ആദിവാസി പിന്നാക്ക വിഭാഗങ്ങൾക്കിടയിൽ സേവനം ചെയ്യാനുള്ള അവസരം ഡോ. സി. ജീൻ റോസ് എസ് ഡി.

Share News

മറയൂർ കുടുംബാരോഗ്യ കേന്ദ്രത്തിലെ മെഡിക്കൽ ഓഫീസറായി ഇനിയുണ്ടാവുക ഡോ. സി. ജീൻ റോസ് എസ് ഡി. കേരളത്തിൽ സർക്കാർ ആശുപത്രിയിൽ മെഡിക്കൽ ഓഫീസറായി സേവനം ചെയ്യുന്ന ആദ്യ സന്യാസിനിയാണ് അഗതികളുടെ സന്യാസിനീ സമൂഹത്തിൽ അംഗമായ സി. ജീൻ. പിഎസ്‌സി എഴുതി സർക്കാർ സർവീസിൽ കയറിയ സി. ജീൻ ആദ്യമായി ജോലിയിൽ പ്രവേശിക്കുന്നത് കട്ടപ്പന താലൂക്ക് ആശുപത്രിയിലാണ്. അതിനു മുമ്പ് മറയൂരിൽ സഭയുടെ നിയന്ത്രണത്തിലുള്ള സ്വകാര്യ ആശുപത്രിയിൽ പത്തുവർഷക്കാലം സേവനമനുഷ്ഠിച്ചിരുന്നു. ഒട്ടേറെ ഗോത്രവർഗക്കാരും ആദിവാസി വിഭാഗങ്ങളും തിങ്ങിപ്പാർക്കുന്ന മറയൂർ […]

Share News
Read More

സിവിൽ ജഡ്‌ജിയായി തെരഞ്ഞെടുക്കപ്പെട്ടആദ്യ ആദിവാസി വനിത. ശ്രീപതി…

Share News

തമിഴ്നാട്ടിൽ യേലഗിരി കുന്നിൽ വിദ്യാഭ്യാസം നേടിയ യുവതി പിന്നീട് ബിഎബിഎൽ നിയമ കോഴ്‌സ് പൂർത്തിയാക്കി. പഠിക്കുമ്പോൾ തന്നെ വിവാഹം കഴിഞ്ഞെങ്കിലും പഠനം വിട്ടു കളഞ്ഞില്ല. ഈ സാഹചര്യത്തിലാണ് കഴിഞ വർഷം ടിഎന്‍പിഎസ്‌സി സിവിൽ ജഡ്‌ജ് പരീക്ഷ (തമിഴ്‌നാട് സ്റ്റേറ്റ് ജുഡീഷ്യൽ സർവീ സ്) നടന്നത്.പ്രസവ തീയതിയും പരീക്ഷാ തീയതിയും ഒരേ ദിവസം വന്നത്‌ പരീക്ഷക്ക് തയ്യാറെടുക്കുകയായിരുന്ന ശ്രീപതിയെ ആശങ്കയിലാഴ്‌ത്തിയെങ്കിലും. പ്രസവം കഴിഞ്ഞ് രണ്ടാം ദിവസം ഭർത്താവിന്‍റെയും ബന്ധുക്കളുടേയും സുഹൃത്തുക്കളുടേയും സഹായത്തോടെ കാറിൽ ചെന്നൈയിലേക്ക് പോയി സിവിൽ ജഡ്‌ജി […]

Share News
Read More

ആദിവാസി ഊരിൽ നിന്ന് മൂന്നു മക്കളേയും ഡോക്ടറാക്കിയ ഒരച്ഛൻ..!|മരുമകളും ഡോക്ടർ..!

Share News

ഇക്കൊല്ലം ഒരു മലയിലാണെങ്കിൽ അടുത്ത കൊല്ലം വേറൊരു മലയിൽ. മുമ്പ് കഴിഞ്ഞിടത്തുള്ളതൊക്കെ ഉപേക്ഷിച്ച് പൂജ്യത്തിൽ നിന്ന് വീണ്ടും വീണ്ടും തുടങ്ങുന്ന ഊരു തെണ്ടൽ.. ഇതിനിടയ്ക്ക് എവിടുന്നോ ഉള്ളിൽ വീണ വിദ്യാഭ്യാസത്തിന്റെ വെളിച്ചത്തിൽ രാഘവനു മനസ്സിലായി, ഈ പോക്ക് പോയാൽ ജീവിതത്തിനെന്നും പൂജ്യത്തിന്റെ വിലയേ കാണൂ എന്ന്.. ആ തിരിച്ചറിവിൽ നിന്നാണ് തന്റെ മൂന്നു മക്കളേയും എന്തു കഷ്ടപ്പാടും സഹിച്ച് പഠിപ്പിക്കണം എന്ന വാശി വരുന്നത്.. രാഘവനോടൊപ്പം രാവും പകലും പണിയെടുത്ത് ഭാര്യ പുഷ്പയും നിന്നപ്പോൾ കുട്ടമ്പുഴ ഇളംപ്ലാച്ചേരി […]

Share News
Read More

മധുവും വിശ്വനാഥനുമെല്ലാം പ്രതീകങ്ങളാണ്. |മാറേണ്ടത് നമ്മളാണ്! നാമുൾപ്പെടുന്ന സമൂഹമാണ്! നമ്മുടെ ചിന്താഗതികളാണ്.!

