പ്രശസ്ത നാടക കലാകാരൻമരട് ജോസഫ് അന്തരിച്ചു|ആർച്ചുബിഷപ്പ് ഡോ.ജോസഫ് കളത്തിപറമ്പിൽ അനുശോചിച്ചു.|ആദരാഞ്ജലികൾ

Share News

എറണാകുളം മരട് അഞ്ചുതൈക്കൽ സേവ്യറിന്റെയും ഏലീശ്വയുടേയും മകനായി ജനിച്ചു. സെൻറ് മേരീസ് സ്കൂളിൽ വിദ്യാഭ്യാസം. സ്കൂൾ കാലം മുതലേ നാടകത്തിൽ സജീവമായിരുന്നു. നാടക കൃത്ത് ചെറായി. ജി എഴുതിയ വഴിത്താര എന്ന നാടകത്തിൽ അഭിനയിച്ചതോടെ പേര് മരട് ജോസഫ് എന്നാക്കി. പി. ജെ. ആന്റണിയുടെ പ്രതിഭാ ആർട്സ് ക്ലബ്ബിലെ സ്ഥിരം അംഗമായി. ഇൻക്വിലാബിന്റ മക്കൾ, വിശക്കുന്ന കരിങ്കാലി തുടങ്ങിയ നാടകങ്ങളിൽ അഭിനയിച്ചു. വിശക്കുന്ന കരിങ്കാലി നാടകത്തിനു വേണ്ടി ആദ്യമായി പാടി റെക്കോഡ് ചെയ്തു. ഒഎൻവിയുടെ വരികളിൽ ദേവരാജന്റെസംഗീതത്തിൽ […]

Share News
Read More

ഉമ്മന്‍ചാണ്ടി|നഷ്ടമായത് എളിമയും സമര്‍പ്പണബോധവുമുള്ള നേതാവിനെ; ജീവിച്ചത് കേരളത്തിന്റെ പുരോഗതിക്കായി; അനുശോചിച്ച്‌ പ്രധാനമന്ത്രി

Share News

ന്യൂഡല്‍ഹി: ഉമ്മന്‍ ചാണ്ടിയുടെ വിയോഗത്തിലൂടെ എളിമയും സമര്‍പ്പണബോധവുമുള്ള നേതാവിനെയാണ് നഷ്ടമായതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കേരളത്തിന്റെ പുരോഗതിക്കും ജനങ്ങളെ സേവിക്കാനുമായി മാറ്റിവച്ച ജീവിതമായിരുന്നു അദ്ദേഹത്തിന്റേതെന്ന് പ്രധാനമന്ത്രി അനുശോചന സന്ദേശത്തില്‍ പറഞ്ഞു. മുഖ്യമന്ത്രിമാരായിരിക്കുമ്ബോഴും പിന്നീട് താന്‍ ഡല്‍ഹിയിലേക്കു മാറിയതിനു ശേഷവും പലപ്പോഴും അദ്ദേഹവുമായി ഇടപഴകിയത് ഓര്‍മയിലേക്കു വരികയാണെന്ന് മോദി പറഞ്ഞു. അദ്ദേഹത്തിന്റെ കുടുംബത്തിന്റെയും അനുയായികളുടെയും ദുഃഖത്തില്‍ പങ്കു ചേരുന്നു. ആത്മാവിന് നിത്യശാന്തി നേരുന്നതായും മോദി സന്ദേശത്തില്‍ പറഞ്ഞു. കാലത്തെ അതിജീവിക്കും അന്തരിച്ച മുന്‍ മുഖ്യമന്ത്രിയും കോണ്‍?ഗ്രസ് നേതാവുമായ ഉമ്മന്‍ […]

