പൊതു തിരഞ്ഞെടുപ്പ്:ഇന്ത്യന്‍ ജനാധിപത്യത്തിന്റെ വിജയം – കെസിബിസി

Share News

കെസിബിസി വര്‍ഷകാല സമ്മേളനാനന്തരം പുറപ്പെടുവിക്കുന്ന പത്രകുറിപ്പ്പൊതു തിരഞ്ഞെടുപ്പ്: ഇന്ത്യന്‍ ജനാധിപത്യത്തിന്റെ വിജയം – കെസിബിസികൊച്ചി: ഓരോ മണ്ഡലത്തിലെയും ജനങ്ങളുടെ വികാരമാണ് അതാതു മണ്ഡലങ്ങളിലെ തിരഞ്ഞെടുപ്പുഫലം വ്യക്തമാക്കുന്നത്. ഇന്ത്യ എന്ന മഹത്തായ രാജ്യത്തിന്റെ ജനാധിപത്യബോധം എത്രമാത്രം ശക്തമാണെന്ന് പൊതുതിരഞ്ഞെടുപ്പിന്റെ ഫലം ഉയര്‍ത്തിക്കാണിക്കുന്നു. വര്‍ഗീയ ധ്രൂവീകരണങ്ങള്‍ക്കോ വെറുപ്പിന്റെ പ്രബോധനങ്ങള്‍ക്കോ സാധാരണക്കാരായ ഇന്ത്യന്‍ പൗരന്മാരില്‍ വേര്‍തിരിവുണ്ടാക്കാന്‍ കഴിഞ്ഞില്ല എന്നത് ശ്രദ്ധേയമാണ്. ഈ രാജ്യം മഹത്തായ സംസ്‌കാരത്തില്‍ എല്ലാവരേയും ചേര്‍ത്തുപിടിക്കുന്ന രാജ്യമാണ്. എല്ലാവരും ഒത്തൊരുമയോടെ ഈ സംസ്‌കാരത്തെ ശക്തിപ്പെടുത്തണം. നാം വളരണം, ഒരു […]

Share News
Read More

ഇസ്രായേല്‍ – പലസ്തീന്‍ സംഘര്‍ഷത്തെ യാഥാര്‍ഥ്യബോധത്തോടെസമീപിക്കാന്‍ സമൂഹങ്ങളും ലോകരാഷ്ട്രങ്ങളും തയ്യാറാകണം: കെസിബിസി

Share News

കൊച്ചി: ഇസ്രായേലിനെതിരെ ഹമാസ് തീവ്രവാദികള്‍ നടത്തിയ രൂക്ഷമായ ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഇസ്രായേല്‍ ഭരണകൂടത്തോടും ഇസ്രായേലിലെ ജനങ്ങളോടും അവരുടെ വേദന പങ്കുവച്ചതിനോടൊപ്പം, യുദ്ധത്തില്‍ കൊല്ലപ്പെടുകയും മുറിവേല്‍ക്കപ്പെടുകയും എല്ലാം നഷ്ടപ്പെടുകയും ചെയ്യുന്ന സാധാരണ ജനങ്ങളെ ചേര്‍ത്തുപിടിക്കുന്ന ഫ്രാന്‍സിസ് പാപ്പായുടെ സമീപനം ഭരണക്കുടങ്ങള്‍ക്ക് മാതൃകയാണ്. യുദ്ധം ആര്‍ക്കും വിജയങ്ങള്‍ സമ്മാനിക്കുന്നില്ല, അനിവാര്യമായ പ്രശ്‌നപരിഹാരത്തിലേയ്ക്ക് അത് നയിക്കുന്നതുമില്ല. ഈ യാഥാര്‍ഥ്യം മനസിലാക്കിക്കൊണ്ടുള്ള സമീപനമാണ് ലോകരാജ്യങ്ങളെല്ലാം ഈ വിഷയത്തില്‍ സ്വീകരിക്കേണ്ടത്. ജോലിക്കായും പഠനത്തിനായും ഇസ്രായേലിലും പലസ്തീനായിലുമായി കഴിയുന്ന ഇന്ത്യക്കാരുടെ സുരക്ഷിതത്വം ഉറപ്പുവരുത്തേണ്ടതും വേണ്ടിവന്നാല്‍ നാട്ടിലേക്ക് […]

Share News
Read More

2023 ഡിസംബര്‍ മാസത്തിലെ കേരളാദിവ്യകാരുണ്യകോണ്‍ഗ്രസ്സ്.

