‘പെണ്‍പ്രതിമ തന്ന് പ്രകോപിപ്പിക്കരുത്’: ചലച്ചിത്ര പുരസ്കാര വിതരണ വേദിയില്‍ അലൻസിയര്‍
തിരുവനന്തപുരം: പെണ്‍പ്രതിമ തന്ന് പ്രകോപിപ്പിക്കരുതെന്ന് നടൻ അലൻസിയര്‍. സംസ്ഥാന ചലച്ചിത്ര പുരസ്കാര വിതരണ വേദിയില്‍ സെപ്‌ഷ്യല്‍ ജൂറി പുരസ്‌കാരം വാങ്ങിയ ശേഷമായിരുന്നു താരത്തിന്റെ സ്ത്രീവിരുദ്ധ പരമാര്‍ശം. ആണ്‍ക്കരുത്തുള്ള മുഖ്യമന്ത്രി ഇരിക്കുന്നയിടത്ത് ആണ്‍ക്കരുത്തുള്ള പ്രതിമ നല്‍കണമെന്നും അദ്ദേഹം പറഞ്ഞു. അങ്ങനെ ആണ്‍പ്രതിമ ലഭിക്കുന്ന ദിവസം താൻ അഭിനയം നിര്‍ത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സ്പെഷ്യല്‍ ജൂറി പുരസ്കാരത്തിന് സ്വര്‍ണം പൂശിയ പ്രതിമ തരണം. സ്പെഷ്യല്‍ ജൂറി പുരസ്കാരത്തുക വര്‍ധിപ്പിക്കണം. 25,000 രൂപ തന്ന് അപമാനിക്കരുതെന്നും അലൻസിയര്‍ വേദിയില്‍ പറഞ്ഞു. അപ്പന്‍ എന്ന […]
Read More