പക്ഷേ ഉമ്മൻ ചാണ്ടി എന്ന അത്ഭുതം അന്നു മുതൽ ഇന്നു വരെ എന്നേയും അമ്പരപ്പിച്ചു കൊണ്ടേയിരുന്നു…|അദ്ദേഹത്തിന് ഒളിക്കാൻ ഒന്നുമില്ലായിരുന്നു.| ആ നാട്ടുകാർ അക്ഷരാർത്ഥത്തിൽ അനാഥരായിരിക്കുന്നു…..
ഒരു നേതാവ് എങ്ങനെയായിരിക്കണം എന്നതിൻ്റെ നേർദർശനമായിരുന്നു ഉമ്മൻ ചാണ്ടി. കടുത്ത വിമർശനങ്ങളോട് പ്രതികരിക്കുമ്പോൾ പോലും അദ്ദേഹം സമചിത്തത പാലിച്ചു. ഒരു മോശം വാക്ക് ഒരിക്കൽ പോലും അദ്ദേഹത്തിൽ നിന്നുണ്ടായില്ല. പകയോ പ്രതികാരമോ അദ്ദേഹത്തിൻ്റെ മനസ്ഥിതി ആയിരുന്നില്ല. അതൃപ്തി പ്രകടിപ്പിക്കുമ്പോൾ പോലും ആ വാക്കുകളിൽ മിതത്വം നിറഞ്ഞുനിന്നു. അഭിമുഖങ്ങളിൽ പ്രകോപിപ്പിക്കുന്ന ചോദ്യങ്ങളെ നേരിട്ടപ്പോൾ പോലും പുഞ്ചിരിക്കാൻ മറന്നില്ല. പത്രപ്രവർത്തകൻ എന്ന നിലയിൽ ഏറ്റവുമെളുപ്പത്തിൽ ബന്ധപ്പെടാനാകുന്ന വ്യക്തിയായിരുന്നു ഉമ്മൻ ചാണ്ടി. മാധ്യമ ഡെഡ്ലൈനുകളോട് എന്നും എപ്പോഴും സഹകരിച്ച് പ്രതികരിച്ചിരുന്നയാൾ. ഇതൊക്കെ […]
Read More