സമാധാനത്തിന്റെയും സാഹോദര്യത്തിന്റെയും സഹവർത്തിത്വത്തിന്റെയുംഅന്തരീക്ഷത്തെ ജീവൻ കൊടുത്തും നിലനിർത്താൻ പ്രതിബദ്ധമായ പാരമ്പര്യമാണ് കേരളീയർക്കുള്ളത്.

Share News

കളമശ്ശേരി സ്ഫോടനത്തിന്റെ പശ്ചാത്തലത്തിൽ ഇന്ന് ചേർന്ന സർവ്വകക്ഷി യോഗം ഏകകണ്ഠമായി അംഗീകരിച്ച പ്രമേയം. സമാധാനത്തിന്റെയും സാഹോദര്യത്തിന്റെയും സഹവർത്തിത്വത്തിന്റെയും സവിശേഷ സാമൂഹ്യ സാഹചര്യമാണ് കേരളത്തെ ലോകത്തിന്റെ തന്നെ ശ്രദ്ധാകേന്ദ്രമാക്കിയ പ്രധാനപ്പെട്ട ഘടകങ്ങളിലൊന്ന്. ഈ അന്തരീക്ഷത്തെ ജീവൻ കൊടുത്തും നിലനിർത്താൻ പ്രതിബദ്ധമായ പാരമ്പര്യമാണ് കേരളീയർക്കുള്ളത്. എന്നാൽ, കേരളത്തിന്റെ അഭിമാനമായ ഈ പൊതു സാമൂഹ്യ സാഹചര്യത്തിൽ അസഹിഷ്ണുതയുള്ളവരും അതിനെ അപ്പാടെ ഇല്ലാതാക്കാൻ വ്യഗ്രതപ്പെടുന്നവരും ഉണ്ട് എന്ന് നമ്മൾ അറിയുന്നു. അവരുടെ ഒറ്റപ്പെട്ട ഛിദ്രീകരണ ശ്രമങ്ങളെ അതിജീവിച്ച് ഒറ്റമനസ്സായി കേരളം മുമ്പോട്ടുപോകുന്ന അവസ്ഥ […]

Share News
Read More

കളമശ്ശേരി സാമ്രാ കൺവെൻഷൻ സെന്റർ സ്ഫോടനം: മെഡിക്കൽ ബുള്ളറ്റിൻ

Share News

കളമശ്ശേരി സാമ്രാ കൺവെൻഷൻ സെന്ററിൽ നടന്ന സ്ഫോടനത്തോടനുബന്ധിച്ച് അടിയന്തിര ചികിത്സാസഹായങ്ങൾക്കും സംശയനിവാരണങ്ങൾക്കുമായി ആരോഗ്യവകുപ്പിന്റെ കൺട്രോൾ റൂം ജില്ലാ മെഡിക്കൽ ഓഫീസിൽ പ്രവർത്തനമാരംഭിച്ചു. അടിയന്തരയോഗം ചേരുകയും പ്രധാന ഉദ്യോസ്ഥർക്ക് ചുമതലകൾ നൽകിക്കൊണ്ട് ദ്രുതകർമ്മസമിതി രൂപീകരിക്കുകയും ചെയ്തു. അടിയന്തിര സാഹചര്യങ്ങൾ നേരിടുന്നതിന് കീഴ്സ്ഥാപനങ്ങൾക്ക് നിർദ്ദേശങ്ങൾ നൽകുകയും അവധിയിലുള്ള എല്ലാ ഉദ്യോഗസ്ഥർക്കും അടിയന്തിരമായി ജോലിയിൽ പ്രവേശിക്കാൻ നിർദ്ദേശം നൽകുകയും മരുന്നുകളുടെയും മറ്റ് സാമഗ്രികളുടെയും ലഭ്യത ഉറപ്പാക്കുകയും ചെയ്തു.108 ആംബുലൻസുകൾ,സ്വകാര്യ ആംബുലൻസുകൾ എന്നിവ അടിയന്തിര സാഹചര്യം നേരിടുന്നതിന് സജ്ജമാക്കിയിട്ടുണ്ട്.കളമശ്ശേരി ഗവണ്മെന്റ് മെഡിക്കൽ കോളേജിലും […]

Share News
Read More

അങ്ങേയറ്റം ദൗര്‍ഭാഗ്യകരം; മറ്റ് വിവരങ്ങള്‍ ശേഖരിക്കുന്നു; ഗൗരവത്തോടെ കാണുന്നു; മുഖ്യമന്ത്രി

Share News

തിരുവനന്തപുരം: അങ്ങേയറ്റം ദൗര്‍ഭാഗ്യകരമായ സംഭവമാണ് കളമശേരിയില്‍ നടന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അതിന്റെ മറ്റ് വിവരങ്ങള്‍ ശേഖരിക്കുന്നതയേള്ളൂ. എറണാകുളത്തുള്ള എല്ലാ പൊലീസ് ഉദ്യോഗസ്ഥരും ഇതിനകം സ്ഥലത്ത് എത്തിയിട്ടുണ്ട്. ഡിജിപിയടക്കമുള്ള ആളുകള്‍ അങ്ങോട്ട് തിരിച്ചിട്ടുണ്ട്. മറ്റ് കാര്യങ്ങള്‍ ഇപ്പോള്‍ പറയാറായിട്ടില്ല. ഗൗരവമായി തന്നെ കാര്യങ്ങള്‍ നോക്കിക്കൊണ്ടിരിക്കുകയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. സ്‌ഫോടനത്തില്‍ ഒരാള്‍ മരിച്ചിട്ടുണ്ട്, രണ്ടുപേരുടെ നിലഗുരുതരമാണെന്നാണ് വിവരങ്ങള്‍. ഭീകരാക്രമണമാണെന്ന് സംശിയക്കുന്നുണ്ടോയെന്ന ചോദ്യത്തിന് അതെല്ലാം അന്വേഷണം നടന്ന ശേഷമേ പറയാന്‍ കഴിയുകയുള്ളുവെന്ന് മുഖ്യമന്ത്രി പറഞ്ഞു. രാവിലെ ഒമ്പതരയോടെ യഹോവ സാക്ഷികളുടെ […]

Share News
Read More