സംസ്ഥാന റവന്യൂ അവാർഡ് പ്രഖ്യാപനത്തിൽ തിളക്കമാർന്ന നേട്ടവുമായി എറണാകുളം ജില്ല. മികച്ച ജില്ലാ കളക്ടർ, മികച്ച സബ് കളക്ടർ എന്നീ പുരസ്കാരങ്ങൾ ജില്ല നേടി.

Share News

സംസ്ഥാന റവന്യൂ അവാർഡ് പ്രഖ്യാപനത്തിൽ തിളക്കമാർന്ന നേട്ടവുമായി എറണാകുളം ജില്ല. മികച്ച ജില്ലാ കളക്ടർ, മികച്ച സബ് കളക്ടർ എന്നീ പുരസ്കാരങ്ങൾ ജില്ല നേടി. മികച്ച സബ് കളക്ടറായി ഫോർട്ടുകൊച്ചി സബ് കളക്ടർ കെ മീരയെയും തിരഞ്ഞെടുത്തു. ഒപ്പം ഡിജിറ്റൽ സർവേയുടെ ബെസ്റ്റ് പെർഫോർമർ നേട്ടത്തിനും കെ മീര അർഹയായി. സംസ്ഥാനത്തെ മികച്ച റവന്യൂ റിക്കവറി ഡെപ്യൂട്ടി കളക്ടർക്കുള്ള പുരസ്കാരത്തിന് വി ഇ അബ്ബാസും അർഹനായി. കൊച്ചി തഹസിൽദാർ ആയിരുന്ന എസ് ശ്രീജിത്തിന് മികച്ച തഹസിൽദാറായും റവന്യൂ […]

Share News
Read More

ഭിന്നശേഷി വിഭാഗത്തിൽ മികച്ച സർക്കാർ ജീവനക്കാരനുള്ള സംസ്ഥാന സർക്കാരിന്റെ അവാർഡിന് അബ്ദുൾ നിസാർ അർഹനായിരിക്കുകയാണ്

Share News

അബ്ദുൾ നിസാറിന് അഭിനന്ദനങ്ങൾ !! ഭിന്നശേഷി വിഭാഗത്തിൽ മികച്ച സർക്കാർ ജീവനക്കാരനുള്ള സംസ്ഥാന സർക്കാരിന്റെ അവാർഡിന് സിവിൽ സ്റ്റേഷനിലെ റീസർവേ അസിസ്റ്റന്റ് ഡയറക്ടർ ഓഫീസ് സീനിയർ ക്ലർക്ക് അബ്ദുൾ നിസാർ അർഹനായിരിക്കുകയാണ് കേൾവി ശക്തി പൂർണമായും നഷ്ടപ്പെട്ട നിസാർ പരിമിതികൾ അതിജീവിച്ച് കാഴ്ച്ച വയ്ക്കുന്ന മികച്ച പ്രവർത്തനമാണ് അദ്ദേഹത്തെ അവാർഡിനർഹനാക്കിയത്. കുമാരപുരം പള്ളിക്കര സ്വദേശിയാണ്. കേൾവി ശക്തി കുറഞ്ഞവരുടെ വിഭാഗത്തിലാണ് 52 കാരനായ അബ്ദുൾ നിസാറിനെ തിരഞ്ഞെടുത്തത്. 1996 ലാണ് നിസാർ റവന്യൂ വകുപ്പിൽ ലാസ്റ്റ് ഗ്രേഡ് […]

Share News
Read More

എറണാകുളം ജില്ലാ കലക്ടര്‍ രേണുരാജിന് സ്ഥലംമാറ്റം; അഞ്ച് കലക്ടര്‍മാരെ മാറ്റാന്‍ മന്ത്രിസഭായോഗത്തില്‍ തീരുമാനം

Share News

തിരുവനന്തപുരം: ബ്രഹ്മപുരം തീപിടിത്തത്തെ തുടര്‍ന്ന് ഉണ്ടായ പ്രതിസന്ധി പരിഹരിക്കാന്‍ ശ്രമം നടക്കുന്നതിനിടെ എറണാകുളം ജില്ലാ കലക്ടര്‍ രേണുരാജിന് സ്ഥലംമാറ്റം. രേണുരാജിനെ വയനാട്ടിലേക്ക് മാറ്റാനാണ് മന്ത്രിസഭാ യോഗം തീരുമാനിച്ചത്. മറ്റു നാല് കലക്ടര്‍മാര്‍ക്കും സ്ഥലംമാറ്റമുണ്ട്. ചീഫ് സെക്രട്ടറിയുടെ ഓഫീസില്‍ സ്‌പെഷ്യല്‍ ഡ്യൂട്ടിയില്‍ ജോലി ചെയ്യുന്ന എന്‍ എസ് കെ ഉമേഷ് ആണ് പുതിയ എറണാകുളം ജില്ലാ കലക്ടര്‍. വയനാട് കലക്ടര്‍ ആയിരുന്ന എ ഗീതയാണ് പുതിയ കോഴിക്കോട് ജില്ലാ കലക്ടര്‍.തൃശൂര്‍ ജില്ലാ കലക്ടര്‍ ആയിരുന്ന ഹരിത വി കുമാറിന് ആലപ്പുഴയിലാണ് […]

