രമാതീതമായി ഉയരുന്നത് നിസ്സാരവല്‍ക്കരിക്കരുത്. ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിദ്യാര്‍ത്ഥികളെ ലക്ഷ്യമിട്ട് മയക്കുമരുന്ന് മാഫിയ ഇന്ന് സജീവമാണെന്ന് ദിവസം […]

Share News
Read More

വിദ്യാര്‍ത്ഥികള്‍ നാടുവിട്ടോടുമ്പോള്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍തമ്മിലടി അവസാനിപ്പിക്കണം: അഡ്വ. വി.സി.സെബാസ്റ്റ്യന്‍

Share News

കൊച്ചി: ഉന്നതവിദ്യാഭ്യാസത്തിനായി കേരളത്തിലെ വിദ്യാര്‍ത്ഥി തലമുറ നാടുവിട്ട് കൂട്ടപ്പാലായനം നടത്തുമ്പോഴും സംസ്ഥാന ഭരണസംവിധാനങ്ങള്‍ തമ്മിലടിച്ച് വിദ്യാഭ്യാസ മേഖലയെ തകര്‍ക്കുന്ന ക്രൂരത അവസാനിപ്പിക്കണമെന്ന്  സിബിസിഐ ലെയ്റ്റി കൗണ്‍സില്‍ സെക്രട്ടറി ഷെവലിയര്‍ അഡ്വ.വി.സി.സെബാസ്റ്റ്യന്‍. നിത്യോപയോഗസാധനങ്ങളുടെ വിലക്കയറ്റം, വന്യജീവി അക്രമങ്ങള്‍, ബഫര്‍സോണ്‍, വിഴിഞ്ഞം, കടക്കെണി തുടങ്ങിയ വിവിധ ജനകീയ പ്രശ്‌നങ്ങളില്‍ നിന്ന് ഒളിച്ചോടാന്‍ വിദ്യാഭ്യാസ പ്രതിസന്ധി സര്‍ക്കാര്‍ ആയുധമാക്കുന്നത് നിര്‍ഭാഗ്യകരമാണ്. ഉന്നത വിദ്യാഭ്യാസ മേഖലയില്‍ ഇപ്പോള്‍ നടക്കുന്നത് രണ്ടു ഭരണകേന്ദ്രങ്ങള്‍ തമ്മിലുള്ള അധികാര വടംവലിയും വീറും വാശിയുമാണ്. ഇതിന്റെ അനന്തരഫലമനുഭവിക്കുന്നത് കേരളത്തിന്റെ […]

Share News
Read More