ഭരണഘടനയും ജനാധിപത്യ ഭരണവ്യവസ്ഥയും നൽകുന്ന അർഹമായ അവകാശങ്ങൾ വ്യവസ്ഥാപിത സംവിധാനങ്ങളിലൂടെയാണ് നേടിയെടുക്കേണ്ടത്. അതിന്‍റെ പേരിൽ മതങ്ങൾ തമ്മിലും സമുദായങ്ങൾ തമ്മിലും കേരളത്തിൽ നിലനിൽക്കുന്ന സൗഹാർദാന്തരീക്ഷം തകർക്കുന്ന യാതൊരു സമീപനവും ആരുടെയും ഭാഗത്തുനിന്നുണ്ടാകരുത്. |കർദിനാൾ മാർ ജോർജ് ആലഞ്ചേരി

Share News

സീറോമലബാർ സഭ മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി നൽകുന്ന ദുക്റാന തിരുനാൾ സന്ദേശം ജൂലൈ മൂന്ന് വലിയ ഒരു ഓർമ ഉണർത്തുന്ന ദിവസമാണ്. ഭാരതത്തിന്‍റെ അപ്പസ്തോലനായ മാർത്തോമാശ്ലീഹായുടെ ഓർമ. ദുക്റാന തിരുനാൾ എന്നാണല്ലോ നാം അതിനെ വിശേഷിപ്പിക്കുന്നത്. ദുക്റാന എന്ന വാക്കിന്‍റെ അർഥം ഓർമ എന്നാണ്. 2013 മുതൽ ദുക്റാന തിരുനാൾ സഭാദിനമായും നമ്മൾ ആഘോഷിക്കുന്നുണ്ട്. ഈ വർഷത്തെ സഭാദിനവും കഴിഞ്ഞ വർഷത്തേതുപോലെ കോവിഡ്-19ന്‍റെ പശ്ചാത്തലത്തിലാണ് ആഘോഷിക്കേണ്ടിവരുന്നത്. മഹാമാരിയുടെ പശ്ചാത്തലം കോവിഡ്-19ന്‍റെ ഒന്നാം തരംഗത്തെ […]

Share News
Read More

കേരളരാഷ്ട്രീയ ചരിത്രത്തിൽ അങ്കമാലിയെ ചോരകൊണ്ട് അടയാളപ്പെടുത്തിയ അങ്കമാലി പോലീസ്‌ വെടിവെയ്പ്പിന് ഇന്ന് 62 വയസ് തികയുന്നു.

Share News

“അങ്കമാലിക്കല്ലറയിൽഞങ്ങടെ സോദരരുണ്ടെങ്കിൽഓരോ തുള്ളിച്ചോരയ്ക്കുംപകരം ഞങ്ങൾ ചോദിക്കും . . . “ കേരളരാഷ്ട്രീയ ചരിത്രത്തിൽ അങ്കമാലിയെ ചോരകൊണ്ട് അടയാളപ്പെടുത്തിയ അങ്കമാലി പോലീസ്‌ വെടിവെയ്പ്പിന് ഇന്ന് 62 വയസ് തികയുന്നു.വിമോചന സമരത്തിന്‍റെ ഭാഗമായി 1959 ജൂൺ 13 ന് നടന്ന വെടിവെയ്പിൽ കൊല്ലപ്പെട്ടത് ഏഴ് പേർ. അഞ്ച് പേർ സംഭവസ്ഥലത്തും രണ്ട് പേർ ആശുപത്രിയിലും വച്ച് മരിച്ചു. ഇവരെ അങ്കമാലി പള്ളിയിലെ കല്ലറയിൽ അടക്കി. പിന്നീട് വിമോചന സമരത്തിന് ആവേശം പകർന്ന “അങ്കമാലി കല്ലറയിൽ എന്ന മുദ്രാവാക്യം അവിടന്ന് […]

Share News
Read More

യുണൈറ്റഡ് ക്രിസ്ത്യൻ മൂവമെന്റ് രൂപീകരിച്ചു.|പ്രധാനമന്ത്രിയേയും , മുഖ്യമന്ത്രിയേയും കാണും .