Share News
Read More

കുട്ടമ്പുഴ ഗ്രാമപഞ്ചായത്തിലെപന്തപ്ര ആദിവാസി കോളനി പുനഃരധിവാസവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പരിഹരിക്കാൻ അടിയന്തര നടപടികൾ സ്വീകരിക്കാൻ കോതമംഗലത്ത് ചേർന്ന യോഗം തീരുമാനിച്ചു.

Share News

കോളനി പ്രദേശത്ത് അപകട ഭീഷണി ഉയർത്തി നിൽക്കുന്ന മരങ്ങൾ എത്രയും വേഗം മുറിച്ചു നീക്കും. ഇതുമായി ബന്ധപ്പെട്ട് കോടതിയിൽ നിലനിൽക്കുന്ന കേസിന്റെ നടപടി ക്രമങ്ങൾ വേഗത്തിലാക്കാൻ ജില്ലാ ഭരണകൂടം ഇടപെടും. പ്രദേശത്ത് നിലവിൽ തകരാറിലായി കിടക്കുന്ന ഫെൻസിങ് സംവിധാനം അറ്റകുറ്റപ്പണികൾ നടത്തി പ്രവർത്തനക്ഷമമാക്കാനും വാച്ചർമാരെ താൽക്കാലികമായി നിയമിക്കാനും ധാരണയായി. പന്തപ്ര കോളനിയിലെ പ്രശ്നങ്ങൾ കഴിയുന്നതും വേഗത്തിൽ പരിഹരിക്കണമെന്ന് ആന്റണി കോൺ എം.എൽ.എ നിർദേശിച്ചു. കോളനിയിലെ വീടുകളുടെ നിർമ്മാണം വേഗത്തിൽ പൂർത്തിയാക്കാൻ നടപടികൾ സ്വീകരിക്കണമെന്ന് ബന്ധപ്പെട്ട വകുപ്പുകൾക്ക് നിർദേശം […]

Share News
Read More

കനത്ത മഴയെ തുട൪ന്ന് എറണാകുളം ജില്ലയിൽ റെഡ് അലെർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിൽ മഴക്കെടുതി നേരിടാനായി ജില്ലയിൽ വിവിധ വകുപ്പുകളുടെ നേതൃത്വത്തിൽ സ്വീകരിച്ച ക്രമീകരണങ്ങൾ വിലയിരുത്തി.

Share News

വിവിധ ഉദ്യോഗസ്ഥരുടെയും ജനപ്രതിനിധികളുടെയും ഓൺലൈൻ യോഗത്തിൽ അടിയന്തര സാഹചര്യം നേരിടാ൯ സ്വീകരിക്കേണ്ട നടപടികളെക്കുറിച്ച് നി൪ദേശം നൽകിയിട്ടുണ്ട്.അപകടകരമായ സാഹചര്യത്തിൽ താമസിക്കുന്ന എല്ലാവരെയും മാറ്റിപ്പാ൪പ്പിക്കും. ജില്ലയിൽ വിവിധ താലൂക്കുകളിൽ ദുരിതാശ്വാസ ക്യാംപുകൾ തുറക്കുന്നതിനുള്ള ക്രമീകരണങ്ങൾ പൂ൪ത്തിയായി. ട്രോളിങ് നിരോധനം നീക്കിയെങ്കിലും ശക്തമായ കാറ്റും മഴയും നിലനിൽക്കുന്ന സാഹചര്യത്തിൽ മത്സ്യ ബന്ധന തൊഴിലാളികൾ കടലിൽ പോകുന്നത് നിരോധിച്ചു. കടലിൽ പോയിരിക്കുന്ന മത്സ്യ ബന്ധന തൊഴിലാളികളോട് എത്രയും വേഗം മടങ്ങി വരാൻ നിർദേശം നൽകിയിട്ടുണ്ട്. ജില്ലയിലെ ഡാമുകളിലെയും പുഴകളിലെയും ജലനിരപ്പ് സംബന്ധിച്ച് നിലവിൽ […]

Share News
Read More