കോലം കത്തിക്കൽ സഭാസംവിധാനങ്ങളോടുള്ള വെല്ലുവിളി|സീറോമലബാർ സഭ

Share News

സീറോമലബാർ സഭ മാധ്യമ കമ്മീഷൻകാക്കനാട് റോമിലെ പൗരസ്ത്യ സഭകൾക്കായുള്ള കാര്യാലയത്തിന്റെ തലവൻ കർദിനാൾ ലെയൊണാർദോ സാന്ദ്രി യുടെയും സീറോമലബാർ സഭയുടെ പിതാവും തലവനുമായ കർദിനാൾ മാർ ജോർജ് ആലഞ്ചേരി പിതാവിന്റെയും കോലങ്ങൾ കത്തിച്ച് ചില അത്മായ നേതാക്കളുടെ നടപടി അങ്ങേയറ്റം പ്രതിഷേധാർഹമാണ്. സഭയിലെ മുഴുവൻ വിശ്വാസികളുടെയും ആത്മാഭിമാനത്തെ ചോദ്യം ചെയ്യുന്ന ഈ നടപടി തികച്ചും ധിക്കാരപരവും സഭാസംവിധാന ങ്ങളോടുള്ള പരസ്യമായ വെല്ലുവിളിയുമാണ്. പൗരസ്ത്യ സഭകൾക്കായുള്ള മാർപാപ്പായുടെ പ്രതിനിധിയെ പരസ്യ മായി അധിക്ഷേപിക്കുന്നത് പരിശുദ്ധ പിതാവിനെതിരായ നീക്കമായി മാത്രമേ […]

Share News
Read More

വഖഫ് ബോർഡിലെ നിയമനങ്ങൾ പി.എസ്.സി ക്ക് വിട്ട നടപടി പിൻവലിക്കണമെന്നാവശ്യപ്പെട്ട് മലപ്പുറം ജില്ലാ മുസ്ലിം ലീഗ് കമ്മിറ്റിയുടെ ആഹ്വാന പ്രകാരം തിരൂരങ്ങാടി താലൂക്ക് ഓഫീസിന് മുന്നിൽ സംഘടിപ്പിച്ച മുസ്ലിം ലീഗ് ധർണ ഉദ്ഘാടനം ചെയ്തു.

Share News
Share News
Read More

നാര്‍ക്കോട്ടിക്ക് ജിഹാദ്: പ്രസ്താവനയും പ്രചരണങ്ങളും അടിസ്ഥാനരഹിതം, വെള്ളം കലക്കി മീന്‍പിടിക്കാന്‍ ശ്രമിക്കുന്ന ശക്തികളെ ഒറ്റപ്പെടുത്തണമെന്ന് മുഖ്യമന്ത്രി

Share News

തിരുവനന്തപുരം: നാര്‍ക്കോട്ടിക്ക് ജിഹാദ് എന്ന പേരില്‍ സംഘടിത ശ്രമങ്ങള്‍ നടക്കുന്നതായുള്ള പ്രസ്താവനയും പ്രചരണങ്ങളും അടിസ്ഥാനരഹിതമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നിര്‍ഭാഗ്യകരമായ ഒരു പരാമര്‍ശം. അതിലൂടെ നിര്‍ഭാഗ്യകരമായ ഒരു വിവാദം നമ്മുടെ നാട്ടില്‍ ഉയര്‍ന്നുവന്നു. ഈ ഘട്ടത്തില്‍ അത്യന്തം നിര്‍ഭാഗ്യകരമായ രീതിയില്‍ വിവാദം സൃഷ്ടിക്കാനാണ് ചില കേന്ദ്രങ്ങള്‍ ശ്രമിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രണയവും മയക്കുമരുന്നുമൊന്നും ഏതെങ്കിലും മതത്തിന്റെ കണക്കിലേക്ക് തള്ളേണ്ടതല്ല. അതിന്റെ പേരില്‍ വിവാദങ്ങള്‍ക്ക് തീക്കൊടുത്ത് നമ്മുടെ നാടിന്റെ എെക്യത്തിനും സമാധാനത്തിനും ഭംഗം വരുത്താനുള്ള തല്‍പ്പരകഷികളുടെ വ്യാമോഹം […]

Share News
Read More

സമാധാന ആഹ്വാനവുമായി വിവിധ മത സമുദായ സംഘടനകളുടെ നേതാക്കളുടെ യോഗം

Share News

തിരുവനന്തപുരം: വിവിധ സമുദായങ്ങള്‍ തമ്മിലുള്ള സൗഹാര്‍ദം ഊട്ടിയുറപ്പിക്കാന്‍ ആഹ്വാനം ചെയ്ത് വിവിധ മത, സമുദായ സംഘടനകളുടെ നേതാക്കള്‍ യോഗം ചേര്‍ന്നു. വിവിധ സമുദായങ്ങള്‍ ഉള്‍ക്കൊള്ളുന്ന പ്രാദേശിക ഫോറങ്ങള്‍ കൂടുതല്‍ സജീവമാകണമെന്നു യോഗം നിര്‍ദേശിച്ചു. മലങ്കര കത്തോലിക്കാ സഭാ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാബാവ, പാണക്കാട് മുനവറലി ശിഹാബ് തങ്ങള്‍, സ്വാമി ഗുരുരത്‌നം ജ്ഞാന തപസ്വി, തിരുവനന്തപുരം ലത്തീന്‍ ആര്‍ച്ച് ബിഷപ്പ് ഡോ. എം. സൂസപാക്യം, ജോസഫ് മാര്‍ ബര്‍ണബാസ് സഫ്രഗന്‍ മെത്രാപ്പോലീത്ത, […]

Share News
Read More

‘പിന്നില്‍ നിന്ന് കുത്തേറ്റ് മരിക്കാന്‍ തയ്യാറല്ല’: കെപി അനില്‍ കുമാര്‍ കോണ്‍ഗ്രസ് വിട്ടു| കെപി അനില്‍കുമാറിനെ സിപിഎം സ്വീകരിച്ചു .

