ഇപ്പോഴത്തെ ചുറ്റുപാടിൽ ന്യൂസ്‌ പേപ്പറിനെക്കാൾ എന്തുകൊണ്ടും ചിലവ് കുറവ് വോട്സ്ആപ്പ് തന്നെയാണ്. ഇതുപോലെ തനിച്ചു താമസിക്കുന്ന നമ്മുടെ പ്രിയപ്പെട്ടവരെ, പരിചയക്കാരെ, നിങ്ങൾക്ക് സമയവും മനസ്സലിവും ഉണ്ടെങ്കിൽ വോട്സ്ആപ്പ് ഉപയോഗിക്കാൻ പഠിപ്പിക്കുക.

Share News

വീടുകളിൽ പത്രം വിതരണം ചെയ്യുന്ന ഒരു പയ്യന്റെ അനുഭവം വളരെ ഹൃദയസ്പർശിയായി തോന്നി. നമ്മളിൽ ഭൂരിഭാഗം പേരും ഇന്നോ നാളെയോ അഭിമുഖീകരിക്കാൻ സാധ്യതയുള്ള ഗതികേടിലേക്ക് വിരൽ ചൂണ്ടുന്ന ഒരു കുറിപ്പ്. “ഞാൻ പത്രമിടുന്ന ഒരു വീട്ടിലെ മെയിൽ ബോക്സ് അടഞ്ഞിരിക്കുന്നത് കണ്ട് ഞാൻ സൈക്കിളിൽ നിന്നിറങ്ങി അവരുടെ കോളിങ് ബെൽ അമർത്തി. നിലത്തുറക്കാത്ത കാൽവെയ്പ്പുകളോടെ ഒരു വൃദ്ധൻ പതിയെ നടന്നു വന്ന് വാതിൽ തുറന്നു. ഞാൻ ചോദിച്ചു, ” സാറേ, എന്താ ഞാൻ പത്രമിടാറുള്ള ബോക്സ് അടഞ്ഞിരിക്കുന്നെ? […]

Share News
Read More

ഒരാഴ്ചത്തെ പരിചയം മാത്രം, അസ്ഫാക്ക് അരുംകൊല നടത്തിയത് എന്തിന്?; |മൃതദേഹം കണ്ടെത്തിയത് നടു ഒടിച്ച്‌ ചാക്കില്‍ കെട്ടിയ നിലയില്‍; കുട്ടിയുടെ മുഖത്ത് കല്ലുകൊണ്ട് ഇടിച്ച പാടുകള്‍; ശരീരമാസകലം മുറിവുകള്‍

Share News

കൊച്ചി: അഞ്ചു വയസ്സുകാരിയായ ചാന്ദ്‌നിയുടെ കൊലപാതകത്തിന് കാരണം വ്യക്തമായിട്ടില്ലെന്ന് പൊലീസ്. അസ്ഫാക്ക് ആലത്തിനൊപ്പം കൂടുതല്‍ പേര്‍ കൊലയില്‍ പങ്കാളിയായിട്ടുണ്ടോയെന്നും അന്വേഷിക്കുമെന്ന് മധ്യമേഖലാ ഡിഐജി എ ശ്രീനിവാസ് പറഞ്ഞു. കഴിഞ്ഞ ഇരുപത്തിരണ്ടാം തീയതിയാണ് ബിഹാര്‍ സ്വദേശിയായ അസ്ഫാക്ക് ആലുവയില്‍ എത്തിയത്. കുറഞ്ഞ ദിവസത്തെ പരിചയം മാത്രമാണ് ഇയാള്‍ക്ക് ഇവിടെയുള്ളത്. കുട്ടിയെ കൊലപ്പെടുത്താനുള്ള കാരണം എന്തെന്നു കണ്ടെത്തേണ്ടതുണ്ട്. ഇയാളുടെ പശ്ചാത്തലം അറിയാന്‍ ബിഹാര്‍ പൊലീസുമായി ബന്ധപ്പെട്ടിട്ടിട്ടുണ്ടെന്നും ഡിഐജി പറഞ്ഞു. അന്വേഷണത്തെ വഴിതെറ്റിക്കാന്‍ ശ്രമിച്ചതിലുടെ ഇയാളൊരു സ്ഥിരം കുറ്റവാളിയാണോയെന്ന സംശയം ഉയര്‍ന്നിട്ടുണ്ട്. […]