Share News
Read More

താനൂർ ദുരന്തം അതീവ വേദനാജനകം: കർദ്ദിനാൾ ജോർജ് ആലഞ്ചേരി

Share News

താനൂര്‍: മലപ്പുറം ജില്ലയിലെ താനൂരിൽ നടന്ന ബോട്ടപകടത്തിൽ സീറോമലബാർസഭയുടെ മേജർ ആർച്ചുബിഷപ്പ് കർദ്ദിനാൾ ജോർജ് ആലഞ്ചേരി ദുഃഖം രേഖപ്പെടുത്തി. മരണമടഞ്ഞവരുടെ ആത്മാക്കൾ ദൈവസന്നിധിയിൽ സ്വീകരിക്കപ്പെടട്ടെ എന്നു പ്രാർഥിക്കുന്നു. കുഞ്ഞുങ്ങൾ ഉൾപ്പെടെ പ്രിയപ്പെട്ടവരുടെ മരണത്തിൽ ദുഃഖാർഥരായ കുടുംബങ്ങളുടെ വേദനയിൽ പങ്കുചേരുകയും അനുശോചനം അറിയിക്കുകയും ചെയ്യുന്നു. സമാനമായ ദുരന്തങ്ങൾ ആവർത്തിക്കപ്പെടാതിരിക്കാനുള്ള മുൻകരുതലുകൾ സംസ്ഥാനത്തുടനീളം സ്വീകരിക്കാൻ സർക്കാരും ഉദ്യോഗസ്ഥരും ആവശ്യമായ നടപടികളെടുക്കേണ്ടതാണ്. പൊതുസമൂഹവും ഇത്തരം സാഹചര്യങ്ങളിൽ ആവശ്യമായ ജാഗ്രത പാലിക്കട്ടെയെന്നും കർദ്ദിനാൾ പറഞ്ഞു.

Share News
Read More

കാലത്തിനു മുൻപേ നടന്ന കർമ്മയോഗി.|ജീവിക്കുന്ന ഒരു വിശുദ്ധ മനുഷ്യനാണ് അടപ്പൂരച്ചൻ എന്ന് നേരിട്ട് പരിചയപ്പെട്ട അന്നുമുതൽ നന്മയുടെ ആ വാക്കുകൾ ശ്രവിച്ചപ്പോൾ എല്ലാം എനിക്ക് മനസിലാക്കാൻ കഴിഞ്ഞിട്ടുണ്ട് ..

Share News

കാലത്തിനു മുൻപേ നടന്ന കർമ്മയോഗി. മനുഷ്യസ്നേഹിയായ അടപ്പൂരച്ചൻ, എന്റെ ഇടവകാംഗമായ അടപ്പൂരച്ഛനെ കുറിച്ച് , എന്റെ ചാച്ചൻ പറഞ്ഞു തന്നു കുഞ്ഞുനാൾ മുതൽ ഞാൻ കേൾക്കുന്നു.അച്ഛൻ വലിയ എഴുത്തുകാരനാണ് പ്രാസംഗികൻ ആണ്,ലോകം അറിയുന്ന ഒരു ആരക്കുഴക്കാരൻ അത് അടപ്പൂരച്ഛനാണ് എന്നൊക്കെ…അച്ഛനെ നേരിൽ പരിചയപ്പെടുക എന്നത് കുഞ്ഞുനാൾ മുതലുള്ള എന്റെ വലിയ ആഗ്രഹമായിരുന്നു. പിന്നീട് ഒരുപാട് വർഷങ്ങൾക്ക് ശേഷമാണ് അച്ഛനെ നേരിൽ പരിചയപ്പെടാനുള്ള അവസരം ഉണ്ടായത്. 2011 ൽ നെയ്യാറ്റിൻകര വച്ച് നടന്ന കെസിവൈഎം സംസ്ഥാന കലോത്സവത്തിൽ ആറിനങ്ങളിൽ […]

Share News
Read More

പ്രശസ്ത ഭാഷാ ഗവേഷകനും അധ്യാപകനുമായ ഡോ. സ്‌കറിയ സക്കറിയ അന്തരിച്ചു.

