മിഠായിപ്പൊതികൾ പോലെ കഥാപ്പുസ്തകങ്ങൾക്കായി കൊതിച്ചിരുന്നൊരു ബാല്യകാലത്ത് ഏറെ ആശിച്ചിട്ടും കിട്ടാതെ പോയൊരു മധുരനൊമ്പരമായിരുന്നു ആ പുസ്തകം.
‘ഒരു കുടയും കുഞ്ഞുപെങ്ങളും!’ ജീവിതത്തിലാദ്യമായി എന്നെ മോഹിപ്പിച്ച ഒരു ചെറു നോവലിന്റെ പേരാണത്. പഴകിയ പുറംചട്ടയിൽ മുട്ടത്തു വർക്കി എന്ന പേരു കണ്ടെങ്കിലും, അദ്ദേഹം ആരാണെന്നൊക്കെ പിന്നീടാണു മനസ്സിലായത്. മിഠായിപ്പൊതികൾ പോലെ കഥാപ്പുസ്തകങ്ങൾക്കായി കൊതിച്ചിരുന്നൊരു ബാല്യകാലത്ത് ഏറെ ആശിച്ചിട്ടും കിട്ടാതെ പോയൊരു മധുരനൊമ്പരമായിരുന്നു ആ പുസ്തകം. ബാല്യത്തിന്റെ മുഴുവൻ കൗതുകങ്ങളും നന്മയുമൊളിപ്പിച്ച ആ ‘അസാധ്യ’ തലക്കെട്ടു തന്നെ കുട്ടികളായിപ്പിറന്ന സകല കുറുമ്പൻമാരെയും ഒറ്റ വായനയിൽ വീഴ്ത്താൻ പോന്നതായിരുന്നു. അഞ്ചിലോ ആറിലോ പഠിക്കുന്ന കാലത്താണ്. കൊട്ടാരക്കരയ്ക്കടുത്തുള്ള കിഴക്കേത്തെരുവിലെ, ഞാൻ […]
Read More