പൂക്കോട് വെറ്ററിനറി സർവകലാശാലയിലെ വിദ്യാർഥി സിദ്ധാർത്ഥിന്റെ ദൗർഭാഗ്യകരമായ മരണം നാടിനെയാകെ ദുഃഖത്തിൽ ആഴ്ത്തി|കേസ് അന്വേഷണം സിബിഐക്ക് വിടാൻ തീരുമാനിച്ചു.|മുഖ്യമന്ത്രി

Share News

“പൂക്കോട് വെറ്ററിനറി സർവകലാശാലയിലെ രണ്ടാംവർഷ വിദ്യാർഥി സിദ്ധാർത്ഥിന്റെ ദൗർഭാഗ്യകരമായ മരണം നാടിനെയാകെ ദുഃഖത്തിൽ ആഴ്ത്തിയതാണ്. സിദ്ധാർത്ഥിന്റെ പിതാവും ബന്ധുക്കളും ഇന്ന് ഓഫീസിലെത്തി കണ്ടിരുന്നു. പോലീസ് അന്വേഷണം നടന്നു വരികയാണ്. കുറ്റമറ്റതും നീതിപൂർവ്വകവുമായ അന്വേഷണത്തിലൂടെ എല്ലാ പ്രതികളെയും ഇതിനകം അറസ്റ്റ് ചെയ്തിട്ടുണ്ട്. എന്നിരുന്നാലും കുടുംബം ഈ കേസ് സിബിഐക്ക് വിടണം എന്ന് ആവശ്യം ഉന്നയിച്ചിട്ടുണ്ട്. അതു സംബന്ധിച്ച നിവേദനം സിദ്ധാർത്ഥിന്റെ മാതാവ് നൽകിയിട്ടുണ്ട്. കുടുംബത്തിന്റെ വികാരം മാനിച്ച് കേസ് അന്വേഷണം സിബിഐക്ക് വിടാൻ തീരുമാനിച്ചതായി സിദ്ധാർത്ഥിന്റെ കുടുംബത്തെ അറിയിച്ചു.“ […]

Share News
Read More

സി. മേബിൾ ജോസഫിനെ ആത്മഹത്യ ചെയ്തനിലയിൽ മഠത്തിനോട് ചേർന്നുള്ള കിണറ്റിൽ കണ്ടെത്തി.

Share News

കൊല്ലം .പയസ് വർക്കേഴ്സ് ഓഫ് സെന്റ് ജോസഫ് സന്യാസിനീ സമൂഹത്തിൽ അംഗമായ സി. മേബിൾ ജോസഫിനെ ആത്മഹത്യ ചെയ്തനിലയിൽ മഠത്തിനോട് ചേർന്നുള്ള കിണറ്റിൽ കണ്ടെത്തി. കൊല്ലം കുരീപ്പുഴയിലെ കോൺവെന്റിൽ വെള്ളിയാഴ്ച (16/04/2021) രാവിലെയാണ് സംഭവം. രാവിലെ ദേവാലയത്തിൽ എത്താത്തതിനെ തുടർന്ന് നടന്ന അന്വേഷണത്തിൽ മുറിയിൽനിന്ന് ആത്മഹത്യാ കുറിപ്പ് കണ്ടെടുക്കുകയായിരുന്നു. തന്നെ അലട്ടുന്ന ആരോഗ്യപ്രശ്നങ്ങളാണ് ആത്മഹത്യയ്ക്ക് കാരണമെന്ന് എഴുതിയിരുന്ന കുറിപ്പിൽ, മറ്റു സിസ്റ്റേഴ്‌സിനോ കുടുംബാംഗങ്ങൾക്കോ ഇതിൽ പങ്കില്ലെന്നും എല്ലാവരും തന്നോട് ക്ഷമിക്കണമെന്നും പ്രാർത്ഥനയിൽ ഓർമിക്കണമെന്നും സി. മേബിൾ കൂട്ടിച്ചേർത്തിരുന്നു. […]

Share News
Read More