Share News

മലയാളഭാഷയുടെ തീരാനഷ്ടം. ഡോ.സ്കറിയാ സക്കറിയ അന്തരിച്ചു പ്രമുഖ മലയാള ഭാഷാ പണ്ഡിതനും ഗവേഷകനും അധ്യാപകനുമായ ഡോ.സ്കറിയാ സക്കറിയ അന്തരിച്ചു. 75 വയസായിരുന്നു. സംസ്കാരം നാളെ 3ന് ചങ്ങനാശ്ശേരി സെന്റ് മേരീസ് കത്തീഡ്രൽ പള്ളിയിൽ. എടത്വ കരിക്കംപള്ളി കുടുംബാംഗമാണ്. ‘ചങ്ങനാശ്ശേരി എസ്ബി കോളജി ലും തുടർന്ന് കാലടി ശ്രീശങ്കരാ ചാര്യ സംസ്കൃത സർവകലാശാ ലയിലും മലയാളം വകുപ്പധ്യക്ഷനായിരുന്നു. ഭാര്യ മേരിക്കുട്ടി സ്കറിയ (കലേ ക്കാട്ടിൽ, കുമ്മണ്ണൂർ പാലാ), മക്കൾ: ഡോ. സുമ സ്കറിയ (കർണാടക സെൻട്രൽ യൂണിവേഴ്സിറ്റി, ഗുൽബെർഗ്), […]

Share News
Read More

‘വാക്കുകള്‍ ഇടറി’: കോടിയേരിയുടെ അനുസ്മരണ പ്രസംഗം പാതിയില്‍ നിര്‍ത്തി മുഖ്യമന്ത്രിപിണറായിവിജയന്‍

Share News

കണ്ണൂര്‍: കോടിയേരിയുടെ അനുസ്മരണ പ്രസംഗത്തില്‍ വികാരഭരിതനായി മുഖ്യമന്ത്രി പിണറായി വിജയന്‍. വാക്കുകള്‍ ഇടറി പ്രസംഗം പാതിവഴിയില്‍ അവസാനിപ്പിച്ചാണ് മുഖ്യമന്ത്രി വേദി വിട്ടത്. കോടിയേരിയുടെ വിയോഗത്തിലൂടെയുണ്ടായ നഷ്ടം കൂട്ടായ പരിശ്രമത്തിലൂടെ നികത്താന്‍ ശ്രമിക്കുമെന്ന ഉറപ്പ് നല്‍കി പിണറായി പ്രസംഗം നിര്‍ത്തുകയായിരുന്നു. കോടിയേരിയുടെ വേര്‍പാട് ഞങ്ങളെയെല്ലാം ഏത് രീതിയില്‍ വേദനിപ്പിച്ചോ അതേ വികാരവായ്‌പോടെ കേരള സമൂഹം ഏറ്റെടുക്കാന്‍ തയ്യാറായി.അപ്പോളോ ആശുപത്രിയിലെത്തിയപ്പോള്‍ വലിയ പരിചരണമാണ് ലഭിച്ചത്. ചില കാര്യങ്ങള്‍ നമ്മുടെ ആരുടെയും നിയന്ത്രണത്തിലല്ലോ?. വല്ലാത്ത അവസ്ഥ ശരീരത്തിന്റെ വിവിധ ഭാഗങ്ങള്‍ക്ക് സംഭവിച്ചിരുന്നു. […]