Share News

എല്ലാ സഭകളുടെയും പ്രതിനിധികളെ ഉൾപ്പെടുത്തി കത്തോലിക്കാ കോൺഗ്രസ്‌ പ്രസിഡന്റ്‌ അഡ്വ ബിജു പറയന്നിലം ചീഫ് കോർഡിനേറ്റർ ആയി യുണൈറ്റഡ് ക്രിസ്ത്യൻ മൂവ്മെന്റ് എന്ന പേരിൽ ഏകോപന സമിതിക്ക് രൂപം നൽകി കൊച്ചി – ഭാരതത്തിലെ പ്രധാന ക്രൈസ്തവ സഭകളിലെ ഔദ്യോഗിക സംഘടനകളും സഭാതല അൽമായ നേതാക്കളും പങ്കെടുത്ത സംയുക്ത ക്രൈസ്തവ ഐക്യ നേതൃ സമ്മേളനം താമരശ്ശേരി രൂപത മെത്രാനും കത്തോലിക്ക കോൺഗ്രസ്‌ ബിഷപ്പ് ലെഗേറ്റും ആയ മാർ റെമിജിയോസ് ഇഞ്ചനാനിയിൽ ഉദഘാടനം ചെയ്തു. വിവിധ ക്രൈസ്തവ സഭകളിലെ […]

Share News
Read More

പുറപ്പാടിന്റെ 100 വര്‍ഷങ്ങള്‍ എന്ന പുസ്തകം|കുടിയേറ്റ കര്‍ഷകരെ അംഗീകരിക്കാന്‍ മടിയുള്ളവരും ഇതു വായിക്കണമെന്നാണ് അഭ്യര്‍ഥന.

Share News

‘പുറപ്പാടിന്റെ 100 വര്‍ഷങ്ങള്‍’ വീണ്ടുംപുറപ്പാടിന്റെ 100 വര്‍ഷങ്ങള്‍ എന്ന പുസ്തകം പുതിയ എഡിഷൻ പുറത്തിറങ്ങി. സാമ്പത്തിക പ്രതിസന്ധിയുടെയൊക്കെ കാലമാണെന്നറിയാം. 300 രൂപ അത്ര നിസാരമല്ല. എങ്കിലും ശ്രമിക്കണം. കോവിഡ് പോലെയായിരുന്നു ഒരു കാലത്ത് കേരളത്തിന്റെ മലമ്പ്രദേശങ്ങളില്‍ മലമ്പനിയുടെ സംഹാരതാണ്ഡവം. ആകെയുണ്ടായിരുന്നത് കൊയ്‌ന എന്ന ഗുളിക. ദിവസം 50 ആളുകള്‍വരെ മരിച്ച ചെറിയ സ്ഥലങ്ങള്‍ ഉണ്ടായിരുന്നു. ഇന്നത്തേക്കാള്‍ ഭയാനകം. മൃതദേഹങ്ങള്‍ സംസ്‌കരിക്കാന്‍പോലും ആളുകള്‍ ഇല്ലായിരുന്നു. വീട്ടുകാര്‍തന്നെ വീടിനടുത്ത് കുഴിച്ചിട്ടു. ചിലതൊക്കെ കുറുനരിയും കാട്ടുമൃഗങ്ങളുമൊക്കെ വലിച്ചുകൊണ്ടുപോയി. ചരിത്രം ആവര്‍ത്തിക്കുകയാണെന്നല്ല പറയേണ്ടത്. […]

Share News
Read More

ന്യുനപക്ഷ വ്യവസ്ഥ:ഹൈക്കോടതി വിധിയെഅംഗീകരിക്കണമെന്നു പ്രൊലൈഫ് സമിതി

Share News

കൊച്ചി: ന്യൂനപക്ഷ ക്ഷേമ പദ്ധതികളുടെ വിനിമയത്തില്‍ അപാകതകളുണ്ടെന്ന കേരള ഹൈകോടതി വിധിയെ തെറ്റായി വ്യഖ്യാനിക്കാനുള്ള ശ്രമങ്ങളില്‍ നിന്നും നിയമവ്യവസ്ഥകളെ ആദരിക്കുന്ന പാര്‍ട്ടികളും പ്രസ്ഥാനങ്ങളും പിന്തിരിയണമെന്നു കെസിബിസി പ്രൊലൈഫ് സമിതി. ഹൈകോടതിയുടെ വിധിയെ ആദരിക്കുവാനും അംഗീകരിക്കുവാനും ജനാധിപത്യ വ്യവസ്ഥയില്‍ ഏതൊരു പൗരനും പ്രസ്ഥാനങ്ങള്‍ക്കും ബാധ്യതയുണ്ടെന്നും സംസ്ഥാന പ്രസിഡന്റ് സാബു ജോസ് ചൂണ്ടികാട്ടി. നിലവിലുള്ള നിയമത്തിന്റെ അടിസ്ഥാനത്തില്‍ വ്യക്തമായ തെളിവുകളോടെ കോടതിയില്‍ വാദംകേട്ടു വിധി പ്രഖ്യാപിക്കുമ്പോള്‍ ് ഉള്‍കൊള്ളാനുള്ള മനസുണ്ടാകണം. അര്‍ഹതപ്പെട്ട വ്യക്തികള്‍ക്കും കുടുംബങ്ങള്‍ക്കും സര്‍ക്കാരിന്റെ വിവിധ അനുകൂല്യങ്ങള്‍ നീതിപൂര്‍വം […]