Share News

2018 ഫെബ്രുവരി 22 ന് പ്രബുദ്ധ മലയാളിയെന്ന കിന്നരി തലപ്പാവ് അഴിച്ചു വച്ച് ഓരോ മലയാളിയും ലജ്ജയോടെ തല കുനിച്ചു നിന്നത് ഒരു അനക്കമറ്റ ശവശരീരത്തിനു മുന്നിലായിരുന്നു. മനസ്സിൽ ലേശം കരുണയും മനുഷ്യത്വവും ബാക്കിനിന്ന വളരെ കുറച്ചു മനുഷ്യർ മാത്രം ദൈന്യതയാർന്ന കണ്ണുകളോടെ പകച്ചു നിന്ന ഒരു പാവം മനുഷ്യനെയോർത്ത് കരഞ്ഞു. മധു എന്ന കാടിൻ്റെ മകന് വേണ്ടി കരഞ്ഞത് അവൻ്റെ അമ്മയായ പ്രകൃതി മാത്രമാണെന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്. അവനു നേരെ പ്രബുദ്ധരായ ഇരുകാലി മൃഗങ്ങൾ നടത്തിയ […]

Share News
Read More

വിശ്വനാഥൻ എന്ന ആദിവാസി യുവാവ് സമൂഹത്തിന്റെ ഒടുവിലത്തെ ഇര മാത്രം. |പിറന്നുവീണ പിറ്റേദിവസം തന്നെ അച്ഛനെ നഷ്ടപ്പെട്ട ആ കുഞ്ഞ് വളർന്നു വരുമ്പോൾ ഈ സമൂഹത്തെയും ഇവിടത്തെ നിയമങ്ങളെയും എങ്ങനെയാണ് കാണുക. ?

Share News

വിവാഹം കഴിഞ്ഞു എട്ടു വർഷത്തിന് ശേഷം ആദ്യമായി ഗർഭിണിയായ ഭാര്യയുടെ പ്രസവത്തിനായാണ് ആ ആദിവാസി യുവാവ് വയനാട്ടിൽ നിന്ന് കോഴിക്കോട് നഗരത്തിലെ മെഡിക്കൽ കോളേജിലേക്ക് വന്നത്. ആറ്റുനോറ്റുണ്ടായ കുഞ്ഞിനെ അയാൾ ഒന്ന് കണ്ണു നിറയെ കാണുകയോ ഓമനിക്കുകയോ ചെയ്തിട്ടില്ല. മോഷണം ആരോപിച്ച് ആളുകൾ അയാളെ ചോദ്യം ചെയ്യുകയും മർദ്ദിക്കുകയും ചെയ്തപ്പോൾ ഭയപ്പെട്ട് കരഞ്ഞ് ഓടിപ്പോയ ആ മനുഷ്യൻ തൂങ്ങിമരിച്ചതായാണ് പിന്നീട് കാണുന്നത്. ജീവിതത്തിലെ ഏറ്റവും സന്തോഷം നിറഞ്ഞ സമയത്താണ് ഒട്ടും പ്രതീക്ഷിക്കാതെ അയാൾ കള്ളനെന്ന് മുദ്രകുത്തപ്പെടുന്നതും അപമാനവും […]

Share News
Read More

അഞ്ചു ഡോക്ടേഴ്സുള്ള ആദിവാസിക്കുടി!

Share News

അഞ്ചു ഡോക്ടേഴ്സുള്ള ആദിവാസിക്കുടി!ആദിവാസി ദമ്പതികളായ രാഘവൻ്റെയും പുഷ്പയുടെയും കുടിയിൽ എല്ലാവരും -മക്കളും മരുമക്കളുമെല്ലാം – ഡോക്ടേഴ്സാണ്! ഒരൊറ്റ വീട്ടിൽ വീട്ടിൽ 5 ഡോക്ടേഴ്സ്!_ മൂന്നു മക്കളും രണ്ടു മരുമക്കളും. അഞ്ചു ഡോക്ടേഴ്സിൻ്റെ കാരണവർ ! മൂത്തവനും, മരുമകളും ഹോമിയോ ഡോക്ടേഴ്സ്. രണ്ടാമത്തവൾ അലോപ്പതി മൂന്നാമത്തവൻ ആയുർവേദം;മരുമകൻ ഒരാൾ ദന്തഡോക്ടർ!ഒരു കണ്ണീർക്കഥയുടെ ശുഭാന്ത്യം അതെങ്ങനെ സംഭവിച്ചു എന്നല്ലേ? അതിനു പുറകിൽ കഷ്ടപ്പാടിൻ്റെ കണ്ണീർക്കഥയുണ്ട്. വെല്ലുവിളികളുടെ മുഴുപ്പട്ടിണിയിൽ കുതിർന്ന കദനകഥയാണത്. രാഘവൻ്റെയും പുഷ്പ യുടെയും വിവാഹം മുതൽ തീവ്രമായ ഒരു […]

Share News
Read More