അനാചാരങ്ങളും അന്ധവിശ്വാസങ്ങളും കൊണ്ട് നമ്മുടെ സമൂഹം മലീമസമാക്കാതെ നോക്കേണ്ടതുണ്ട്. ജീര്‍ണ്ണമായ ദുരാചാരങ്ങള്‍ തിരിച്ചുവരുന്നതിനെ തടയേണ്ടതുണ്ട്. |മുഖ്യമന്ത്രി
ഭാഷാടിസ്ഥാനത്തിലുള്ള സംസ്ഥാന പുനസംഘടനാ ഘട്ടത്തില്‍ അതിനുവേണ്ടി ശ്രമിച്ച മഹാന്മാരുടെ മനസ്സില്‍ ചില ലക്ഷ്യങ്ങളുണ്ടായിരുന്നു. ഐക്യകേരള പിറവിക്കുവേണ്ടി ശ്രമിച്ച പ്രസ്ഥാനങ്ങളുടെ മനസ്സില്‍ ഭാവികേരളം ഏതുവിധത്തില്‍ ഉള്ളതാകണം എന്നത് സംബന്ധിച്ച് സ്വപ്നങ്ങളുണ്ടായിരുന്നു. ആ സ്വപ്നങ്ങളും സങ്കല്പങ്ങളും യാഥാര്‍ഥ്യമാക്കുന്നതിനു വേണ്ടിയുള്ള അര്‍പ്പണ ബോധത്തോടെയുള്ള ശ്രമങ്ങള്‍ക്കാണ് കേരളത്തിലെ ഇടതുപക്ഷ ജനാധിപത്യ മുന്നണി സര്‍ക്കാര്‍ ഇപ്പോള്‍ വ്യാപൃതരായിട്ടുള്ളത്. മൂന്നാം സഹസ്രാബ്ദ ഘട്ടത്തിന്‍റെ സവിശേഷതകള്‍ക്ക് ഇണങ്ങുന്ന രീതിയില്‍ നമ്മുടെ നാടിനെയും ജനതയെയും പുരോഗമനപരമായി പരിവര്‍ത്തിപ്പിക്കുക എന്ന ദൗത്യമാണ് സര്‍ക്കാര്‍ ഏറ്റെടുത്തിട്ടുളളത്. അതിന്‍റെ ഭാഗമാണ് നവകേരള നിര്‍മ്മാണവും […]
Read More