Share News
Read More

ഹൈക്കോടതി വിധിയും 80:20 അനുപാതവും പിന്നെ കുറേ ഗീർവാണങ്ങളും| മുൻ മന്ത്രി കെ ടി ജലീൽ

Share News

മുൻ മന്ത്രി കെ ടി ജലീൽ ഫേസ്ബുക്കിലൂടെ അദ്ദേഹത്തിൻെറ നയവും നിലപാടുകളും വ്യക്തമാക്കുന്നു . പാലൊളി കമ്മിറ്റിയുടെ ശുപാർശ പ്രകാരമാണ് ന്യൂനപക്ഷ പിന്നോക്ക വിഭാഗങ്ങൾക്ക് ആനുകൂല്യങ്ങൾ നൽകുന്നതിനുള്ള അനുപാതം പിന്നാക്കക്കാരായ മുസ്ലിങ്ങൾക്ക് 80%വും ക്രൈസ്തവ ന്യൂനപക്ഷങ്ങളിലെ പിന്നാക്കക്കാരായ ലത്തീൻ കത്തോലിക്കർക്കും പരിവർത്തിതർക്കും 20% വും എന്ന തോതിൽ നിശ്ചയിച്ച് വിഎസ് സർക്കാരിൻ്റെ അവസാന കാലത്ത് 22.2.2011 ന് സർക്കാർ വിജ്ഞാപനം പുറപ്പെടുവിച്ചത്. ഈ ഉത്തരവാണ് ഹൈക്കോടതി റദ്ദ് ചെയ്തതായി മനസ്സിലാകുന്നത്. മേൽ ഉത്തരവ് പ്രകാരം തന്നെയാണ് തുടർന്ന് […]

Share News
Read More

കർദിനാൾ മാർ ജോർജ് ആലഞ്ചേരി സീറോമലബാർസഭയുടെ നേതൃത്വ ശുശ്രൂഷയിൽ ഒരു ദശാബ്ദം പൂർത്തിയാക്കുന്നു

Share News

കാക്കനാട്: മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി സീറോമലബാർസഭയുടെ അമരക്കാരനായി സ്ഥാനമേറ്റെടുത്തിട്ട് 2021 മെയ് 29 ന് പത്ത് വർഷം പൂർത്തിയാകുന്നു. അഭിവന്ദ്യ കർദിനാൾ മാർ വർക്കി വിതയത്തിലിന്റെ ദേഹവിയോഗത്തെ തുടർന്നു സമ്മേളിച്ച മെത്രാൻ സിനഡാണ് അന്നു തക്കല രൂപതയുടെ മെത്രാനായിരുന്ന മാർ ജോർജ് ആലഞ്ചേരിയെ സീറോമലബാർസഭയുടെ തലവനും പിതാവുമായി 2011 മെയ് 14-ാം തീയതി തെരഞ്ഞെടുത്തത്. 2011 മെയ് 29-ന് സിനഡ് പിതാക്കന്മാരുടെയും ഭാരതത്തിലെ വത്തിക്കാൻ പ്രതിനിധിയുടെയും മേലധ്യക്ഷന്മാരുടെയും സാന്നിധ്യത്തിൽ എറണാകുളം-അങ്കമാലി അതിരൂപതയുടെ കത്തീഡ്രൽ […]

Share News
Read More

കോവിഡ് ചികിത്സയ്ക്ക് മിനിമം ഫീസ് മാത്രമേ കത്തോലിക്ക ആശുപത്രികളിൽ ഈടാക്കുകയുള്ളൂ| കെ സി ബി സി യുടെ സർക്കുലർ |

Share News

പ്രാർത്ഥനയോടൊപ്പം ചില പ്രായോഗിക മാർഗ്ഗങ്ങളും കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി പുറപ്പെടുവിച്ച സർക്കുലറിൽ (10-05-2021) ചൂണ്ടിക്കാണിക്കുന്നു. 1. കോവിഡ് ചികിത്സയ്ക്ക് മിനിമം ഫീസ് മാത്രമേ കത്തോലിക്ക ആശുപത്രികളിൽ ഈടാക്കുകയുള്ളൂ എന്ന് ഉറപ്പുവരുത്തുക 2. കെസിബിസി പ്രതിരോധ പ്രവർത്തന ഏകോപന സമിതിയുടെ നേതൃത്വത്തിൽ ടെലെ – മെഡിസിൻ കൺസൾട്ടേഷൻ സംവിധാനവും, ടെലെ – സൈക്കോ – സോഷ്യൽ സേവനവും ഏർപ്പെടുത്തിയിട്ടുണ്ട് 3. എല്ലാ രൂപതകളും കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിന് സംവിധാനം ഏർപ്പെടുത്തേണ്ടതും അതുമായി ബന്ധപ്പെടാൻ ആവശ്യമായ ഫോൺ നമ്പറുകൾ […]