Share News
Read More

എലിസബത്ത് രാജ്ഞി അന്തരിച്ചു|ചാ​ള്‍​സ് ബ്രി​ട്ട​ന്‍റെ പു​തി​യ രാ​ജാ​വ്

Share News

ലണ്ടൻ: എലിസബത്ത് രാജ്ഞി (96) അന്തരിച്ചു. ആരോഗ്യനില മോശമായതിനെത്തുടർന്ന് കുറച്ചുദിവസങ്ങളായി ഡോക്ടർമാരുടെ നിരീക്ഷണത്തിലായിരുന്നു. സ്കോട്ട്ലൻഡിലെ ബാൽമോറലിലെ അവധിക്കാല വസതിയിൽവച്ചായിരുന്നു അന്ത്യം. ലോകത്ത് രാജവാഴ്ചയില്‍ കൂടുതല്‍കാലം അധികാരത്തിലിരുന്ന രണ്ടാമത്തെ വ്യക്തിയെന്ന നേട്ടം ജൂണില്‍ രാജ്ഞി കരസ്ഥമാക്കിയിരുന്നു. 1952 ഫെബ്രുവരി ആറിനാണ് അവർ പദവിയിൽ എത്തിയത്. ബ്രിട്ടിഷ് രാജപദവിയിലെത്തിയ നാൽപതാമത്തെ വ്യക്തിയുമാണ്. ഗ്രീക്ക് ഡാനിഷ് രാജകുടുംബത്തില്‍ ജനിച്ച ഫിലിപ്പ് രാജകുമാരനാണ് എലിസബത്തിന്‍റെ ഭര്‍ത്താവ്. 1947 നാണ് ഇവര്‍ വിവാഹിതരായത്. 2021 ഏപ്രില്‍ ഒമ്പതിന് ഫിലിപ്പ് അന്തരിച്ചു. ചാള്‍സ്, ആനി, ആന്‍ഡ്രൂ, […]

Share News
Read More

ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളുടെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തുന്നു. |മുഖ്യമന്ത്രി

Share News

ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളുടെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തുന്നു. മലപ്പുറം ജില്ലാ ലീഗ് അധ്യക്ഷൻ എന്ന നിലയിലും സംസ്ഥാന അധ്യക്ഷൻ എന്ന നിലയിലും കേരള രാഷ്ട്രീയത്തിലെ സൗമ്യ സാന്നിധ്യമായിരുന്നു ഇക്കാലമത്രയും അദ്ദേഹം. മതസൗഹാർദ്ദം നിലനിർത്തുന്നതിൽ ഊന്നിയ സമീപനമായിരുന്നു അദ്ദേഹത്തിന്റേത്. രാഷ്ട്രീയമായി വ്യത്യസ്ത ധ്രുവങ്ങളിൽ നിൽക്കുമ്പോഴും വ്യക്തിപരമായ സൗഹൃദം കാത്തുസൂക്ഷിക്കുന്നതിൽ എന്നും ശ്രദ്ധിച്ചിരുന്നു. രാഷ്ട്രീയ പ്രവർത്തനത്തിന് പുറമേ മറ്റു നിരവധി സംഘടനകളുടെ നേതൃത്വത്തിലും അദ്ദേഹം ദീർഘകാലം പ്രവർത്തിച്ചു. അനാഥ […]

Share News
Read More

ജോസ് ചേട്ടൻ ഇപ്പോൾ വിക്ടർ ജോർജിനും ഹരിശങ്കറിനുമൊപ്പം തമാശകൾ പൊട്ടിച്ച് സ്വർഗ്ഗത്തിൽ സുന്ദരൻ ഫ്രെയിമുകൾ സെറ്റ് ചെയ്യുകയായിരിക്കും.

Share News

ദീപികയിലെ ഫോട്ടോഗ്രാഫർ, കോട്ടയത്തിൻ്റെ സ്വന്തം ന്യൂസ് ഫോട്ടോഗ്രാഫർ ജോസ് ചേട്ടന് പ്രണാമം… ശത്രുക്കളില്ലാത്ത ആരോടും ശത്രുതയില്ലാത്ത ജോലിയോട് നൂറ് ശതമാനം ആത്മാർത്ഥത പുലർത്തിയ പച്ചമനുഷ്യൻ. ദീപികയിൽ ഒന്നിച്ചുണ്ടായിരുന്ന കാലങ്ങൾ ഓർക്കുന്നു. ജോസ് ചേട്ടൻ്റെ നർമ്മങ്ങൾ ഓർത്തെടുത്താൽ ഒരു പുസ്തകമാക്കാം. ജോസ് ചേട്ടൻ ഇപ്പോൾ വിക്ടർ ജോർജിനും ഹരിശങ്കറിനുമൊപ്പം തമാശകൾ പൊട്ടിച്ച് സ്വർഗ്ഗത്തിൽ സുന്ദരൻ ഫ്രെയിമുകൾ സെറ്റ് ചെയ്യുകയായിരിക്കും. Jaleesh Peter

Share News
Read More