Share News

2023 ഡിസംബര്‍ മാസത്തിലെ കേരളാദിവ്യകാരുണ്യകോണ്‍ഗ്രസ്സ് സംബന്ധിച്ച് കെസിബിസി പുറപ്പെടുവിക്കുന്ന സര്‍ക്കുലര്‍ അഭിവന്ദ്യപിതാക്കന്മാരേ, വൈദികരേ, സന്ന്യസ്തരേ, സഹോദരീസഹോദരന്മാരേ, നമ്മുടെ കര്‍ത്താവായ യേശുക്രിസ്തുവിന്റെ സമാധാനം ഏവര്‍ക്കും നേരുന്നു. സഭയെ നിരന്തരം നയിക്കുന്ന ദൈവാത്മാവില്‍ ആശ്രയിച്ച് കേരളസഭയില്‍  നവീകരണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്. നവീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് കൃത്യമായ ദിശാബോധവും ഏകീകൃതഭാവവും ലഭിക്കുന്നതിനായി പ്രസിദ്ധീകരിച്ചിട്ടുള്ള പ്രവര്‍ത്തനരേഖയുടെ അടിസ്ഥാനത്തിലാണ് കേരളസഭ-രൂപതാ-ഇടവക-കുടുംബതലങ്ങളിലുള്ള നവീകരണ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കപ്പെടുന്നത്.കേരളസഭാനവീകരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഈ വര്‍ഷം ഡിസംബറില്‍ ദിവ്യകാരുണ്യകോണ്‍ഗ്രസ് നടത്തുന്ന കാര്യം ഇതിനോടകം ഏവര്‍ക്കും അറിയാവുന്നതാണല്ലോ. ദിവ്യകാരുണ്യത്തില്‍ അധിഷ്ഠിതവും കേന്ദ്രീകൃതവുമായ നവീകരണമാണ് […]

Share News
Read More

ഇ. എസ്. എ. വില്ലേജുകൾ|അന്തിമ വിജ്ഞാപനം നീട്ടിവെയ്ക്കണമെന്നാവശ്യപ്പെട്ട് കെ. സി. ബി. സി പ്രസിഡണ്ട് കേന്ദ്രത്തിനു കത്തെഴുതി

Share News

കൊച്ചി: ​ഗാഡ്​ഗിൽ- കസ്തൂരി രം​ഗൻ റിപ്പോർട്ടുകൾ നടപ്പിലാക്കുന്നതിന്റെ ഭാ​ഗമായി ഇ. എസ്. എ. വില്ലേജുകൾ നിർണ്ണയിച്ചുകൊണ്ടുള്ള അന്തിമ വിജ്ഞാപനം പുറപ്പെടുവിക്കുന്നത് നീട്ടിവയ്ക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് കെ. സി. ബി. സി. പ്രസിഡണ്ട് കർദിനാൾ മാർ ജോർജ് ആലഞ്ചേരി കേന്ദ്ര വനം പരിസ്ഥിതി മന്ത്രിക്ക് കത്തയച്ചു. ഈ മാസം 21-ാം തിയതി മെത്രാൻമാരടങ്ങുന്ന പ്രതിനിധി സംഘം ഡൽഹിയിൽ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തുകയും ഇ. എസ്. എ. വില്ലേജുകൾ നിർണ്ണയിച്ചതിന്റെ അപാകതകൾ ചൂണ്ടികാണിക്കുകയും ചെയ്തിരുന്നു. കേരളം തയ്യാറാക്കിയിരിക്കുന്ന ഇ. എസ്. എ. വില്ലേജുകളുടെ […]

Share News
Read More

കേരള കത്തോലിക്കാ മെത്രാന്‍ സമിതിയുടെ സമ്മേളനത്തിന് ആരംഭം

Share News

കൊച്ചി: സഭയില്‍ എക്കാലത്തും സംവാദത്തിനും ചര്‍ച്ചകള്‍ക്കും സാധ്യതകളും സാഹചര്യങ്ങളും വ്യവസ്ഥാപിത മാര്‍ഗങ്ങളും ഉണ്ടെന്നും സഭാംഗങ്ങളുടെ ഇടപെടലുകളും നിലപാടുകളും സഭയുടെ മുഖം പൊതുസമൂഹത്തില്‍ പ്രകാശിതമാക്കുന്നതാകണമെന്നും കെസിബിസി പ്രസിഡന്റ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി. കേരള കത്തോലിക്കാ മെത്രാന്‍ സമിതിയുടെയും കേരള കാത്തലിക് കൗണ്‍സിലിന്റെയും (കെസിസി) സംയുക്ത സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കെസിബിസി വൈസ് പ്രസിഡന്റ് ബിഷപ്പ് ഡോ. വര്‍ഗീസ് ചക്കാലക്കല്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍, സെക്രട്ടറി ജനറല്‍ ബിഷപ് ജോസഫ് മാര്‍ തോമസ് അനുഗ്രഹപ്രഭാഷണം നടത്തി. ഡെപ്യൂട്ടി […]

Share News
Read More