കേരളത്തിന്റെ വിപ്ലവ നായിക! കെ.ആര്‍. ഗൗരിയമ്മ അന്തരിച്ചു: വിടവാങ്ങുന്നത് സംസ്ഥാനത്തെ ആദ്യ വനിതാമന്ത്രി
തിരുവനന്തപുരം: മുൻ സംസ്ഥാന മന്ത്രിയും ജെ.എസ്.എസ് സ്ഥാപക നേതാവും ജനറൽ സെക്രട്ടറിയുമായ കെ.ആർ. ഗൗരിയമ്മ അന്തരിച്ചു. 102 വയസ്സായിരുന്നു. കേരളത്തിൻറെ കമ്യണിസ്റ്റ് രാഷ്ട്രീയ ചരിത്രത്തിൽ പോരാട്ടത്തിൻറെയും ചെറുത്തുനിൽപ്പിൻറെയും പടിയിറക്കത്തിൻറെയുമൊക്കെ സമാനതകളില്ലാത്ത ഏട് എഴുതിച്ചേർത്താണ് സംസ്ഥാനം കണ്ട തലയെടുപ്പുള്ള നേതാക്കളിൽ ഒരാളായ ഗൗരിയമ്മയുടെ മടക്കം. രക്തത്തിലെ അണുബാധയെ തുടർന്ന് കരമന പി.ആർ.എസ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. പനിയും ശ്വാസംമുട്ടലും കാരണമാണ് ഗൗരിയമ്മയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കോവിഡ് ബാധയില്ലെന്ന് പരിശോധനയിൽ സ്ഥിരീകരിച്ചിരുന്നു. കേരള രാഷ്ട്രീയത്തിലെ സ്ത്രീ പ്രാതിനിധ്യത്തിലെ ഏറ്റവും ശ്രദ്ധേയമായ പേരായിരുന്നു […]
Read Moreകേരളാ കോണ്‍ഗ്രസ് ബി ചെയര്‍മാന്‍ ആര്‍ ബാലകൃഷ്ണപ്പിള്ള അന്തരിച്ചു
തിരുവനന്തപുരം: കേരളാ കോണ്‍ഗ്രസ് ബി ചെയര്‍മാനും മുന്‍ മന്ത്രിയും ആയ ആര്‍ ബാലകൃഷ്ണപ്പിള്ള അന്തരിച്ചു. 86 വയസ്സായിരുന്നു. അനാരോഗ്യം കാരണം ഏറെ നാളായി വിശ്രമത്തിലും ചികിത്സയിലും ആയിരുന്ന ആര്‍ ബാലകൃഷ്ണപ്പിള്ളയെ ആരോഗ്യ നില വഷളായതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവമാണ് കൊട്ടാരക്കരയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കടുത്ത ശ്വാസ തടസത്തെ തുടര്‍ന്ന് വെന്റിലേറ്ററിലായിരുന്നു. അല്‍പസമയം മുന്പാണ് വിയോഗ വാര്‍ത്ത സ്ഥിരീകരിച്ചത്. ആരോഗ്യകരമായ പ്രശ്നങ്ങള്‍ ഏറെ അലട്ടിയിരുന്നെങ്കിലും ഇക്കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ അടക്കം ബാലകൃഷ്ണപ്പിള്ള സജീവമായി ഇടപെട്ടിരുന്നു. മകനും പത്തനാപുരം […]
Read Moreനിലമ്പൂരിലെ യു.ഡി.എഫ്. സ്ഥാനാര്‍ഥി വി.വി. പ്രകാശ് അന്തരിച്ചു
മലപ്പുറം: നിലമ്പൂരിലെ യു.ഡി.എഫ്. സ്ഥാനാർഥി വി.വി പ്രകാശ്(56) അന്തരിച്ചു. മലപ്പുറം ഡി.സി.സി. പ്രസിഡന്റ് കൂടിയായിരുന്നു. ഹൃദയാഘാതത്തെ തുടർന്നായിരുന്നു മരണം. മഞ്ചേരിആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഇന്ന് പുലർച്ചെയാണ് അന്ത്യം. രാത്രി ഹൃദയാഘാതത്തെ തുടർന്ന് എടക്കരയിലെ വീട്ടിൽനിന്ന് എടക്കരയിൽ തന്നെയുള്ള ആശുപത്രിയിലെത്തിച്ചു. സ്ഥിതി ഗുരുതരമായതിനെത്തുടർന്ന് മഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. നിലമ്പൂരിൽ നഷ്ടപ്പെട്ട സീറ്റ് വി.