Share News
Read More

പുരുഷ കേന്ദ്രീകൃതമായ സമീപനവും അസമത്വങ്ങളും അനീതികളും എല്ലാമതങ്ങളിലും ഉണ്ട്; ഉണ്ടായിരുന്നു. ഒരു പരിഷ്‌കൃത സമൂഹം നിയമ നിർമ്മാണത്തിലൂടെ അതിനെ മറികടക്കും. |ഡോ. കെ. എസ്. രാധാകൃഷ്ണൻ

Share News

സി പി എം സെമിനാറിൽ സ്ത്രീകളെ പങ്കെടുപ്പിച്ചില്ല: ഇസ്ലാമിസ്റ്റുകൾക്കു മുന്നിൽ മുട്ടുമടക്കുന്ന പുരോഗമനമേ സി പി എമ്മിനുളളൂ; ഏകീകൃത പൗരനിയമത്തെ ഏകീകൃത വ്യക്തിനിയമമാക്കി സി പി എം തെറ്റായി സമൂഹത്തിൽ അവതരിപ്പിക്കുന്നു. ഏകീകൃത പൗരനിയമത്തിനെതിരെ മാർക്സിസ്റ്റ്പാർട്ടി ഇന്നലെ സെമിനാർ നടത്തി. നാനാജാതി മതസ്ഥരെ പങ്കെടുപ്പിച്ചു. എന്നാൽ, ആ നിയമത്തിന്റെ ഗുണഭോക്താക്കളും മതനിയമത്തിന്റെ ഇരകളുമായ സ്ത്രീകളെ ആരെയും അതിൽ പങ്കെടുപ്പിച്ചില്ല. പൊതുവേദിയിൽ സ്ത്രീകളെ പുരുഷന്മാർക്കൊപ്പം ക്ഷണിച്ചിരുത്തിയാൽ ഇസ്ലാമിക മതമൗലികവാദികൾക്കു ഇഷ്ടമാകില്ല എന്ന് കരുതിയാണ് പാർട്ടി അങ്ങനെ ചെയ്തത്. ഇസ്ലാമിസ്റ്റുകൾക്കു […]

Share News
Read More

കേരളത്തിൽ തൊഴിൽ ചെയ്യാൻ ആൾ ഇല്ലാത്തത് കൊണ്ടല്ല മറുനാട്ടിൽ നിന്നും ആളുകൾ ഇവിടെ വരുന്നത്. |ഇപ്പോൾ റിട്ടയർ ചെയ്തവർ ചൂലും തൂന്പായും ആയി പുറത്തിറങ്ങേണ്ടി വരും.| മുരളി തുമ്മാരുകുടി

Share News

റിട്ടയർ ചെയ്യാത്ത കാലം പ്രായം അറുപതിനോടടുക്കുന്നു. സ്‌കൂളിലും കോളേജിലും ഒക്കെയായി എന്റെ കൂടെ പഠിച്ച മിക്കവരും റിട്ടയർ ആയിക്കഴിഞ്ഞു.ഇനി കേന്ദ്ര സർക്കാർ ജീവനക്കാരായ കുറച്ചു പേരുണ്ട്. അടുത്ത വർഷം അവരും റിട്ടയർ ആകുംയു.എന്നിലെ റിട്ടയർമെന്റ് പ്രായം 65 ആണ്. ഓരോ പത്തു വർഷത്തിലും ഇത് റിവ്യൂ ചെയ്യാറുണ്ട്. 1990 കളിൽ ജോയിൻ ചെയ്തവർക്ക് അറുപത് വയസ്സിൽ റിട്ടയർ ആകാം. 2013 വരെ റിട്ടയർ ആയവർക്ക് 62 ൽ റിട്ടയർ ആകാം. താമസിയാതെ റിട്ടയർമെന്റ് പ്രായം 68 എങ്കിലും […]

Share News
Read More

വളരെ വലിയ പൊട്ടന്‍ഷ്യലുള്ള, ബൗദ്ധികമായി ഏറെ ഉയരെ നില്‍ക്കുന്ന ഈ കുട്ടികള്‍ക്കാണ് ചിലര്‍ അധാര്‍മ്മികതയും അശ്ലീലവും നിറഞ്ഞ ‘തൊപ്പി’ വെയ്ക്കാനൊരുങ്ങുന്നത്.

