സോണിയ ഗാന്ധിക്ക് കോവിഡ്; നിരീക്ഷണത്തിൽ

Share News

ന്യൂഡൽഹി: കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്ക് കോവിഡ് സ്ഥിരീകരിച്ചു. തുടർന്ന് സോണിയ സ്വയം നിരീക്ഷണത്തിൽ പ്രവേശിച്ചു. ചെറിയ പനിയും മറ്റു രോഗലക്ഷണങ്ങളും ഉള്ളതിനാൽ സോണിയയ്ക്ക് വൈദ്യസഹായം നൽകിയെന്നും കോൺഗ്രസ് വക്താവ് രൺദീപ് സിംഗ് സുർജേവാല അറിയിച്ചു. നാഷണൽ ഹെറാൾഡ് കേസുമായി ബന്ധപ്പെട്ട വിഷയത്തിൽ ഈ മാസം എട്ടിനു തന്നെ സോണിയ ഇഡിക്കു മുൻപിൽ ഹാജരാകുമെന്നും സുർജേവാല വ്യക്തമാക്കി.

Share News
Read More