നമ്മുടെ സ്പെഷ്യല്‍ കുഞ്ഞുങ്ങള്‍ കൊവിഡ് കാലത്ത് ഹാപ്പിയാണോ?|മിനു ഏലിയാസ്

Share News

സ്‌കൂളുകള്‍ അടച്ചതോടെ ഓട്ടിസ്റ്റിക് കുഞ്ഞുങ്ങളും മാതാപിതാക്കളും നേരിടുന്ന വെല്ലുവിളികള്‍ കാണാതെ  പോകരുത് കൊവിഡ് എന്ന മഹാമാരികാലത്തിലൂടെ കടന്ന് പോകുകയാണ് നമ്മള്‍. വീട്ടിനുള്ളില്‍ ഇരുന്ന് ജോലി ചെയ്ത് സ്ട്രെസ്ഫുള്‍ ജീവിതം നയിക്കുന്നവര്‍ മുതല്‍ കോവിഡിനെ തുടര്‍ന്നുണ്ടായ ലോക്ക് ഡൗണ്‍ കാലം എന്‍ജോയ് ചെയ്യുന്നവര്‍ വരെ നമുക്കിടയിലുണ്ട്. കുറച്ചുനാള്‍ പുറത്തിറങ്ങാതെ ഇരുന്നപ്പോള്‍ തന്നെ നിരാശരാണ് നമ്മളില്‍ പലരും. സാമൂഹിക ജീവിതം എത്ര പ്രാധാന്യമുള്ളതാണെന്നുള്ള ഓര്‍മ്മപ്പെടുത്തല്‍ കൂടിയാണ് ഈ കോവിഡ് കാലം. ഇതിനിടയില്‍ ഒന്നിച്ചിരിക്കലും ഒത്തുകൂടലുകളുും ഒഴിച്ചുകൂടാനാകാത്ത ചിലര്‍ നമുക്കിടയിലുണ്ട്. ഓട്ടിസ്റ്റിക് […]

Share News
Read More

വിപ്ലവകരമായ അനുഭവങ്ങൾ ഉണ്ടാക്കാൻ കഴിഞ്ഞത് ഗവൺമെൻറ് നയത്തിൻ്റെയും ഇച്ഛാശക്തിയുടെയും ഫലമായിട്ടാണ്. |കൂടുതൽ കരുത്തുറ്റ കരങ്ങളിലാണ് ആരോഗ്യവകുപ്പ് എന്ന ആശ്വാസത്തോടെ സംതൃപ്തിയോടെ ഒരിക്കൽ കൂടി എല്ലാവർക്കും നന്ദി.|കെ കെ ശൈലജടീച്ചർ

Share News

ആരോഗ്യരംഗത്ത് ശ്രദ്ധേയമായ പ്രവർത്തനങ്ങൾ കാഴ്ചവെച്ചു സമൂഹത്തിൻെറ ആദരവ് നേടിയ മുൻ മന്ത്രി കെ കെ ശൈലജടീച്ചർ ,പ്രവർത്തന കാലയളവിലെ അനുഭവങ്ങൾ വിലയിരുത്തുന്നു . സംഭവബഹുലമായ 5 വർഷങ്ങളാണ് കഴിഞ്ഞു പോയത്. സഖാവ് പിണറായി വിജയൻ്റെ നേതൃത്വത്തിലുള്ള ഇടതു സർക്കാരിൻ്റെ ഭാഗമാകാൻ കഴിഞ്ഞത് ജീവിതത്തിലെ ഏറ്റവും അഭിമാനിക്കാവുന്ന ഒരദ്ധ്യായമായി കരുതുന്നു. നിപ വൈറസും ഓഖിയും, കോവിഡും എല്ലാം ചേർന്ന് കോളിളക്കമുണ്ടാക്കിയ കാലഘട്ടങ്ങളിൽ ആരോഗ്യവകുപ്പിൻ്റെ ചുമതല വഹിക്കുക എന്നത് ഏറെ ദുഷ്കരമായ പ്രക്രിയ ആയിരുന്നു. എന്നാൽ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ഉണ്ടാക്കിയ […]

Share News
Read More

കോവിഡ് മഹാമാരിയുടെ കാലത്ത് സ്വന്തം ജീവന്‍ പണയപ്പെടുത്തി നാടിനെ സേവിക്കുന്ന മുഴുവന്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്കും ലിനിയുടെ ജീവിതം ആവേശമാണ്| ആരോഗ്യവകുപ്പ്‌ മന്ത്രി വീണാ ജോർജ്