Share News

അഭിമാനമാണ് നമ്മുടെ പുതിയ തലമുറയെക്കുറിച്ചോര്‍ക്കുമ്പോള്‍. അതിവേഗം മാറിക്കൊണ്ടിരിക്കുന്ന ടെക്നോളജിയിലൂടെ വളരാന്‍ കഴിഞ്ഞവരാണ് അവര്‍. നമ്മുടെ മൊബൈലോ ഐപാഡോ കേടുവന്നാല്‍ നിമിഷനേരം കൊണ്ട് വീട്ടിലെ ഏറ്റവും ചെറിയ കുട്ടിയാണ് നന്നാക്കുന്നത്. അത്രയേറെ നിരീക്ഷണവും പഠിച്ചെടുക്കാനുള്ള മിടുക്കും അവര്‍ക്കുണ്ട്. വളരെ വലിയ പൊട്ടന്‍ഷ്യലുള്ള, ബൗദ്ധികമായി ഏറെ ഉയരെ നില്‍ക്കുന്ന ഈ കുട്ടികള്‍ക്കാണ് ചിലര്‍ അധാര്‍മ്മികതയും അശ്ലീലവും നിറഞ്ഞ ‘തൊപ്പി’ വെയ്ക്കാനൊരുങ്ങുന്നത്. അതില്‍ ആകൃഷ്ടരായവര്‍ക്ക് ചിന്തിക്കാനും ശരിയായ ദിശ കണ്ടെത്താനും സമയം ഇനിയുമുണ്ട്. തെറ്റും ശരിയും തിരിച്ചറിയാന്‍ ശ്രമിക്കുക. നല്ല കഴിവുകളുള്ള, […]

Share News
Read More

ഉന്നത വിദ്യാഭ്യാസം: മക്കളെ ജയിലിലേക്കയക്കുമ്പോൾ |ഒരു വിദ്യാർത്ഥിയുടെ മരണത്തിന്റെ കാരണം അന്വേഷിക്കുന്നതിൽ തീരേണ്ടതല്ല ഈ വിഷയം.|മുരളി തുമ്മാരുകുടി

Share News

ഉന്നത വിദ്യാഭ്യാസം: മക്കളെ ജയിലിലേക്കയക്കുമ്പോൾ കേരളത്തിൽ സ്ഥിരതാമസം ഇല്ലാത്തതിനാൽ കേരളത്തിലെ സാമൂഹ്യമാറ്റങ്ങളെ പറ്റി കൂടുതൽ അറിയാൻ ഞാൻ ആശ്രയിക്കുന്ന ചിലരുണ്ട്. അതിൽ ഒരാളാണ് അഡ്വക്കേറ്റ് Anilkumar K N Kariyath അനിൽ കുമാർ. കേരള ബാർ കൗൺസിൽ പ്രസിഡണ്ട് ആണ്, പെരുമ്പാവൂരുനിന്നാണ്, പ്രി ഡിഗ്രി കാലഘട്ടം മുതൽ എൻ്റെ സുഹൃത്താണ്.(മറ്റു മൂന്നു പേർ Sunil Prabhakar Mg Radhakrishnan പിന്നെ Sreeja Shyam ഇവരാണ്). അനിലിനെ ഞാൻ എല്ലാ ആഴ്ചയിലും ഒരിക്കലെങ്കിലും വിളിക്കും, ചിലപ്പോൾ അതിൽ കൂടുതലും.ഒരിക്കൽ […]

Share News
Read More

വിദ്യാർത്ഥികളുടെയും, അധ്യാപകരുടെയും അവകാശങ്ങൾ സംരക്ഷിക്കാൻ ക്യാമ്പസുകളിൽ പിടിഎ ശക്തിപ്പെടുത്തി, രാഷ്ട്രീമില്ലാത്ത സ്റ്റുഡന്റ് കൗൺസിൽ കൂടെ കാര്യക്ഷമതയോടെ പ്രവർത്തിച്ചാൽ പോരെ?

Share News

വിദ്യാർത്ഥികൾക്ക് നേതൃപാടവും, രാഷ്ട്രീയ ബോധവും, സാമൂഹിക പ്രതിബദ്ധതയും നിർബന്ധമായി വേണം. അതിന് പക്ഷെ സ്കൂളുകളിലും, കോളേജുകളിലും കക്ഷി രാഷ്ട്രീയത്തിന്റെ ആവശ്യമുണ്ടോ? അതുപോലെ തന്നെ നല്ല രീതിയിൽ ശമ്പളവും, ആനുകൂല്യങ്ങളും ലഭിക്കുന്ന, എല്ലാ രീതിയിലും സംരക്ഷിക്കപ്പെടുന്ന അധ്യാപകർക്ക് ട്രേഡ് യൂണിയന്റെ ആവശ്യമുണ്ടോ? ഏതു പൗരനും രാഷ്ട്രീയ കാര്യങ്ങളിൽ ഇടപെടുന്ന പോലെ ഇവർക്ക് ക്യാമ്പസിന്റെ വെളിയിൽ രാഷ്ട്രീയം ആവാമല്ലോ, അതു പോരെ? വിദ്യാർത്ഥികളുടെയും, അധ്യാപകരുടെയും അവകാശങ്ങൾ സംരക്ഷിക്കാൻ ക്യാമ്പസുകളിൽ പിടിഎ ശക്തിപ്പെടുത്തി, രാഷ്ട്രീമില്ലാത്ത സ്റ്റുഡന്റ് കൗൺസിൽ കൂടെ കാര്യക്ഷമതയോടെ പ്രവർത്തിച്ചാൽ […]