വി പ്രകാശിലൂടെ തിരിച്ചുപിടിക്കാമെന്ന പ്രതീക്ഷയിലായിരുന്നു കോൺഗ്രസ്സ് പ്രവർത്തകർ. തിരഞ്ഞെടുപ്പ് ഫലം വരാൻ രണ്ട് ദിവസം മാത്രം ബാക്കിനിൽക്കെയാണ് അന്ത്യം. കർഷകനായിരുന്ന കുന്നുമ്മൽ കൃഷ്ണൻ നായർ സരോജിനി […]
Read Moreസിബിഐ മുൻ ഡയറക്ടർ രഞ്ജിത്ത് സിൻഹ കോവിഡ് ബാധിച്ച് മരിച്ചു
ന്യൂഡല്‍ഹി : സിബിഐ മുന്‍ ഡയറക്ടര്‍ രഞ്ജിത്ത് സിന്‍ഹ കോവിഡ് ബാധിച്ച് മരിച്ചു. 68 വയസ്സായിരുന്നു. പുലര്‍ച്ചെ 4.30 ന് ഡല്‍ഹിയില്‍ വെച്ചായിരുന്നു അന്ത്യം. 1974 ബാച്ച് ഐപിഎസ് ഉദ്യോഗസ്ഥനായിരുന്നു രഞ്ജിത്ത് സിന്‍ഹ. ഇന്‍ഡോ ടിബറ്റന്‍ ബോര്‍ഡര്‍ പൊലീസ് ഡയറക്ടര്‍ ജനറലായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്.
Read Moreമുൻമന്ത്രി കെ.ജെ.ചാക്കോ അന്തരിച്ചു
മുൻമന്ത്രിയും കേരള കോൺഗ്രസ് നേതാവുമായ കെ.ജെ.ചാക്കോ(91) അന്തരിച്ചു. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലിരിക്കെയാണ് മരണം. സംസ്‌കാരം ബുധനാഴ്ച്ച നടക്കും.മൂന്നു തവണ ചങ്ങനാശേരിയിൽ നിന്നും നിയമസഭാംഗമായിട്ടുണ്ട് കെ.ജെ ചാക്കോ. 1965, 1970, 1977 എന്നീ വർഷങ്ങളിലാണ് കെ.ജെ ചാക്കോ നിയമസഭാംഗമായത്. കെ. ജെ. ചാക്കോസാർ ആദരണീയനായ ജനനേതാവ്: കർദിനാൾ ജോർജ് ആലഞ്ചേരിhttps://nammudenaadu.com/35777k-j-chackosar-honorable-peoples-leader-cardinal-george-alencherry/
Read Moreഫിലിപ്പ് രാജകുമാരന്‍ അന്തരിച്ചു
ലണ്ടന്‍: എലിസബത്ത് രാജ്ഞിയുടെ ഭര്‍ത്താവ് ഫിലിപ്പ് രാജകുമാരന്‍ അന്തരിച്ചു. 99 വയസായിരുന്നു. ഇന്ന് പുലര്‍ച്ചെയാണ് അദ്ദേഹത്തിന്റെ മരണം സംഭവിച്ചതെന്ന് രാജ കുടുംബം പ്രത്യേക വാര്‍ത്താക്കുറിപ്പിലൂടെ വ്യക്തമാക്കി. അദ്ദേഹത്തോടുള്ള ആദര സൂചകമായി ബ്രിട്ടീഷ് പതാക പകുതി താഴ്ത്തിക്കെട്ടി. അണുബാധയും ഹൃദയസംബന്ധമായ അസുഖവും കാരണം ഫിലിപ്പ് രാജകുമാരന്‍ ദിവസങ്ങളോളം ആശുപത്രിയിലായിരുന്നു. പിന്നീട് കഴിഞ്ഞ ദിവസമാണ് ഡിസ്ചാര്‍ജ് ചെയ്തത്. പിന്നാലെ ഇന്ന് പുലര്‍ച്ചെയോടെ മരണം സംഭവിക്കുകയായിരുന്നു. 73 വര്‍ഷം നീണ്ട ദാമ്ബത്യ ബന്ധത്തിനാണ് ഫിലിപ്പിന്റെ മടക്കത്തോടെ വിരാമമാകുന്നത്. 2017ല്‍ രാജ കുടുംബത്തിന്റെ ഔദ്യോഗിക […]
Read More