എറണാകുളം ജില്ലയെ ഇന്ത്യയിലെ ആദ്യത്തെ ഡിമെൻഷ്യ സൗഹൃദ ജില്ലയാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.
ഡിമെൻഷ്യ ബാധിതരുടെ സാമൂഹ്യവും ആരോഗ്യപരവുമായ ഉന്നമനം ലക്ഷ്യമിട്ടുകൊണ്ടുള്ള ബോധി പദ്ധതിക്ക് സർക്കാരിന്റെ എല്ലാ പിന്തുണയും നൽകുമെന്ന് സാമൂഹ്യ നീതി, ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ.ആർ. ബിന്ദു പറഞ്ഞു. കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിൽ ബോധി പദ്ധതിയുടെ വാർഷിക അവലോകന യോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. ബോധി പദ്ധതി മുൻപോട്ടു വയ്ക്കുന്ന ആശയം സംസ്ഥാന തലത്തിൽ നടപ്പിലാക്കുന്ന കാര്യം പരിഗണനയിലുണ്ടെന്നും മന്ത്രി അറിയിച്ചു. സാമൂഹ്യ നീതി വകുപ്പും ജില്ലാ ഭരണകൂടവും കൊച്ചി ശാസ്ത്രസാങ്കേതിക സർവകലാശാലയിലെ സെന്റർ […]
Read More