പോഞ്ഞിക്കര റാഫിയുടെ ജന്മശതാബ്ദി
1924 ഏപ്രിൽ 12ന് എറണാകുളത്തിനടുത്ത് പോഞ്ഞിക്കരയിൽ നടുവത്തേഴത്ത് ജോസഫിൻറെയും അന്നയുടെയും മകനായി റാഫി ജനിച്ചു. പോഞ്ഞിക്കരയിൽ പ്രാഥമിക വിദ്യാഭ്യാസവും എറണാകുളം സെന്ററ് ആൽബർട്‌സിൽ സ്കൂൾ വിദ്യാഭ്യാസവും കഴിഞ്ഞ് ഗവൺമെൻ്റ് ട്രേഡ് സ്‌കൂളിൽ നിന്ന് സാങ്കേതിക പരിശീലനം നേടി. കൊച്ചിൻ ഹാർബർ വർക്ക്‌ഷോപ്പിൽ ഫീറ്ററായി ജോലിക്കുചേർന്നു. തൊഴിലാളി സംഘടന രൂപീകരിക്കുവാൻ ശ്രമിച്ചുവെന്ന കാരണത്താൽ ജോലിയിൽനിന്നു പിരിച്ചുവിടപ്പെട്ടു. അതിനുശേഷം ലഭിച്ച ഇന്ത്യൻ അലൂമിനിയം കമ്പനിയിലെ ജോലിയിലും ഇതുതന്നെ ആവർത്തിക്കപ്പെട്ടു. അതോടെ കമ്പനികളിലെ ജോലി മതിയാക്കി. റാഫിയിലെ ഉറങ്ങിക്കിടന്നിരുന്ന സർഗഭാവം ഉണർന്നെഴുന്നേറ്റത് […]
Read More