സ്വന്തം അമ്മയെ സ്നേഹിക്കുന്നവർക്ക്, ജീവന്റെ ഓരോ തുടിപ്പിലും അത് പുതിയതായി അനുഭവവേദ്യമാകുന്ന അനുഭൂതിയാണ് , ഭക്തിയാണ്
ഉടുമുണ്ടിന്റെ തലയറ്റത്തേ മൂലയിൽ ഒരു തീപ്പെട്ടി കെട്ടി സൂക്ഷിച്ചിട്ടുണ്ടെങ്കിലും, തലേന്ന് സന്ധ്യക്ക് കഞ്ഞി വാർക്കാനായി ഇറക്കിയ അടുപ്പിലെ കുമിഞ്ഞുകൂടിയ ചാരത്തിനിടയിൽ നിന്ന് അന്നത്തെ പ്രഭാതത്തിലും, അമ്മ ഒരു കനൽത്തരിയെ തിരയുകയാണ്…. കൈയ്യിലെ ചുള്ളിക്കമ്പ് കൊണ്ട് തിരഞ്ഞു തിരഞ്ഞ് ഒടുവിൽ മിന്നാമിനുങ്ങുപോലൊന്ന് കണ്ടെത്തി. അതിനെ അതിസൂക്ഷ്മം ഉണങ്ങിയ ഒരു പൊതി മടലിലേക്ക് തട്ടിയിട്ടു..പിന്നെ അതിലേക്ക് നിറുത്താതെ, ജീവശ്വാസം ഊതിക്കൊണ്ടിരുന്നു. അപ്പോൾ , കണ്ണുകൾ ചുവന്ന് പുറത്തേക്ക് തള്ളി വന്നു. നെഞ്ചകം അതിന്റെ മിടിപ്പിന് വേഗത കൂട്ടി. തല കറങ്ങി […]
Read More