Share News
Read More

അനാഥരുടെ കണ്ണീരൊപ്പുന്നതിനും അവർക്കാശ്വാസം എത്തിക്കുന്നതിനും ജീവിതം ഉഴിഞ്ഞുവെച്ച ശ്രേഷ്ഠ പുരോഹിതനാണ് ക്രിസോസ്റ്റം തിരുമേനി. |മുഖ്യമന്ത്രി

Share News

മാർത്തോമ്മാ സഭാ മുൻ പരമാധ്യക്ഷൻ ഡോ. ഫിലിപ്പോസ് മാർ ക്രിസോസ്റ്റം വലിയ മെത്രാപ്പൊലീത്തയുടെ വിയോഗത്തിൽ അനുശോചിക്കുന്നു. പൗരോഹിത്യ രംഗത്തെ ജനജീവിതത്തിന്റെ ഉന്നമനത്തിനായി ഫലപ്രദമായി ഉപയോഗിക്കാമെന്ന് തെളിയിച്ച തിരുമേനിയാണ് വിടവാങ്ങിയത്. വേദനിക്കുന്നവന്റെ കണ്ണീരൊപ്പുക, ഭാരം താങ്ങുന്നവന് ആശ്വാസം നൽകുക എന്നിവയായിരുന്നു എന്നും ക്രിസ്തുവിന്റെ വഴിക്ക് സഞ്ചരിച്ച അദ്ദേഹത്തിന്റെ നിലപാട്. പുരോഗമന സ്വഭാവമുള്ള കാര്യങ്ങളെ ഹൃദയപൂർവ്വം എന്നും അദ്ദേഹം സ്വാഗതം ചെയ്തു. മാനുഷികമായ തലങ്ങളിലേക്ക് മത ചിന്തകളെ ഉയർത്തിയെടുത്തു. 100 വർഷത്തിലധികം ജീവിക്കാൻ കഴിയുക എന്നത് അത്യപൂർവമായി മനുഷ്യജീവിതത്തിന് ലഭിക്കുന്ന […]

Share News
Read More

ഫീലിപ്പോസ് മാർ ക്രിസോസ്റ്റോം വലിയ മെത്രാപ്പോലീത്താ ദൈവികതയും മാനുഷികതയും നിറഞ്ഞുനിന്ന സഭാശ്രേഷ്ഠനായിരുന്നു|കർദിനാൾ മാർ ജോർജ്ജ് ആലഞ്ചേരി

Share News

കരുത്താർന്ന സുവിശേഷപ്രസംഗങ്ങളിലൂടെ അദ്ദേഹം അനേകായിരങ്ങളെ ദൈവത്തിലേക്കും മനുഷ്യസേവനത്തിലേക്കും ആനയിച്ചു. സാഹോദര്യവും കാരുണ്യവും നിറഞ്ഞ സാമൂഹികപ്രവർത്തനങ്ങൾ വഴി അനേകർക്കു സംരക്ഷണവും ആശ്വാസവും നൽകി. 103-മത്തെ വയസിൽ നമ്മിൽനിന്നു വേർപിരിഞ്ഞുപോയ അദ്ദേഹം ജീവിതത്തിന്റെ എല്ലാ തുറകളിലുമുള്ള ഉന്നതരും സാധാരണക്കാരുമായ എല്ലാ മനുഷ്യർക്കും സ്വീകാര്യനായിത്തീർന്നു. നർമ്മംകലർന്ന സംഭാഷണങ്ങൾ അദ്ദേഹത്തിന്റെ സദസുകളെ സന്തോഷഭരിതമാക്കി. ഏല്ലാ വിഭാഗം ജനങ്ങളെയും ഹൃദയത്തിൽ സൂക്ഷിച്ചിരുന്ന വലിയ മെത്രാപ്പോലീത്ത സഭൈക്യരംഗത്തും സജീവമായിരുന്നു. കത്തോലിക്കാസഭയിൽ നവീകരണത്തിന്റെ വഴി തുറന്ന രണ്ടാം വത്തിക്കാൻ കൗൺസിലിൽ ഫീലിപ്പോസ് മാർ ക്രിസോസ്റ്റം തിരുമേനി എക്യുമെനിക്കൽ […]

Share News
Read More