ആത്മഹത്യയുടെ സ്വന്തം നാട് – കേരളം|അപരനെക്കുറിച്ച് കൂടുതല്‍ കരുതലുള്ളവരാകുന്നതിലൂടെ അവരവര്‍തന്നെ സുരക്ഷിതരാവുന്നു എന്ന ബോധ്യത്തിലേയ്ക്ക് സാധാരണക്കാരും കടന്നുവരേണ്ടതുണ്ട്.
ആത്മഹത്യയുടെ സ്വന്തം നാട് – കേരളം വിനോദ് നെല്ലയ്ക്കൽ ആത്മഹത്യകളും ആത്മഹത്യകളുടെ ഭാഗമായ കൊലപാതകങ്ങളും ഭീതിജനകമായ രീതിയില്‍ കേരളത്തില്‍ വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്നത് ഒരു യാഥാര്‍ഥ്യമാണ്. മുന്‍വര്‍ഷങ്ങളിലും ആത്മഹത്യകളുടെ കാര്യത്തില്‍ കേരളം മുന്‍പന്തിയില്‍ത്തന്നെയാണ്. രണ്ടുപതിറ്റാണ്ടുകള്‍ക്ക് മുമ്പ് മുതല്‍ കേരളത്തിലെ കര്‍ഷക ആത്മഹത്യകള്‍ ലോകശ്രദ്ധ നേടിയതാണ്. മലയോര ജില്ലകള്‍ ഉള്‍പ്പെടുന്ന കുടിയേറ്റ മേഖലകളിലെ ഒട്ടേറെ കര്‍ഷക കുടുംബങ്ങളില്‍ കടബാധ്യതകള്‍ മൂലമുള്ള കര്‍ഷക ആത്മഹത്യകള്‍ ഉണ്ടായിട്ടുണ്ട്. 2005 – 2006 വര്‍ഷങ്ങളില്‍ നിത്യവും ഒന്നിലേറെ കര്‍ഷക ആത്മഹത്യകള്‍ പത്രങ്ങള്‍ റിപ്പാര്‍ട്ട് ചെയ്തിരുന്ന കാലത്ത് […]
Read Moreവധൂവരന്‍മാര്‍ക്ക് മംഗളാശംസ നേരുന്നതിന് ഒപ്പം സ്ത്രീധനത്തിനെതിരായ സന്ദേശവും, വിവാഹ ജീവിതത്തില്‍ സ്ത്രീയ്ക്കും പുരുഷനുമുള്ള പങ്കും ഓര്‍മ്മിപ്പിക്കുന്നതിനുമാണ് വനിതാ ശിശുവികസനമന്ത്രിയുടെ കത്ത് ! ?
അപ്രതീക്ഷിതമായാണ് ഗവർണറുടെ ഓഫീസിൽ നിന്ന് ഒരു ഫോൺ വിളി എത്തിയത്. കഴിഞ്ഞദിവസം വനിതാ ശിശു വികസന വകുപ്പ് പുറത്തിറക്കിയ സ്ത്രീധനത്തിനെതിരായുള്ള സന്ദേശ കാർഡിനെ കുറിച്ചുള്ള വാർത്ത ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്നാണ് ബഹുമാനപ്പെട്ട ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ നേരിട്ട് വിളിച്ചത്. വനിതാ ശിശു വികസന വകുപ്പിന്റെ പുതിയ ആശയത്തെ ഗവർണർ അഭിനന്ദിച്ചു. സ്ത്രീകളുടെ അവകാശ സംരക്ഷണത്തിനായി വകുപ്പ് നടത്തുന്ന പ്രവർത്തനങ്ങളെ ബഹുമാനപ്പെട്ട ഗവർണർ പ്രശംസിച്ചു. സ്ത്രീധനത്തിനെതിരായ പ്രചരണ പരിപാടികൾക്ക് കൂടുതൽ ഊർജ്ജം പകരുന്നതായിരുന്നു ഗവർണറുടെ വാക്കുകൾ .അദ്ദേഹത്തിന്റെ നല്ല വാക്കുകൾക്ക് […]
Read Moreകോവിഡ് മരണ കണക്ക് കൃത്യമാക്കണം: അര്‍ഹതയുള്ളവര്‍ക്കെല്ലാം നഷ്ടപരിഹാരം നല്‍കണമെന്ന് വി.ഡി സതീശൻ
തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് ബാധിച്ചു മരിച്ചവരുടെ കൃത്യമായ കണക്കെടുക്കണമെന്നു പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. ഇതുവരെ സര്‍ക്കാര്‍ പുറത്തുവിട്ട കണക്കുകള്‍ തെറ്റിദ്ധരിപ്പിക്കുന്നതാണ്. ആരോഗ്യ വകുപ്പ് അധൃകരും തദ്ദേശ സ്ഥാപനങ്ങളും യോജിച്ച് സുപ്രീം കോടതി പുതുക്കി നിശ്ചയിച്ച കോവിഡ് മാനദണ്ഡ പ്രകാരമുള്ള കണക്കുകളാണ് തയാറാക്കേണ്ടത്. ഒന്നും രണ്ടും ഘട്ടങ്ങളില്‍ കോവിഡ് ബാധിച്ചു മരിച്ചവരുടെ ആശ്രിതര്‍ക്ക് നഷ്ടപരിഹാരം നല്‍കണമെന്ന സുപ്രീം കോടതിയുടെ വിധിയുടെ പരിധിയില്‍ നിന്ന് കേരളത്തില്‍ അര്‍ഹതയുള്ള ഒരാളെയും ഒഴിവാക്കരുതെന്നും സതീശന്‍ ആവശ്യപ്പെട്ടു. കോവിഡ് ഒന്നാം തരംഗത്തിലും രണ്ടാം […]
Read Moreദാമ്പത്യജീവിതത്തിൻ്റെ പരാജയത്തോടെ ജീവിതം അർത്ഥശൂന്യമാകുന്നു എന്ന കാഴ്ചപ്പാട് നമ്മുടെ സമൂഹം തിരുത്തേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.|മുഖ്യമന്ത്രി
ദാമ്പത്യജീവിതത്തിൻ്റെ പരാജയത്തോടെ ജീവിതം അർത്ഥശൂന്യമാകുന്നു എന്ന കാഴ്ചപ്പാട് നമ്മുടെ സമൂഹം തിരുത്തേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. ഭർത്താവിൽ നിന്നുമേൽക്കുന്ന പീഡനങ്ങളേയും അടിച്ചമർത്തലുകളേയും അനീതികളേയും പ്രതിരോധിക്കുന്നതിനു പകരം അതിനു കീഴ്പെട്ട് ജീവിക്കാൻ സ്ത്രീകൾ നിർബന്ധിതരാകുന്നത് ‘സമൂഹം എന്തു വിചാരിക്കും’ എന്ന ഭയം കാരണമാണ്. സഹനത്തിൻ്റെ പരിധികൾ കടക്കുമ്പോൾ അത്തരം ബന്ധങ്ങളിൽ നിന്നും പുറത്തുവരാനാകാതെ അവർക്ക് ജീവനൊടുക്കേണ്ടി വരുന്നതും മറ്റൊന്നും കൊണ്ടല്ല.-മുഖ്യമന്ത്രി പിണറായി വിജയൻ ഫേസ്ബുക്കിൽ എഴുതി . ഭർത്താവും ഭർത്താവിൻ്റെ വീട്ടുകാരും ശക്തരാണെന്നും അവരെ നേരിടാനുള്ള കരുത്ത് തങ്ങൾക്കില്ലെന്നും പീഡനങ്ങൾ […]
Read More