Share News

ധീരമായ ഓർമ്മകൾ ശേഷിപ്പിച്ച് സിസ്റ്റർ ലിനി നമ്മെ വിട്ടിപിരിഞ്ഞിട്ട് മൂന്ന് വർഷം. പകർച്ചവ്യാധികൾക്കെതിരായ മുന്നണി പോരാട്ടത്തിൽ ഏറ്റവും ത്യാഗോജ്ജ്വലമായ ഓർമ്മയാണ് സിസ്റ്റർലിനി. ലിനിയുടെ ഭര്‍ത്താവ് സജീഷിനെ രാവിലെ വിളിച്ചിരുന്നു. ചക്കിട്ടപ്പാറ പഞ്ചായത്തിലെ സാമൂഹ്യ അടുക്കളയിലേക്ക് ആവശ്യമായ എല്ലാ ആഹാര സാധനങ്ങളും ഇന്ന് ആ കുടുംബം നല്‍കുകയാണ്. ലിനിയുടെ ഓര്‍മ്മ ദിവസം ഏറ്റവും മാതൃകാപരമായി തന്നെയാണ് ആ കുടുംബം ആചരിക്കുന്നത്.-ആരോഗ്യവകുപ്പ് മന്ത്രി ശ്രീമതി വീണാ ജോർജ് . കേരളത്തെ ഭീതിയിലാക്കിയ നിപ്പാ കാലത്ത് സ്വന്തം ജീവന്‍ ത്യജിച്ച് രോഗി […]

Share News
Read More

പുതിയ മന്ത്രിസഭയിലുള്ളവർക്ക് പരിചയസമ്പന്നതയില്ല എന്ന് പറയുന്നതിൽ കാര്യമില്ല. മനുഷ്യൻ്റെ, സാധാരണക്കാരൻ്റെ, പ്രശ്നങ്ങൾ മനസ്സിലാക്കാനും അവയ്ക്ക് പരിഹാരം കാണാനും കഴിവുള്ള അങ്ങേയറ്റം പ്രതിഭാശാലികളാണ് പുതിയ മന്ത്രിമാർ. |മുൻ മന്ത്രി സുനിൽകുമാർ

Share News

മുൻ മന്ത്രി വി എസ് സുനിൽകുമാർ ഫേസ്ബുക്കിൽ മെയ് 19 -ന് എഴുതിയ അനുഭവങ്ങളും കാഴ്ച്ചപ്പാടും ശ്രദ്ധിക്കപ്പെടുന്നു . സഖാവ് പിണറായി വിജയൻ്റെ നേതൃത്വത്തിൽ LDF സർക്കാർ നാളെ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കുകയാണ്. കേരളത്തിൻ്റെ പ്രിയപ്പെട്ട മുഖ്യമന്ത്രി സഖാവ് പിണറായി വിജയനും എല്ലാ മന്ത്രിമാർക്കും ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ. രണ്ടാം പിണറായി സർക്കാരിന് എല്ലാവിധ ഭാവുകങ്ങളും നേരുന്നു. കേരളീയ ജനത വൻ ഭൂരിപക്ഷം നൽകി എൽഡിഎഫിന് തുടർ ഭരണത്തിന് അവസരം നൽകിയത് കഴിഞ്ഞ അഞ്ചുവർഷം എൽഡിഎഫ് സർക്കാരിന് […]

Share News
Read More

നന്ദുവിൻ്റെ വിയോഗം നാടിൻ്റെ നഷ്ടമാണ്. കുടുംബത്തിൻ്റേയും സുഹൃത്തുക്കളുടേയും ദു:ഖത്തിൽ പങ്കു ചേരുന്നു. ആദരാഞ്ജലികൾ.

Share News

അർബുദ രോഗത്തിനെതിരെ അതിജീവനത്തിൻ്റെ സന്ദേശം സമൂഹത്തിനു നൽകിയ തിരുവനന്തപുരം ഭരതന്നൂർ സ്വദേശി നന്ദു മഹാദേവൻ്റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തുന്നു. അസാമാന്യമായ ധീരതയോടെ തൻ്റെ രോഗാവസ്ഥയെ നേരിട്ട നന്ദു പ്രതിസന്ധികൾക്ക് മുൻപിൽ പതറാതെ, അവയെ നേരിടാനുള്ള ആത്മവിശ്വാസം ജനങ്ങളിലേയ്ക്ക് പകർന്നു. സ്നേഹത്തിലൂടെയും അനുകമ്പയിലൂടെയും മനുഷ്യരെ പ്രചോദിപ്പിച്ചു. നന്ദുവിൻ്റെ വിയോഗം നാടിൻ്റെ നഷ്ടമാണ്. കുടുംബത്തിൻ്റേയും സുഹൃത്തുക്കളുടേയും ദു:ഖത്തിൽ പങ്കു ചേരുന്നു. ആദരാഞ്ജലികൾ.

Share News
Read More