Share News
Read More

ചിന്തിക്കാം പിന്നെ നല്ല ജീവിതം നയിക്കാം .?|ഒന്നും സംഭവിക്കില്ല.. ഇത് കണ്ടില്ലെങ്കിൽ..പക്ഷേ.. കേട്ടാല്‍.. പലതും സംഭവിക്കും!!

Share News
Share News
Read More

സ്ഥലവില കുറയുമോ?|ജനിക്കുന്ന കുട്ടികളുടെ എണ്ണം ഇപ്പോൾ തന്നെ 1990 കളെ അപേക്ഷിച്ച് ഒരു വർഷം രണ്ടുലക്ഷം എന്ന നിരക്കിൽ കുറവാണ്|മുരളി തമ്മാരുകുടി

Share News

ഞാൻ നടത്തിയിട്ടുള്ള “പ്രവചനങ്ങളിൽ” ആളുകൾക്ക് വിശ്വസിക്കാൻ ഏറ്റവും ബുദ്ധിമുട്ടുള്ളത് സ്ഥലത്തിന്റെ വില കുറയും എന്നതാണ്. കേരളം പോലെ ജനസാന്ദ്രത ഉള്ള സ്ഥലത്ത് ജനം കൂടി വരികയും സ്ഥലം കൂടാതിരിക്കുകയും ചെയ്യുന്പോൾ എങ്ങനെ സ്ഥലവില കുറയും എന്നതാണ് ആളുകളുടെ സംശയംഒന്നാമതായി സ്ഥലത്തിന്റെ ആവശ്യം വർഷാവർഷം കുറഞ്ഞു വരികയാണ്. പാടവും പറന്പും കൂടുതലും തരിശിടുകയാണ്. കേരളത്തിൽ എവിടെ നോക്കിയാലും വെറുതെ കിടക്കുന്ന സ്ഥലങ്ങളുണ്ട്. അപ്പോൾ സ്ഥലലഭ്യത ഒരു പ്രശ്നമല്ല.വീടുകളുടെ ആവശ്യവും കുറഞ്ഞു വരികയാണ്. ഇപ്പോൾ തന്നെ ലക്ഷക്കണക്കിന് വീടുകൾ വെറുതെ […]

Share News
Read More

അമേരിക്കൻ ഗവണ്മെന്റ് ആദരിച്ച ഒരു ഇന്ത്യക്കാരൻ .പക്ഷേ നമ്മിൽ പലർക്കും ഇങ്ങനൊരു മഹദ് വ്യക്തിത്വത്തെ അറിയില്ല.

Share News

മുപ്പത് വർഷത്തോളം ഒരു ലൈബ്രേറിയനായി ജോലി ചെയ്ത ഇദ്ദേഹം,ഇക്കാലയളവിൽ എല്ലാം തന്റെ മുഴുവൻ ശമ്പളവും പാവങ്ങൾക്കുംമറ്റാവശ്യക്കാർക്കുമായി നൽകി. മാത്രമല്ല പത്തു ലക്ഷത്തോളം വരുന്ന പെൻഷൻ പണവും ഈ രീതിയിൽ തന്നെയാണ് അദ്ദേഹം ചെലവഴിച്ചത്…തന്റെ സ്വന്തം ആവശ്യങ്ങൾ നിറവേറ്റുന്നതിന് ഹോട്ടൽ ജോലിയാണ് ഇദ്ദേഹത്തിനാശ്രയം.. സ്വന്തം വരുമാനം മുഴുവൻ സമൂഹത്തിന് വേണ്ടി മാത്രം ചെലവിട്ട ലോകത്തെ ആദ്യത്തെ വ്യക്തിയാണ് ശ്രീ കല്ല്യാണസുന്ദരം.അതുകൊണ്ടുതന്നെ അമേരിക്കൻ ഗവണ്മെന്റ് ‘Man of the Millennium’ആയി അദ്ദേഹത്തെ ബഹുമാനിച്ചു. ഈ ബഹുമതിയുടെ ഭാഗമായി ലഭിച്ച 30 […]

Share News
Read More