തൃ​ക്കാ​ക്ക​ര​യി​ൽ എ​ട്ട് സ്ഥാ​നാ​ർ​ഥി​ക​ൾ: ബാലറ്റില്‍ ഒന്നാമത് ഉമ തോമസ്

Share News

കൊച്ചി: തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ മത്സരരംഗത്ത് എട്ട് സ്ഥാനാര്‍ഥികള്‍. നാമനിര്‍ദേശപത്രിക പിന്‍വലിക്കാനുള്ള സമയപരിധി ഇന്ന് അവസാനിച്ചതോടെയാണ് സ്ഥാനാര്‍ഥികളുടെ എണ്ണത്തില്‍ അന്തിമതീരുമാനമായത്. ബാലറ്റില്‍ യുഡിഎഫ് സ്ഥാനാര്‍ഖി ഉമ തോമസിന്റ പേരാണ് ആദ്യമുള്ളത്. രണ്ടാമത് എല്‍ഡിഎഫ് സ്ഥാനാര്‍ഥി ജോ ജോസഫും മൂന്നാമത് ബിജെപി സ്ഥാനാര്‍ഥി എഎന്‍ രാധാകൃഷ്ണന്റെ പേരുമാണുള്ളത്. ജോ ജോസഫിന്റെ അപരന്‍ ജോമോന്‍ ജോസഫിന്റെ ചിഹ്നം കരിമ്ബ് കര്‍ഷകനാണ്. അഞ്ചാമതായാണ് ബാലറ്റില്‍ ഇയാളുടെ പേര്. മറ്റെല്ലാ സ്ഥാനാര്‍ഥികളും അവര്‍ ആവശ്യപ്പെട്ട ചിഹ്നം നല്‍കിയതായി ഭരണാധികാരി അറിയിച്ചു. ഇതോടെ മൂന്ന് മുന്നണി […]

Share News
Read More

തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് : സൂക്ഷ്മപരിശോധന പൂർത്തിയായി

Share News

കാക്കനാട്: തൃക്കാക്കര നിയോജക മണ്ഡലം ഉപതെരഞ്ഞെടുപ്പിനായി സമർപ്പിച്ച നാമനിർദ്ദേശ പത്രികകളുടെ സൂക്ഷ്മപരിശോധന കളക്ടറേറ്റിൽ പൂർത്തിയായി. ആകെ ലഭിച്ച 18 നാമനിർദ്ദേശ പത്രികകളിൽ എട്ട് പേരുടെ പത്രികകൾ അംഗീകരിച്ചു. പത്ത് പത്രികകൾ വിവിധ കാരണങ്ങളാൽ തള്ളി. ഡോ.ജോ ജോസഫ്, ഉമാ തോമസ്, രാധാകൃഷ്ണൻ എ.എൻ, ബോസ്കോ ലൂയിസ്, സി.പി.ദിലീപ് നായർ, മന്മഥൻ, ജോമോൻ ജോസഫ് സ്രാമ്പിക്കൽ, അനിൽ കുമാർ ടി.ടി എന്നിവരുടെ പത്രികളാണ് അംഗീകരിച്ചത്. ഡോ.കെ.പത്മരാജൻ, സിന്ധു മോൾ ടി.പി, എൻ.സതീഷ്, അജിത് കുമാർ പി, വേണുകുമാർ ആർ, […]

Share News
Read More

വികസനവിരോധികൾക്കെതിരെയുള്ള പ്രതിഷേധമാകും തൃക്കാക്കരയിലെ ജനവിധി: ഉമ്മൻ ചാണ്ടി

Share News

കൊച്ചി : വികസനവിരോധികൾ ക്കെതിരെയുള്ള ജനങ്ങളുടെ പ്രതിഷേധമാകും തൃക്കാക്കരയിലെ ജനവിധിയെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി. തൃക്കാക്കര നിയോജക മണ്ഡലം യുഡിഎഫ് കൺവെൻഷൻ ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്തും സംസ്ഥാനത്തും വികസനങ്ങൾ നടപ്പിലാക്കിയത് കോൺഗ്രസ് നേതൃത്വം നൽകിയ ഗവൺമെന്റുകളാണ്. നെടുമ്പാശ്ശേരി വിമാനത്താവളവും കലൂർ ജവഹർലാൽ നെഹ്റു സ്റ്റേഡിയവും ഉൾപ്പടെയുള്ള വികസനപദ്ധതികൾ യുഡിഎഫ് സർക്കാരുകളുടെ സംഭാവനയാണ്. നാടിന്റെ മുഖം മാറ്റിയ വികസന പ്രവർത്തനങ്ങളെ ഒരുഘട്ടത്തിൽ എതിർക്കുകയും പിന്നീട് മറ്റു വഴികളില്ലാതെ വരുമ്പോൾ അംഗീകരിക്കുകയും ചെയ്യുന്ന സമീപനമാണ് കേരളത്തിലെ ഇടതുപക്ഷം […]

Share News
Read More