കളമശ്ശേരിയിൽ 8 പുതിയ കെ.എസ്.ആർ.ടി.സി സർവ്വീസുകൾക്ക് കൂടി അനുമതി ലഭിച്ചു.
മണ്ഡലത്തിലെ ഗതാഗത സൗകര്യങ്ങൾ വിപുലമാക്കുന്നതിന്റെ ഭാഗമായി ഗതാഗത മന്ത്രിയുമായി നടത്തിയ ചർച്ചകളുടെ അടിസ്ഥാനത്തിലാണ് ഇത്രയും ഓർഡിനറി സർവീസുകൾ ഒന്നിച്ചനുവദിച്ചത്. മണ്ഡലത്തിൽ നിന്ന് ലഭിച്ച പൊതുവായ നിവേദനങ്ങളുടെ അടിസ്ഥാനത്തിലാണ് തിരക്കേറിയതും ആവശ്യക്കാരേറെയുള്ളതുമായ റൂട്ടുകളിൽ പുതിയ സർവീസുകൾ ആവശ്യപ്പെട്ടത്. ആലുവ-പറവൂർ, ആലുവ-തുരുത്തിപ്പുറം, ആലുവ-തോപ്പുംപടി, ആലുവ-വരാപ്പുഴ, ആലുവ-വയൽക്കര, ആലുവ-കാക്കനാട്, ആലുവ-എറണാകുളം ജട്ടി, ആലുവ-തണ്ടിരിക്കൽ റൂട്ടുകളിലായി 74 ട്രിപ്പുകളാണ് ഇതിലൂടെ അധികമായി വരുന്നത്. പുതിയ ബസ് സർവീസുകൾ വരുന്നതോടെ പ്രദേശത്തെ ഐ.ടി മേഖലയിലുൾപ്പെടെയുള്ള ജീവനക്കാരുടെയും മറ്റ് തൊഴിലാളികളുടെയും വിദ്യാർത്ഥികളുടേയും യാത്രാക്ലേശത്തിന് പരിഹാരമാകും.യാത്രാക്ലേശം നേരിട്ടിരുന്ന […]
Read More