Share News

കോഴിക്കോട്: കെപിസിസി മുന്‍ ജനറല്‍ സെക്രട്ടറി കെപി അനില്‍ കുമാര്‍ കോണ്‍ഗ്രസ് വിട്ടു. 43 വര്‍ഷമായി കോണ്‍ഗ്രസുമായുള്ള ബന്ധം അവസാനിപ്പിക്കുന്നതായി അനില്‍ കുമാര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ഇന്ന് രാവിലെ എഐസിസി പ്രസിഡന്റ് സോണിയാ ഗാന്ധിക്കും കെപിസിസി പ്രസിഡന്റ് കെ സുധാകരനും രാജിക്കത്ത് ഇമെയില്‍ വഴി അയച്ചതായും അനില്‍കുമാര്‍ പറഞ്ഞു. ”എന്റെ തലയറുക്കാന്‍ വേണ്ടി കാത്തുനില്‍ക്കുന്നവരാണ് പാര്‍ട്ടി നേതൃത്വത്തിലുള്ളത്. അവരുടെ പിന്നില്‍ നിന്നുള്ള കുത്തേറ്റ് മരിക്കാന്‍ തയ്യാറല്ല.”-അനില്‍കുമാര്‍ പറഞ്ഞു. നാലാം ക്ലാസില്‍ പഠിക്കുമ്പോള്‍ അച്ഛന്റെ കൈയും പിടിച്ച് […]

Share News
Read More

കോവിഡ് മരണ കണക്ക് കൃത്യമാക്കണം: അര്‍ഹതയുള്ളവര്‍ക്കെല്ലാം നഷ്ടപരിഹാരം നല്‍കണമെന്ന് വി.ഡി സതീശൻ

Share News

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് ബാധിച്ചു മരിച്ചവരുടെ കൃത്യമായ കണക്കെടുക്കണമെന്നു പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. ഇതുവരെ സര്‍ക്കാര്‍ പുറത്തുവിട്ട കണക്കുകള്‍ തെറ്റിദ്ധരിപ്പിക്കുന്നതാണ്. ആരോഗ്യ വകുപ്പ് അധൃകരും തദ്ദേശ സ്ഥാപനങ്ങളും യോജിച്ച് സുപ്രീം കോടതി പുതുക്കി നിശ്ചയിച്ച കോവിഡ് മാനദണ്ഡ പ്രകാരമുള്ള കണക്കുകളാണ് തയാറാക്കേണ്ടത്. ഒന്നും രണ്ടും ഘട്ടങ്ങളില്‍ കോവിഡ് ബാധിച്ചു മരിച്ചവരുടെ ആശ്രിതര്‍ക്ക് നഷ്ടപരിഹാരം നല്‍കണമെന്ന സുപ്രീം കോടതിയുടെ വിധിയുടെ പരിധിയില്‍ നിന്ന് കേരളത്തില്‍ അര്‍ഹതയുള്ള ഒരാളെയും ഒഴിവാക്കരുതെന്നും സതീശന്‍ ആവശ്യപ്പെട്ടു. കോവിഡ് ഒന്നാം തരംഗത്തിലും രണ്ടാം […]

Share News
Read More

മതവിദ്വേഷത്തിനിരയായി മുസ്ലീം കുടുംബം കൊല്ലപ്പെട്ട സംഭവം: അപലപിച്ച് കാനഡയിലെ കത്തോലിക്ക സഭ

Share News

ഒന്റാരിയോ, ലണ്ടന്‍ (കാനഡ): തെക്കന്‍ കാനഡയിലെ ഒന്റാരിയോയിലെ ലണ്ടനില്‍ നാലംഗ മുസ്ലീം കുടുംബത്തെ ട്രക്കിടിപ്പിച്ചു കൊലപ്പെടുത്തിയ സംഭവത്തെ അപലപിച്ച് കാനഡയിലെ കത്തോലിക്ക സഭ. സംഭവം പോലീസ് സ്ഥിരീകരിച്ച് മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ അക്രമത്തെ അപലപിച്ചു കൊണ്ട് ടൊറന്റോ അതിരൂപത രംഗത്തെത്തിയിരുന്നു. മുസ്ലീം സമുദായത്തിനും ലണ്ടന്‍ മേയര്‍ എഡ് ഹോള്‍ഡറിനുമൊപ്പം അതിക്രൂരമായ ഈ ആക്രമണത്തെ അപലപിക്കുന്നുവെന്ന്‍ സംഭവത്തില്‍ അനുശോചനം രേഖപ്പെടുത്തിക്കൊണ്ട് അതിരൂപത പുറത്തുവിട്ട പ്രസ്താവനയില്‍ പറയുന്നു. മതവിദ്വേഷത്തെ വേരോടെ പിഴുതുകളയുവാന്‍ മുസ്ലീം സമൂഹത്തോടൊപ്പം തോളോടുതോള്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കുവാന്‍ കത്തോലിക്ക സഭയും […]

Share News
Read More